
ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു എന്റെ വിവാഹ ജീവിതം ! ഒട്ടും എളുപ്പമായിരുന്നില്ല ! ദൈവത്തോട് എനിക്ക് ചോദിക്കാനുള്ളത് ആ ഒരേ ഒരു ചോദ്യം ! മേതിൽ ദേവിക പറയുന്നു !
മലയാളികൾ ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമാണ് മുകേഷിന്റെ ദാമ്പത്യ ജീവിതം. സരിതയുമായി വിവാഹതിനായ ശേഷം അദ്ദേഹം ആ ബന്ധം വേര്‍പെടുത്തുകയും ശേഷം, മേതിൽ ദേവിക എന്ന പ്രശസ്ത നർത്തകിയുമായ വിവാഹം കഴിക്കുകയും ശേഷം ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് ആ വിവാഹ ബന്ധവും വേർപിരിയലിൽ അവസാനിപ്പിച്ചു. എന്നാൽ ഈ നിമിഷം വരെയും തന്റെ കുടുംബ ജീവിതത്തിൽ സംഭവിക്കാതെ എന്താണെന്ന് മുകേഷ് തുറന്ന് പറഞ്ഞിരുന്നില്ല, അതെ സമയം പലപ്പോഴായി ദേവിക തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നു. അത്തരത്തിൽ അവർ ഇപ്പോൾ ധന്യ വർമ്മക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ദേവികയുടെ വാക്കുകൾ ഇങ്ങനെ, ബന്ധങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. കാരണം ഞാന്‍ അതില്‍ രണ്ടുതവണയും പരാജയപ്പെട്ടയാളാണ്. രണ്ട് തവണ വിവാഹം കഴിക്കുക എന്നാല്‍ രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. രണ്ട് ജീവിതമാണ്. ഒരു സ്ത്രീ നല്കുമ്പോള് അവളെ പൂര്‍ണമായും നല്‍കും. ഒരേ ജന്മത്തില് അത് രണ്ട് തവണ ചെയ്യുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും. ആ അര്‍ത്ഥത്തില്‍ എനിക്കത് വളരെ വലിയ ആഘാതമായിരുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നു പഴയ ആൾക്കാരുടെ ചിന്തകൾ തന്നെയായിരുന്നു ശെരിയെന്ന്.

ഈ സാഹിത്യത്തിലൊക്കെ പറയുന്നത് പോലെ ‘ഒരുത്തിക്കൊരുവന്’, ‘ഒരുവനൊരുത്തി’ എന്നൊക്കെ. അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. കാരണം ഒരു ഘട്ടം കഴിഞ്ഞാല്‍ നമ്മള്‍ക്ക് അകലാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അകലം പാലിക്കാനാകണം. അങ്ങനെ കാണാന്‍ പറ്റാത്തത് കൊണ്ടാണ് അവനവനെ പൂര്‍ണമായും നല്‍കുന്നതെന്നാണ് ദേവിക പറയുന്നത്. എനിക്ക് ദൈവത്തോട് ഒരു ഇടപാടുണ്ട്. എപ്പോഴെങ്കിലും ഒരുനാള്‍ ചെല്ലുമ്പോള്‍ ഞാന്‍ ചോദിക്കും. നിങ്ങള്‍ എനിക്ക് ബാക്കിയെല്ലാം നല്കി, പക്ഷെ റിലേഷന്‍ഷിപ്പുകളുടെ കാര്യത്തില്‍ മാത്രം വളരെ കഷ്ടപ്പാടുകള്‍ തന്നത് എന്തിനാണെന്ന്. അതെനിക്ക് ദൈവത്തോട് ചോദിക്കാനുള്ളതാണ്. ഒട്ടും എളുപ്പമായിരുന്നില്ല. അതിനാല്‍ ഒന്നിലധികം ബന്ധങ്ങളൊന്നും ഞാന്‍ ആര്‍ക്കും ഉപദേശിക്കില്ലെന്നാണ് ദേവിക പറയുന്നത്.
വിവാഹം എപ്പോഴും ഒരുപാട് ആലോചിച്ച ശേഷം മാത്രം ചെയ്യുക. എന്റെ ബന്ധങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ഞാന്‍ മനസിലാക്കുന്നത് ഈ ജീവിതത്തില്‍ റിലേഷന്‍ഷിപ്പുകള്‍ എനിക്ക് പറ്റിയ സാധനമല്ലെന്നും, വിഷമഘട്ടത്തില്‍ നൃത്തമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും ദേവിക പറയുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്റെ പേര് പറഞ്ഞിട്ട് എന്നോട് പറഞ്ഞു, ‘അവരുടെ ഭാര്യമാരെ പോലെ എല്ലാം ആയിക്കൂടെ തനിക്ക്’ എന്ന്. അതാണ് എന്നെ സംബന്ധിച്ച് എനിക്ക് എന്നോട് ചോദിച്ച ഏറ്റവും കടുത്ത ചോദ്യമായി തോന്നിയത് എന്നും മേതിൽ ദേവിക പറയുന്നു…
Leave a Reply