ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ പലരേയും, പലതിനേയും കുറിച്ച് പറയേണ്ടിവരും ! എന്നെ ആക്രമിച്ചത് ആരാണെന്ന് ഇവിടെ എല്ലാവർക്കുമറിയാം !

ഒരു സമയത്ത് മലയാള സിനിമ ലോകത്ത് ജനപ്രിയ നടനായി തിളങ്ങി നിന്ന ആളാണ് ദിലീപ്. പക്ഷെ പിന്നീട് നടന്ന സംഭവ വികാസങ്ങൾ ഓരോന്നിനും മലയാളികൾ സാക്ഷിയാണ്. 90 ദിവസം അഴിക്കുള്ളിൽ കിടന്ന ദിലീപ് അന്ന് ഒരു ചർച്ചാവിഷയം തന്നെയായിരുന്നു. ഒരു സിനിമയെ വെല്ലുന്ന രീതിയിലുള്ള കാഴ്ചകളാണ് പിന്നീട് നമ്മൾ കണ്ടത്. നടിയെ ആക്രമിച്ച കേസിൽ ഇന്നും കുറ്റക്കാരനായി തുടരുന്ന ദിലീപ് ഇപ്പോൾ വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ജനപ്രിയൻ എന്ന തന്റെ ആ താര പദവിക്ക് പ്രേക്ഷകർക്കിടയിൽ ഇന്നും ഒരു ഇളക്കവും സംഭവിച്ചിട്ടില്ല എന്നാണ് ദിലീപ് പറയുന്നത്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ ഓര്‍ക്കാന്‍ പേലും ആഗ്രഹിക്കുന്നില്ല. പക്ഷേ അപ്പോഴെല്ലാം ഒപ്പം നിന്ന പ്രേക്ഷകരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. നമ്മള്‍ ഇഷ്ടപ്പെട്ട് ഒപ്പം നടത്തിച്ച പലരും ഈ പ്രതിസന്ധിയില്‍ മാറി നിന്ന് നമ്മളെ കുറ്റം പറഞ്ഞു. അവിടെയെല്ലാം പിന്തുണ നല്‍കിയ പ്രേക്,കരോട് നന്ദി പറയുകയാണ് ദിലീപ്. ഒപ്പം കഴിഞ്ഞ കുറേക്കാലങ്ങളായി താന്‍ കടന്നുപോയ മാനസികാവസ്ഥകളെക്കുറിച്ചും പങ്കുവെയ്ക്കുന്നു.

എനിക്കെതിരെ ശക്തമായ തിരിച്ചടികൾ ഉണ്ടായപ്പോഴെല്ലാം എന്റെ ഒപ്പം ഈ പ്രേക്ഷകർ എല്ലാം ഉണ്ടായിരുന്നു. ഒപ്പം നില്‍ക്കുമെന്ന് വിശ്വസിച്ചവര്‍ പോലും ഉണ്ടായില്ല. പക്ഷേ എന്നെ ഞെട്ടിച്ചതും പിന്‍താങ്ങി നിര്‍ത്തിയതും പ്രേക്ഷകരാണ്. അവര്‍ എന്നെ വിശ്വസിച്ചു. പ്രേക്ഷകരല്ല എന്നെ ആക്രമിച്ചത്. ഒപ്പം നിന്നവരാണ്. അതിന്റെ ഏറ്രവും വലിയ ഉദാഹരണമായിരുന്നു രാമലീല.

വിവാദങ്ങൾ കൊണ്ട് ഞാൻ അകപ്പെട്ട സമയത്താണ്  എന്റെ സിനിമ രാമലീല റിലീസാകുന്നത്. പക്ഷേ എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമായിരുന്നു അത്. എന്റെ പ്രേക്ഷകരുടെ പിന്തുണ ഞാന്‍ തിരിച്ചറിയുന്നത് ആ നിമിഷത്തിലാണ്. ഇന്നും ആളുകല്‍ നമുക്കരികിലേയ്ക്ക് വന്ന് സംസാരിക്കുന്നത് കേട്ടാല്‍ എത്രയോ വര്‍ഷത്തെ പരിചയമുള്ളവരാണ് ഇതെന്ന് നമുക്ക് തോന്നിപ്പോകും. എനിക്കിനിയും മുന്നോട്ട് പോകാൻ ആ ഒരു പിന്തുണ മാത്രം മതി.

ഈ ഒരൊറ്റ ജീവിതം കൊണ്ട് ഞാൻ ഒരുപാട് പഠിച്ചു, എല്ലാം നമ്മുടേതാണ്, എല്ലാവരും നമ്മുടേതാണ് എന്നൊക്കെ വിശ്വസിച്ച് പോകുമ്പോള്‍ അതൊന്നും അങ്ങനെയല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ മറ്റെവിടെ നിന്നും പഠിക്കാന്‍ പറ്റില്ല. ദൈവം തന്നെയാണ് അതിനും അവസരം തന്നത്.  നമ്മള്‍ വിശ്വസിച്ചവരൊക്കെ നമുക്കെതിരെ നില്‍ക്കുന്നതൊക്കെ കാണുമ്പോള്‍ ആദ്യം ഒരു ഞെട്ടലാണ് ഉണ്ടാകുന്നതെങ്കിലും പിന്നീട് വലിയൊരു തിരിച്ചറിവിലേയ്ക്ക് എത്തിച്ചേരും. ഞാന്‍ ഇനി ഇന്‍ഡസ്ട്രിയില്‍ വേണ്ടെന്ന് വേറെ ആരൊക്കെയോ തീരുമാനിക്കുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്.

ഞാൻ  നമ്മുടെ നീതി ന്യായ വ്യവസ്ഥിയോടുള്ള വിശ്വാസം കൊണ്ടാണ് ഈ നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. ഒരാളോടും എനിക്ക് മറുപടി പറയാന്‍ പറ്റാത്തതും ഇതുകൊണ്ടാണ്. അതുകൊണ്ടാണ് പ്രസ് മീറ്റുകള്‍ ഒഴിവാക്കുന്നത്. എനിക്ക് പറയാനുണ്ട്. അതന്ന് സംസാരിക്കാം. പക്ഷേ ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള വളരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എല്ലാത്തിനും മറുപടി നൽകുന്ന സമയം ഉടൻ ഉണ്ടാകുമെന്നും ദിലീപ് പറയുന്നു. ദിലീപ് നൽകിയ മൊഴിയിൽ മഞ്ജു വാര്യരാണ് ഇതിന്റെ പിന്നിൽ എന്നായിരുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *