8 വര്‍ഷത്തെ ദാമ്ബത്യബന്ധം അവസാനിപ്പിച്ച് മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു’ ! ഞെട്ടിക്കുന്ന റിപ്പോട്ടുകൾ പുറത്ത് !
മലയാള സിനിമയിലെ പ്രമുഖ നടനും രാഷ്ട്രീയ പ്രവർത്തകനും എം എൽ എ യുമായ മുകേഷ് ഇപ്പോഴും തന്റെ രണ്ടു പ്രൊഫെഷനും ഒരുമിച്ച് കൊണ്ടുപോകുന്നു, ആദ്യ വിവാഹം നടി സരിതയുമായി നടന്നിരുന്നു ഇതിൽ മുകേഷിന് രണ്ട് ആൺ മക്കൾ ഉണ്ട്, പക്ഷെ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. ഏറെ നാളുകൾക്ക് ശേഷം അദ്ദേഹം പ്രശസ്ത നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത വന്നിരിക്കുകയാണ് മുകേഷും മേതിൽ ദേവികയും വേർപിരിഞ്ഞു എന്നാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിൽ വന്ന റിപോർട്ടിൽ പറയുന്നത്.
അടുത്തിടെ മുകേഷ് ചില ഫോൺ വിവാദങ്ങളിൽ വീണിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരം ചില വാർത്തകളും പുറത്ത് വന്നത്. എന്നാൽ ഈ വിവാഹ മോചനത്തിനുള്ള കാരണങ്ങൾ ആ റിപ്പോട്ടിൽ പറയുന്ന പ്രകാരം ആണെകിൽ അത് മുകേഷിന് നിന്നും പ്രേക്ഷകർ ഒരിക്കലൂം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കേൾക്കുന്നത്. മുകേഷിന്റെ ചില മോശം സ്വഭാവങ്ങൾ കാരണമാണ് ദേവിക ഈ ബന്ധം പിരിയാനുള്ള കാരണമെന്നും പറയുന്നു.
മുകേഷുമായി വേർപിരിഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേവിക പാലക്കാടുള്ള തന്റെ കുടുംബവീട്ടിലേക്ക് താമസം മാറിയെന്നും ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് മേതിൽ ദേവികയുടെ താമസമെന്നും. മുകേഷുമായിട്ടുള്ള ബന്ധം തുടര്‍ന്ന് പോകാന്‍ സാധിക്കാത്തത് കൊണ്ട് ദേവിക ഇപ്പോൾ നിയമായതാരമായി വേർപിരിയാൻ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴച്ചകള്ക് മുമ്പ് തന്നെ ഈ വാർത്ത മാധ്യമത്തിന് ലഭിച്ചിരുന്നു എങ്കിലും ഔദ്യോഗിക സ്ഥീരികരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും അവർ പറയുന്നു.
വേദിക വിവാഹ മോചനത്തിനായി കുടുംബ കോടതിയിൽ ഹര്‍ജി കൊടുത്തിരിക്കുകയാണെന്ന് ബന്ധപ്പെട്ട ആളുകളില്‍ നിന്നും അറിയാൻ സാധിച്ചിട്ടുണ്ട്, അത് മാത്രമല്ല ഗുരുതര ആരോപണങ്ങളാണ് മുകേഷിനെതിരെ ദേവിക ഉന്നയിച്ചിരിക്കുന്നത്. ഭാര്യയെ പരിഗണിക്കാറില്ലന്നും, കുടുംബം നോക്കാറില്ലന്നും, മറ്റു പല ദുശീലങ്ങളും, മോശമായ രീതിയിൽ തന്നോട് സംസാരിക്കാറുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ബന്ധം അവസാനിപ്പിക്കാന്‍ ദേവിക തീരുമാനിച്ചതെന്നും കരുതപ്പെടുന്നു. വാർത്ത ശരിയാണെകിൽ എട്ട് വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ജീവിതമാണ് മുകേഷും ദേവികയും ചേര്‍ന്ന് അവസാനിപ്പിക്കുന്നത്.
മുകേഷും ദേവികയും തമ്മിൽ 22 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്, ദേവികയുടെ ഒരു നൃത്ത പരിപാടി കാണാൻ ഇടയാകുകയും ശേഷം ലളിതകല അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് ദേവികയുമായി പരിചയത്തിലാവുന്നത്. പിന്നീട് വിവാഹ ആലോചന നടത്തുകയായിരുന്നു, വീട്ടുകാരുടെ സമ്മതം ദേവികക്ക് ആദ്യം ലഭിച്ചിരുന്നില്ല പക്ഷെ പിന്നീട് ഇരു വീട്ടുകാരും ചേർന്ന് വിവാഹം നടത്തുകയായിരുന്നു. മുകേഷിന്റെ ആദ്യ ഭാര്യ സരിതയും ഇതേ ആരോപണങ്ങൾ തന്നെയാണ് അന്ന് മുകേഷിനെതിരെ ചുമത്തിയിരുന്നത്. അന്ന് ഇലക്ഷനു മുകേഷ് മത്സരിക്കുന്നു എന്നറിഞ്ഞ സരിത പറഞ്ഞത് സ്വന്തം കുടുംബം നോക്കാൻ കഴിവില്ലാത്ത ആളെങ്ങനെ ഒരു നാട് നോക്കി നടത്തും എന്നായിരുന്നു.
Leave a Reply