പ്രണയം നമുക്ക് എപ്പോൾ വേണമെങ്കിലും ആരോടും തോന്നാം, അവർ ചിലർ വിവാഹം കഴിഞ്ഞവർ ആയിരിക്കും ! ആർക്ക് ആരാണെന്ന് മുകളിൽ ഇരിക്കുന്ന ആൾ എഴുതിവെച്ചിട്ടുണ്ട് ! ദിലീപിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

ഒരു സമയത്ത് മലയാള സിനിമയിലെ ജനപ്രിയ നായകനായി തിളങ്ങി നിന്ന ആളാണ് നടൻ ദിലീപ്. കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ദിലീപിനെ ഒരു സൂപ്പർ സ്റ്റാർ ആക്കിമാറ്റിയത്. അതുപോലെ ഒരു സമയത്ത് മലയാളികൾ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന താര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജുവും. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് നമ്മൾ കണ്ടതാണ്. ശേഷം ഏവരെയും ഞെട്ടിച്ചത് ദിലീപ് കാവ്യാ വിവാഹമായിരുന്നു. തന്റെ പേരിൽ പേരുദോഷം കേൾക്കേണ്ടി വന്ന ഒരു പെൺകുട്ടിക്ക് താൻ ഒരു ജീവിതം കൊടുക്കുകയായിരുന്നു എന്നാണ് ദിലീപ് അന്ന് പറഞ്ഞിരുന്നത്.

ഇപ്പോഴിതാ അദ്ദേഹം ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, പ്രണയം എപ്പോഴും ദൈവീകമാണ്, നമ്മളൊരാളെ കാണുന്നു. അവരോട് ഇഷ്ടം തോന്നുന്നു. പക്ഷെ അവർ അറിയുന്നില്ല. പിന്നെ അവരുടെ ശ്രദ്ധയിൽ പെടാൻ വേണ്ടി നടക്കുന്ന കാലഘട്ടം. നമ്മൾ തമാശ പറയുമ്പോൾ അവർ ചിരിക്കുന്നു. പിന്നെ സംസാരം തുടങ്ങുന്നു. വലിയ പ്രോസസാണ് പ്രണയം എന്നത്. ഇപ്പോൾ ഭയങ്കര ഫാസ്റ്റ് ആണ്. അത് വേറൊരു ഫീൽ തന്നെയാണ്. ഡിവൈൻ പ്രോസസാണ് പ്രണയം എന്നത്. കാണുമ്പോൾ നെഞ്ചിടിക്കുന്നതൊക്കെ അനുഭവിച്ച ആളാണ് ഞാനും.

പിന്നെ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയുള്ള ശ്രമങ്ങളാണ്, നമ്മൾ തമാശ പറയുമ്പോൾ അവർ ചിരിക്കുന്നു. പിന്നെ സംസാരം തുടങ്ങുന്നു. വലിയ പ്രോസസാണ് പ്രണയം എന്നത്. ഇപ്പോൾ ഭയങ്കര ഫാസ്റ്റ് ആണ്. അത് വേറൊരു ഫീൽ തന്നെയാണ്. ഡിവൈൻ പ്രോസസാണ് പ്രണയം എന്നത്. കാണുമ്പോൾ നെഞ്ചിടിക്കുന്നതൊക്കെ അനുഭവിച്ച ആളാണ് ഞാനും. ആരൊക്കെ ഒന്നിക്കണം എന്ന് മുകളിൽ ഒരാൾ സ്ക്രിപ്റ്റ് എഴുതി വെച്ചിട്ടുണ്ട്. ആ സ്ഥലത്തേക്കേ ഇതൊക്കെ കറങ്ങി വരൂ. നമ്മുടെ കൈയിൽ അല്ല. ഒരു പ്രണയം എപ്പോൾ സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. കമ്മിറ്റഡ് ആയിരിക്കാം. പക്ഷെ പ്രണയം സംഭവിക്കാം. മനസ്സിന് ഒരുപാട് അറകളുള്ളത് പോലെയാണ്

ഒരാൾക്ക് എല്ലാവരോടും പ്രണയം ഉണ്ടാകാം. ചിലത് വർക്ക് ഔട്ട് ആകും. ചിലത് വർക്കൗട്ട് ആവില്ല. ചിലപ്പോൾ അവർ വേറൊരാളുടെ ഭാര്യയോ ഭർത്താവോ ആയിട്ടുണ്ടാകും. പക്ഷെ അവരിൽ സുഹൃദ്ബന്ധം ഇപ്പോഴും ഉണ്ടാകും എന്നുംദിലീപ് വളരെ റൊമാന്റിക് ആയി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *