‘മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കിൽ പിന്നെ എന്തിനാണ് എന്നെ വിവാഹം കഴിച്ചത് എന്ന് ഞാൻ ചിന്തിച്ചിരുന്നു’ ! മേതിൽ ദേവിക
ജനപ്രിയ നടൻ മുകേഷ് നമ്മൾ മലയാളികൾക്ക് എന്നും പ്രിയങ്കരനാണ്. നടൻ, കൊമേഡിയൻ, സ്വഭാവ നടൻ, സഹതാരം തുടങ്ങിയ വേഷങ്ങളെല്ലാം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരുന്നു.. ഇപ്പോൾ ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു പൊതുപ്രവർത്തകൻ കൂടിയാണ് അതിലുപരി അദ്ദേഹം ഇന്ന് എംഎൽഎ കൂടിയാണ്..
കുടുംബ ജീവിതവും ഒപ്പം രാഷ്‌ടീയ ജീവിതവും ഒരുമിച്ച് കൊണ്ടുപോകുകയാണ് മുകേഷ്, അദ്ദേഹത്തിന്റെ ആദ്യ വിവാഹം നടി സരിതയുമായി 1988 നടന്നിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു ആൺ മക്കൾ ഉണ്ട് അതിൽ മൂത്ത മകൻ ശ്രാവൺ മലയാളത്തിൽ ‘കല്യാണം’ എന്ന ചിത്രം ചെയ്തിരുന്നു… എന്നാൽ സരിതയുമായി വേർപിരിഞ്ഞ മുകേഷ് 2013 പ്രശസ്ത നർത്തകിയായിരുന്ന മേതിൽ ദേവികയെ വിവാഹം ചെയ്തിരുന്നു….
മേതിൽ ദേവിക ഇപ്പോൾ ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ്, ഒരു നടൻ എന്ന നിലയിൽ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയിരുന്നു, ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും പക്ഷെ മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കിൽ പിന്നെ എന്തിനാണ് തന്നെ വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്ന് മേതിൽ ദേവിക ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു…
ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോൾ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പക്ഷേ ഇപ്പോ ഒരു ജനപ്രതിനിധിയാകുന്നത് ഭർത്താവാകുന്നതിനെക്കാൾ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്ക് മനസിലായിയെന്ന് ദേവിക വ്യക്തമാക്കി. മേതികയുടെയും ഇത് രണ്ടാം വിവാഹമായിരുന്നു , ആദ്യം വിവാഹം ചെയ്തത് രാജീവ് നായർ എന്ന ആളെ ആയിരുന്നു ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട് ദേവാങ്ക് രാജീവ്, പക്ഷെ ഇവരുടെ വിവാഹ ജീവിതം വെറും രണ്ടു വർഷം മാത്രമാണ് ഉണ്ടായിരുന്നത്…
മറ്റെന്തിനെക്കാളും ദേവിക പ്രാധാന്യം നൽകുന്നത് നൃത്യത്തിന് തന്നെയാണ്.. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പ്രശസ്തമായ പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും കൂടാതെ സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടിയിരുന്നു.
നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജായായും ദേവിക എത്തിയിരുന്നു, മുകേഷ് എന്ന അഭിനേതാവിനും, സാമൂഹ്യ പ്രവർത്തകനും ഭാര്യ എന്ന നിലയിൽ മേതിൽ ദേവിക പൂർണ പിന്തുണയാണ് നൽകുന്നത്, പാലക്കാട് കാരിയായ ദേവിക ഇപ്പോൾ അവിടെ ശ്രീപാദം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. ഇതിനോടകം നിരവധി പുരസ്‌ക്കരങ്ങളും താരം നേടിയിരുന്നു, മുകേഷിന്റെ സുഹൃത്തും നമ്മുടെ ഏവരുടെയും പ്രിയങ്കരനുമായ രമേശ് പിഷാരടിയാണ് ഇവരെ തമ്മിൽ പരിചയപെടുത്തിയതെന്ന് പല വേദികളിലും അദ്ദേഹം പറഞ്ഞിരുന്നു ….
Leave a Reply