വീണുപോയെന്ന് വിചാരിച്ചോ… ഇത് ഉയർത്തെഴുന്നേൽപ്പാണ്‌ ഉയർത്തെഴുന്നേൽപ്പ്’ ! കാവ്യയുടെ വാക്കുകൾ സത്യമായി ! കൈയ്യടിച്ച് ആരാധകർ !

ഒരു സമയത്ത് ഏറ്റവും കൂടുതൽ ആഘോഷിച്ച ഒരു നടനായിരുന്നു ദിലീപ്. ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകൻ എന്ന ലേബലോടെ സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നടനായിരുന്നു ദിലീപ്. മിമിക്രി വേദികളിൽ നിന്ന് സഹ സംവിധായകനായി സിനിമയിലും അവിടെ നിന്ന് നായകനായി തുടക്കം കുറിച്ച ഗോപലകൃഷ്ണൻ എന്ന നടന്റെ വളർച്ച വളരെ അത്ഭുതകരമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു കാലം ദിലീപിന് ഉണ്ടായിരുന്നു.

എന്നാൽ ഇതിനോടകം ഏറെ പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ്. വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടും ഒരുപാട് പ്രീതിസന്ധിഘട്ടത്തിൽ കൂടി ദിലീപ് കടന്ന് പോകുകയും ശേഷം കരിയറിൽ ഒരുപാട് പരാജയങ്ങൽ നേരിടേണ്ടി വന്ന ആളാണ്. ഇപ്പോഴും കോടതികൾ കയറി ഇറങ്ങിയുള്ള ജീവിതം ആണ് നടന്റെത്. അതിനിടയിലും ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദിലീപ് ഇപ്പോൾ സിനിമ രംഗത്തേക്ക് ശ്കതമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത് ദിലീപിന്റ സിനിമ വോയ്‌സ് ഓഫ് സത്യനാഥൻ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. തിയേറ്ററുകളിൽ നിന്നും ഇറങ്ങിയ ശേഷമുള്ള ജനങ്ങളുടെ പ്രതികരണത്തിൽ നിന്നും സമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കുറിപ്പുകളിൽ നിന്നും വോയ്സ് ഓഫ് സത്യനാഥൻ ദിലീപിന്റെ തിരിച്ച് വരവ് അറിയിച്ചിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. പഴയ ലെവൽ കോമഡി സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകർക്ക് കിട്ടിയ ആശ്വാസ സിനിമയാണ് വോയ്സ് ഓഫ് സത്യനാഥൻ.

സിനിമ കണ്ടിറങ്ങുന്നവർ എല്ലാം ഒരുപോലെ പറയുന്നത് ഇത് ദിലീപിന്റെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് എന്നാണ്. കൂടാതെ ദിലീപ് ആരാധകരുടെ ചില അഭിപ്രായങ്ങൾ ഇങ്ങനെ., ‘ആന ഒന്ന് മെലിഞ്ഞപ്പോൾ തൊഴുത്തിൽ കെട്ടാൻ പോയവരും വൈക്കോൽ എടുക്കാൻ ഓടിയവരും ഒക്കെ ഇങ്ങുപോരെ. എത്ര ഹേറ്റ് കാംപെയ്ൻ നടന്നാലും എന്തുമാത്രം ഡീ​​ഗ്രേഡ് ചെയ്താലും നല്ല സിനിമകൾ വിജയിക്കുക തന്നെ ചെയ്യും. കാരണം സോഷ്യൽ മീഡിയ നോക്കാത്ത സിനിമയുടെ മെറിറ്റ് നോക്കി മാത്രം വിലയിരുത്തുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്.’

ഇപ്പോഴിതാ സത്യനാഥൻറെ ശബ്ദം കേരളമാകെ ഉച്ചത്തിൽ മുഴങ്ങുന്നു, പടം കൊള്ളാം. ഇഷ്ടപ്പെട്ടു. ദിലീപ്, ജോജു ജോര്‍ജ്, സിദ്ദിഖ് എന്നിവരുടെ പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. കുടുംബത്തിന് ധൈര്യമായി കേറി കാണാവുന്ന എന്റര്‍ടെയ്‌നര്‍ സംഭവം തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്‍. വീണുപോയെന്ന് വിചാരിച്ചോ… ഇത് ഉയർത്തെഴുന്നേൽപ്പാണ്‌ ഉയർത്തെഴുന്നേൽപ്പ്’, എന്ന് തുടങ്ങി ഒട്ടനവധി അഭിപ്രായങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും കൂടാതെ സിനിമ കണ്ടിറങ്ങിയ ശേഷം പ്രേക്ഷകരും പറയുന്നത്

അതുപോലെ അടുത്തിടെ കാവ്യാ മാധവനും പറഞ്ഞിരുന്നു, ദിലീപ് ഏട്ടൻ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും, അനുഭവിച്ചതിനെല്ലാം കണക്ക് ചോദിക്കുന്ന സമയം ഉടനെ ഉണ്ടാകുമെന്നും കാവ്യാ പറഞ്ഞിരുന്നു. ഇപ്പോഴിതാ കാവ്യയുടെ വാക്കുകൾ സത്യമായി എന്നാണ് ഫാൻസുകാർ അവകാശപ്പെടുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *