‘മലയാളികൾ ആഗ്രഹിച്ചത് നിങ്ങളെ ഒരുമിച്ച് കാണാൻ വേണ്ടി തന്നെയാ’..! ദിലീപിന്റെ കുടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ !
മലയാള സിനിമയിലെ ജനപ്രിയ നടനാണ് നടൻ ദിലീപ്. ആദ്യം നമ്മൾ ഏവരും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന താര ജോഡികളാണ് ദിലീപും മഞ്ജുവും. ഇവരുടെ മകൾ മീനാക്ഷി എന്ന മലയാളികളുട പ്രിയപെട്ട മീനൂട്ടി. ശേഷം ദിലീപും മഞ്ജുവും തമ്മിൽ വേർപിരിഞ്ഞതും ആരാധകരെ ഏറെ വിഷമത്തിലാക്കിയിരിരുന്നു. പക്ഷെ ഏവരെയും ഞെട്ടിച്ചുകൊണ്ട് മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് നില്ക്കാൻ ആഗ്രഹിച്ചത്, മകളുടെ ആ തീരുമാനത്തെ ചോദ്യം ചെയ്യാതെ മഞ്ജു അംഗീകരിക്കുക ആയിരുന്നു.
ശേഷം മകളുടെ ഏകാന്തതയും, താൻ കാരണം മറ്റൊരു പെൺകുട്ടിയുടെ ഭാവിയും തകരുന്നു എന്ന് മനസിലാക്കിയ ദിലീപ് മകൾ മീനാക്ഷിയുടെ സമ്മതത്തോടെ കാവ്യയെ ഭാര്യയാക്കി സ്വീകരിക്കുകയായിരുന്നു. ഇവരുടെ വിവാഹ ശേഷം ദിലീപിന്റെ കുടുംബത്തിൽ നടന്ന സംഭവങ്ങൾ എല്ലാം നമ്മൾ ഏവരും കണ്ടതാണ്. പക്ഷെ ശേഷം ദിലീപിനും കാവ്യക്കും ഒരു മകൾ ജനിക്കുകയും മഹാലക്ഷ്മി. ശേഷം ദിലീപും കാവ്യയും, മീനാക്ഷിയും, മഹാലക്ഷിമിയും വളരെ സന്തുഷ്ഠ് കുടുംബ ജീവിതമാണ് നയിക്കുന്നത് എന്ന് ഇവരുടെ കുടുംബ ചിത്രങ്ങളിൽ നിന്നും നമ്മൾ ഏവർക്കും മനസിലാക്കൻ കഴിയുന്നത്.
ഇപ്പോൾ ദിലീപ് പങ്കുവെച്ച ഇവരുടെ ഏറ്റവും പുതിയ കുടുംബ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. എല്ലാവരും ബ്ലാക്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചിത്രത്തിലുണ്ട്. മഹാലക്ഷ്മിയെ എടുത്തുനിൽക്കുന്നത് മീനാക്ഷിയാണ്. കോലുമിഠായിയും വായിലിട്ടാണ് മഹാലക്ഷ്മിയുടെ ഇരിപ്പ്. നിമിഷ നേരം കൊണ്ടാണ് ചിത്രം ആരാധകർ ഹിറ്റാക്കി മാറ്റിയത്, ഒപ്പം നിരവധി രസകരമായ കമന്റുകളും ആ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ദിലീപേട്ടാ നിങ്ങളുടെ ഇത്തരത്തിലുള്ളൊരു കുടുംബചിത്രം കണ്ടിട്ട് നാളുകളായെന്നും ഏറെ സന്തോഷിപ്പിക്കുന്ന ഈ ചിത്രമെന്നും മനസ്സ് നിറക്കുന്നുവെന്നുമൊക്കെ പലരും കമന്‍റ് ചെയ്തിട്ടുണ്ട്.
കൂടാതെ എങ്കിലും മഞ്ജു കൂടി ഒരു സൈഡിൽ ഉണ്ടായിരുന്നുന്നെങ്കിൽ വളരെ നന്നായിരുന്നു എന്നും, മലയാളികൾ ഏവരും ആഗ്രഹിച്ചത് നിങ്ങളെ ഒരുമിച്ച് കാണാൻ വേണ്ടിയാണ് എന്നും, ദിലീപ് ഏട്ടന്റെ ഇളയ മകളെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും, ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നു എന്നും, കൂടാതെ മകൾ മീനാക്ഷിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ അറിയാം ആ കുടുംബത്തിന്റെ സന്തോഷമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. കൂടാതെ കഴിഞ്ഞ ദിവസം ,മകൾ മീനാക്ഷി കസവ് സാരിയിൽ അതി മനോഹരിയായി, കുഞ്ഞ് അനിയത്തി മഹാലക്ഷ്മിക്കൊപ്പം പൂക്കള മിടുന്ന ചിത്രങ്ങളും ഒപ്പം, അച്ഛനോടൊപ്പം ചിരിച്ച് നിൽക്കുന്ന ചിത്രങ്ങളും താര പുത്രി പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളും വൈറലായിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ എന്ന സിനിമ പുറത്തിറങ്ങാനായിരിക്കുകയുമാണ്. സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Leave a Reply