
ദിലീപിനെ കുറിച്ച് മനസ്സ് തുറന്ന് നടൻ നാദിർഷ !!!
മലയാള സിനിമയിലെ ജനപ്രയ താര രാജാവാണ് നടൻ ദിലീപ്, മിമിക്രി രംഗത്തുനിന്നും ജീവിത വിജയം നേടിയെടുത്ത ദിലീപ് ഇപ്പോഴും വിജയകരമായി മുന്നേറുന്നു, ദിലീപ് എന്നറിയപ്പെടുമെങ്കിലും യഥാർഥപേര് ഗോപാല കൃഷ്ണൻ എന്നാണ്. 1968 ഒക്ടോബര്‍ 27-ന് ആലുവയിലെ പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ജനിച്ചു. പിന്നീട് മഹാരാജാസിലും മറ്റുമായി തുടർ വിദ്യാഭ്യാസം അവിടെയും കലാപരമായി മുന്നിൽ തന്നെ ഉണ്ടായിരുന്നു ദിലീപ്..ദിലീപിന്റെ തുടക്കം മുതൽ അദ്ദേഹത്തിന്റെ കൂടെയുള്ള ആളാണ് നാദിർഷ, ദിലീപിന്റന്റെ ഏറ്റവും അടുത്ത ആത്മ സുഹൃത്താണ് നാദിർഷ…
നടൻ, മിമിക്രി കലാകാരൻ, സംവിധായകൻ, ഗാന രചയിതാവ്, ഗായകൻ എന്നീ നിലകളിലെല്ലാം വളരെ പേരുകേട്ട പ്രശസ്ത വ്യക്തികൂടിയാണ് നാദിർഷ.. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും മികച്ച വിജയമായിരുന്നു, അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയമായിരുന്നു, ഇപ്പോൾ ദിലീപിനെ നായകനാക്കി കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം ചെയ്തിരുന്നു അത് ഉടൻ റിലീസിനെത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്… ഇപ്പോൾ ദിലീപിനെ കുറിച്ച് ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകായണ് നാദിർഷ.
ഒരുമിച്ചുള്ളപ്പോൾ പരസ്പരം കളിയാക്കുന്ന താരങ്ങളാണ് ദിലീപും നാദിർഷയും തങ്ങളുടെ പഴയ കാല മിമിക്രി അനുഭവങ്ങൾ പങ്കുവെക്കുന്ന കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു പണ്ട് ചില പരിപാടിയില്‍ പാട്ട് പാടുന്ന കാര്യത്തില്‍ നമ്മള് എറ്റവും കൂടുതല്‍ കളിയാക്കിയിട്ടുളളത് ദിലീപിനെയാണ്.. കാരണം മിമിക്‌സ് ഗാനമേള ഷോ ചെയ്യാന്‍ നേരത്ത് ദിലീപിന്‌റെ മുന്‍പിലുളള മൈക്ക് ഓഫ് ചെയ്യണമെന്ന് നമ്മള് സ്ട്രിക്റ്റായിട്ട് പറഞ്ഞിരുന്നു എന്ന് നാദിര്‍ഷ പറയുന്നു. കാരണം അപശബ്ദങ്ങള് പുറപ്പെടുവിക്കും എന്ന് പറഞ്ഞിട്ട്.

ആ ദിലീപാണ് പിന്നീട് സിനിയിൽ പാടിയത്, അത് മാത്രമല്ല ഞാൻ അവന്റെ സിനിമക്ക് സംഗീത സംവിധാനം വരെ ചെയ്യേണ്ടിവന്നു, സൗണ്ട് തോമ എന്ന ചിത്രത്തിലെ ഒരു ഗാനം ഞാൻ അവനുവേണ്ടി രചിച്ചു അതിനു സംഗീതവും നൽകി അവനെക്കൊണ്ട് പാടിപ്പിച്ചു ,കൂടാതെ ഇതേ പാട്ടുകള്‍ പിന്നീട് ഗാനമേളയ്ക്ക് എനിക്ക് കേറി പാടേണ്ടി വന്നിട്ടുമുണ്ട് എന്നും നാദിർഷ പറയുന്നു .. കോട്ടയം നസീര്‍, കലാഭവന്‍ നവാസ് തുടങ്ങിയവരും അതിഥികളായി എത്തിയ പരിപാടിയിലാണ് നാദിര്‍ഷ ദിലീപിനെ കുറിച്ച് ഈ കാര്യങ്ങൾ പറഞ്ഞത്..
ഏതായാലും ഇവരുടെ കൂട്ടുകെട്ടിൽ പുതിയതായി പുറത്തിറങ്ങുന്ന കേശു ഈ വീടിന്റെ നാഥൻ ആരാധകർക്ക് വളരെ പ്രതീക്ഷയുള്ള ചിത്രമാണ്, ദിലീപ് ചിത്രത്തിൽ പുതിയ ഗെറ്റപ്പിലാണ് യെത്തുന്നത് ഒരു വയസ്സൻ വേഷമാണ് താരത്തിന്, ദിലീപിന്റെ നായികയായി എത്തുന്നത് ഉർവശിയാണ്. ചിത്രം വിഷുവിനു റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു യെങ്കിലൂം ഇപ്പോഴും റിലീസിംഗ് ഡേറ്റ് അത് തന്നെയാണോന്നു എന്നതിൽ ഇതുവരെ വ്യക്തത ഇല്ല.. കഴിഞ്ഞ ദിവസം ദിലീപും കവുമായും നടി ഊർമിള ഉണ്ണിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു….
Leave a Reply