പരാജയം വിജയത്തിന്റെ മുന്നോടിയാണ് ! തകരരുത്, തളരരുത്, ഓടണം അച്ഛൻ പറഞ്ഞ വാക്കുകളെ ഓർത്ത് നടൻ ദിലീപ് !
ജയപ്രിയ നടൻ ദിലീപ്, പകരം വെക്കാനില്ലാത്ത അഭിനയ മികവുകൊണ്ടും ശക്തമായ കഥാപാത്രങ്ങളുടെ പിൻ ബലം കൊണ്ടും മലയാളി മനസ് കീഴടക്കിയ അതുല്യ പ്രതിഭ. മിമിക്രി വേദികളിൽ നിന്നും സിനിമ എന്ന മായാലോകത്തിന്റെ നെറുകയിൽ എത്തിയ ദിലീപ് പിന്നിട്ട വഴികളെല്ലാം വിജയ ചരിത്രങ്ങളയിരുന്നു. കോമഡിയും, വില്ലനും, സഹ താരവും നായകനും അങ്ങനെ എല്ലാ കഥാപത്രങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരുന്നു..
യാതൊരു സിനിമ പശ്ചാത്തലവും ഇല്ലാതെ സ്വന്തം കഴിവ് ഒന്നുകൊണ്ടു മാത്രം വെള്ളിത്തിരയിൽ സ്ഥാനമുറപ്പിച്ച നടൻ വ്യക്തി ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഒഴിച്ചാൽ ദിലീപ് എന്ന നടൻ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. തനറെ അച്ഛൻ തനിക്ക് നൽകിയ ഉൾക്കരുത്ത് അത് പിന്നീടുള്ള ജീവിതത്തിലും തനിക്ക് ഒരു ബലമായിരുന്നു എന്നും താൻ തോറ്റുപോയടത്തു നിന്നും കുതിച്ചുയരാൻ അച്ഛന്റെ വാക്കുകൾ എന്നും ഒരു ധൈര്യം ആയിരുന്നു എന്നും പറയുന്ന അദ്ദേഹത്തിന്റെ അഭിമുഖത്തിലെ ഏതാനും വാക്കുകളാണ് ഇപ്പോൾ ആരാധകർ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്..
തനറെ ജീവിതത്തിൽ ആദ്യത്തെ തോൽവി ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു, ഞാൻ തോറ്റു.. ഏഴാം ക്‌ളാസിൽ തോറ്റു എന്ന് പറയുന്നതിനേക്കാളും തോൽപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ചേരുക. മാനേജ്‌മന്റ് സംബന്ധിയായ ചില വിഷയങ്ങളെ തുടർന്ന് ദിലീപ് ഉൾപ്പെടെ നാലഞ്ചു വിദ്യാർഥികൾ ഒരിക്കൽക്കൂടി ഏഴാം ക്ലാസിൽ തുടർന്നു. ഇക്കാര്യം അറിഞ്ഞാൽ അച്ഛൻ തന്നെ തല്ലിക്കൊല്ലും എന്നായിരുന്നു വിചാരിച്ചത്. എന്നാൽ തനിക്ക് തെറ്റി. അച്ഛൻ തന്നെ ചേർത്ത് പിടിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, ‘ഒരു വീഴ്ച ഉയർത്തെഴുന്നേൽപ്പാണ്. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. തകരരുത്, തളരരുത്, ഓടണം’ എന്ന് ഉപദേശിക്കുകയായിരുന്നു. എന്നാണ് ദിലീപ് പറയുന്നത്.
അച്ഛന്റെ വാക്കുകൾ അന്നും ഇന്നും തനിക്ക് ഒരു ബലമായിരുന്നു, തളർന്നു പോന്ന നിമിഷങ്ങളിൽ ഞാൻ ആ വാക്കുകൾ എന്നും തനിക്കൊരു തണലായിരുന്നു എന്നും നടൻ പറയുന്നു.. സിനിമ സ്വപ്നം കണ്ട് നടക്കുന്ന പലർക്കും ഒരു പ്രചോദമാണ് ദിലീപ്. ആലുവ യു.സി. കോളേജിൽ നിന്നും തേർഡ് ഗ്രൂപ്പിൽ പ്രീ-ഡിഗ്രി പൂർത്തിയാക്കിയതിന് ശേഷമാണ് നടൻ മഹാരാജാസ് കോളേജിൽ ഡിഗ്രിക്കായി എത്തുന്നത്. ഇവിടെ നിന്നുമാണ് മിമിക്രി കലാലോകത്തെത്തുന്നത്. ദിലീപും നാദിർഷായും സഹപാഠികളായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം താരങ്ങളുടെ ഇടയിൽ ഇന്നും നിലനിൽക്കുന്നുണ്ട്.
ഭാര്യ കാവ്യാ മാധവനും മക്കൾ മീനാക്ഷിയും, മഹാ ലക്ഷ്മിയും ഒത്ത് വളരെ സന്തോഷത്തോടെയുള്ള ജീവിതമാണ് ഇപ്പോൾ അദ്ദേഹത്തിന്. നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രമാണ് ഡെയ്‌ലീപിന്റെ ആടാത്തതായി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിൽ ഒരു വയസ്സന്റെ വേഷത്തിൽ എത്തുന്ന നടന് ഉർവശിയാണ് നായിക..
Leave a Reply