
അജിത്തിനേക്കാൻ സുന്ദരൻ മമ്മൂക്ക ! മമ്മൂട്ടിയെ കുറിച്ച് ഗോസിപ്പ്! അദ്ദേഹം തന്നെ സമ്മതിക്കുമെന്ന് ദേവയാനി !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ഒട്ടാകെ തിളങ്ങി നിന്ന അഭിനേത്രിയാണ് ദേവയാനി. മലയാളത്തിലും അവർ സജീവമായിരുന്നു. അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമ ലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങൾ നടി ചെയ്തിരുന്നു.ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിരുന്നു. വിവാഹ ശേഷം കുടുംബത്തിനാണ് നടി കൂടുതൽ പ്രാധാന്യം നൽകിയത്.
രണ്ടു പെൺകുട്ടികളുടെ അമ്മ കൂടിയായ ദേവയാനി, മറ്റു താരങ്ങളെ അപേക്ഷിച്ച് വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ഏറെ കോലാഹലങ്ങൾ സൃഷ്ട്ടിച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്.സംവിധായകൻ രാജകുമാരനുമായി ദേവയാനി സിനിമകൾ ചെയ്തിരുന്നു ആ സമയത്ത് ഇവർ പരിചയപ്പെടുകയും, ആ പരിചയം പ്രണയമായി മാറുകയും, ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. പക്ഷെ ഈ ബന്ധത്തെ ദേവയാനിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു.
ശേഷം ഒളിച്ചോടി വിവാഹം കഴിച്ച ദേവയാനി വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നത്. മലയാളത്തിലും തമിഴിലുമുള്ള മിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പവും ദേവയാനി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി ഉൾപ്പെടെയുള്ള തന്റെ സഹ പ്രവർത്തകരേക്കുറിച്ച് സംസാരിക്കുന്ന ദേവയാനിയുടെ അഭിമുഖം ശ്രദ്ധ നേടുകയാണ്. നടി സുഹാസിനി അവതാരകയായിട്ടുള്ള സൈൻ ഉലകം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവയാനി.

അവരുടെ ആ വാക്കുകൾ ഇങ്ങനെ, കുറച്ച് ഫോട്ടോകൾ വെച്ചിട്ട് അതിൽ നിന്നും ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ആവിശ്യപെടുകയായിരുന്നു സുഹാസിനി, ദേവയാനി ആദ്യം എടുത്തത് അജിത്തിന്റെ ഫോട്ടോ ആയിരുന്നു. അജിത്തിനെ കുറിച്ചുള്ള ഓർമ്മകൾ ദേവയാനി പങ്കുവെച്ചു, കല്ലൂരി വാസൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഊട്ടിയിൽ വെച്ചാണ് അജിത്തിനെ ആദ്യമായി കണ്ടതെന്ന് ദേവയാനി പറഞ്ഞു. ‘കാണാനും കൊള്ളാം, ഹിന്ദിയും ഇംഗ്ലീഷുമെല്ലാം നന്നായി സംസാരിക്കുന്നു. ഇയാൾ കൊള്ളാലോ’ എന്നായിരുന്നു അന്ന് മനസ്സിൽ തോന്നിയത് എന്ന് ദേവയാനി പറഞ്ഞു. ബൈക്കുകളോടുള്ള ഇഷ്ടത്തേക്കുറിച്ചെല്ലാം പറഞ്ഞെന്നും ദേവയാനി പറഞ്ഞു
ശേഷം അവർ എടുത്തത് മമ്മൂട്ടിയുടെ ചിത്രമായിരുന്നു. മമ്മൂട്ടി സാറിനെ കാണാൻ ഇപ്പോഴും നല്ല ഭംഗി ആണെന്നും ഇതിനിടെ ദേവയാനി പറഞ്ഞു. അജിത്താണോ മമ്മൂട്ടിയാണോ സുന്ദരൻ എന്ന് ചോദിച്ചപ്പോൾ രണ്ടുപേരും എന്നായിരുന്നു ദേവയാനിയുടെ മറുപടി. എന്നാലും ഒരുപടി മുന്നിൽ നിൽക്കുന്നത് മമ്മൂട്ടിയാണെന്നും നടി കൂട്ടിച്ചേർത്തു. ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താൻ മമ്മൂട്ടിയോട് പറയുമെന്നും സുഹാസിനി പറഞ്ഞപ്പോൾ താൻ പറഞ്ഞ കാര്യം അദ്ദേഹം സമ്മതിക്കുമെന്ന് ആയിരുന്നു ദേവയാനിയുടെ മറുപടി. ഏതായാലും ദേവയാനിയുടെ വാക്കുകൾ ഇപ്പോൾ ഏറെ വൈറലായി മാറുകയാണ്.
Leave a Reply