
അവരുടെ ഒക്കെ ഭാര്യമാരെ പോലെ ആയിക്കൂടെ എന്നാണ് എന്നോട് പറഞ്ഞത് ! അതെല്ലാം എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ! ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു ! മേതിൽ ദേവിക !
മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ അടക്കം ഇപ്പോൾ ആരോപണ വിധേയരായി നിയമവഴികളുടെ പുറകെയാണ്, അതിൽ നടനും കൊല്ലം എം എൽ എ കൂടിയായ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്, മുകേഷിന്റെ രാജി ആവിശ്യപ്പെട്ട് വലിയ പ്രതിഷേധ പ്രകടനങ്ങളാണ് ഇപ്പോൾ കൊല്ലത്ത് നടക്കുന്നത്, ഇപ്പോഴിതാ ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും പ്രശസ്ത നർത്തകിയുമായ മേതിൽ ദേവിക മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
ദേവികയുടെ വാക്കുകൾ ഇങ്ങനെ, വിവാഹ മോചനത്തെ കുറിച്ച് പറയുക ആണെങ്കിൽ, എല്ലാം സംഭവിച്ചു പോകുന്നതാണ് എന്ന് പറയാന്‍ പറ്റില്ല. എന്ത് ചെയ്യുമ്പോഴും പറയുമ്പോഴും അത് മറ്റൊരാളെ എങ്ങിനെ ബാധിയ്ക്കും എന്ന് ആലോചിച്ചാല്‍ മതി. വളരെ എളുപ്പത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പക്ഷെ അതെങ്ങനെ ഒഴിവാക്കാം എന്നതാണ് വലിയകാര്യം. അതുപോലെ ഞാനുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന ഒരു വ്യക്തി ഒരു സൂപ്പര്‍സ്റ്റാറിന്റെ പേര് പറഞ്ഞിട്ട് എന്നോട് പറഞ്ഞു, ‘അവരുടെ ഭാര്യമാരെ പോലെ എല്ലാം ആയിക്കൂടെ തനിക്ക്’ എന്ന്. അതാണ് എന്നെ സംബന്ധിച്ച് എനിക്ക് എന്നോട് ചോദിച്ച ഏറ്റവും കടുത്ത ചോദ്യമായി തോന്നിയത് എന്നും മേതിൽ ദേവിക പറയുന്നു…
ആത്മാർത്ഥമായ ബന്ധങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. കാരണം ഞാന്‍ അതില്‍ രണ്ടുതവണയും പരാജയപ്പെട്ടയാളാണ്. രണ്ട് തവണ വിവാഹം കഴിക്കുക എന്നാല്‍ രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. രണ്ട് ജീവിതമാണ്. ഒരു സ്ത്രീ നല്‍കുമ്പോള്‍ അവളെ പൂര്‍ണമായും നല്‍കും. ഒരേ ജന്മത്തില്‍ അത് രണ്ട് തവണ ചെയ്യുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും. ആ അര്‍ത്ഥത്തില്‍ എനിക്കത് വളരെ വലിയ ആഘാതമായിരുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നു പഴയ ആൾക്കാരുടെ ചിന്തകൾ തന്നെയായിരുന്നു ശെരിയെന്ന്.

പണ്ടൊക്കെ നമ്മുടെ ഈ കവികൾ പറയുന്നത് പോലെ ‘ഒരുത്തിക്കൊരുവന്‍’, ‘ഒരുവനൊരുത്തി’ എന്നൊക്കെ. അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. കാരണം ഒരു ഘട്ടം കഴിഞ്ഞാല്‍ നമ്മള്‍ക്ക് അകലാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അകലം പാലിക്കാനാകണം. അങ്ങനെ കാണാന്‍ പറ്റാത്തത് കൊണ്ടാണ് അവനവനെ പൂര്‍ണമായും നല്‍കുന്നതെന്നാണ് ദേവിക പറയുന്നത്. എനിക്ക് ദൈവത്തോട് ഒരു ഇടപാടുണ്ട്. എപ്പോഴെങ്കിലും ഒരുനാള്‍ ചെല്ലുമ്പോള്‍ ഞാന്‍ ചോദിക്കും.
ഭഗവാൻ എനിക്ക് ബാക്കിയെല്ലാം നല്‍കി അനുഗ്രഹിച്ചു , പക്ഷെ റിലേഷന്‍ഷിപ്പുകളുടെ കാര്യത്തില്‍ മാത്രം വളരെ കഷ്ടപ്പാടുകള്‍ തന്നത് എന്തിനാണെന്ന്. അതെനിക്ക് ദൈവത്തോട് ചോദിക്കാനുള്ളതാണ്. ഒട്ടും എളുപ്പമായിരുന്നില്ല. അതിനാല്‍ ഒന്നിലധികം ബന്ധങ്ങളൊന്നും ഞാന്‍ ആര്‍ക്കും ഉപദേശിക്കില്ല, എന്റെ ബന്ധങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു.
ഞാന്‍ മനസി,ലാക്കുന്നത്, ഈ ജീവിതത്തില്‍ റിലേഷന്‍ഷിപ്പുകള്‍ എനിക്ക് പറ്റിയ സാധനമല്ലെന്നും, വിഷമഘട്ടത്തില്‍ നൃത്തമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും ദേവിക പറയുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്റെ പേര് പറഞ്ഞിട്ട് എന്നോട് പറഞ്ഞു, ‘അവരുടെ ഭാര്യമാരെ പോലെ എല്ലാം ആയിക്കൂടെ തനിക്ക്’ എന്ന്. അതാണ് എന്നെ സംബന്ധിച്ച് എനിക്ക് എന്നോട് ചോദിച്ച ഏറ്റവും കടുത്ത ചോദ്യമായി തോന്നിയത് എന്നും മേതിൽ ദേവിക പറയുന്നു…
Leave a Reply