
‘തന്റെ പേര് ദോഷം മാറ്റാൻ തീരുമാനിച്ച് ദിലീപ്’ ! ആ തീരുമാനത്തിന് പിന്നിൽ കേരളത്തിലെ പ്രമുഖ ജോത്സ്യന്‍ !
മലയാള സിനിമയുടെ ജനപ്രിയ നടനാണ് ദിലീപ്. ദിലീപ് സിനിമകൾ കാണാനായി കുടുംബ പ്രേക്ഷകർ തിയറ്ററുകളിൽ തിരക്കിട്ട് കയറിയിരുന്ന ഒരു കാലം ഉണ്ടയായിരുന്നു, അദ്ദേഹം ഇപ്പോൾ കുറച്ച് നാളായി സിനിമ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്, എന്നാൽ നീണ്ട ഒരു ഇടവേളക്ക് ശേഷം ദിലീപ് വീണ്ടും മലയാള സിനിമ ലോകത്തേക്ക് ശക്തമായ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ആദ്യം റിലീസിനെത്തുന്നത് നാദിർഷ സംവിധാനം ചെയ്ത ചിത്രം കേശു ഈ വീടിന്റെ നാഥൻ ആണ്. ശേഷം റാഫി ദിലീപ് കൂട്ടുകെട്ടിൽ വീണ്ടും ഒരു പുതിയ ചിത്രം കൂടി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് ശ്രദ്ധനേടുന്നത്, പുറത്തിറങ്ങാനുള്ള പുതിയ സിനിമകളുടെ പോസ്റ്ററുകളിലെ ദിലീപിന്റെ പേര് മാറ്റം കൂടുതല്‍ ചര്‍ച്ചയാകുന്നു. ഇംഗ്ലീഷില്‍ എഴുതുമ്ബോഴുള്ള സ്‌പെല്ലിങ് ആണ് മാറ്റിയിരിക്കുന്നത്. ഈശോ ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ പോസ്റ്ററിലും ഇപ്പോൾ കഴിഞ്ഞ ദിവസം പുറത്തുവിട്ട ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററിലും ദിലീപിന്റെ പേരിൽ മാറ്റം കണ്ടിരുന്നു.

നടന്റെ പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. Dileep എന്ന സ്‌പെല്ലിങ് കേശു ഈ വീടിന്റെ നാഥന്‍, വോയ്‌സ് ഓഫ് സത്യനാഥന്‍ എന്നീ സിനിമകളുടെ പോസ്റ്ററുകളില്‍ Dilieep എന്നാണ് മാറ്റിയിട്ടുള്ളത്. അതായത് ശരിയായ സ്‌പെല്ലിങ്ങിനൊപ്പം ഒരു ‘I’ കൂടി താരം അതികം ചേര്‍ത്തിരിക്കുകയാണ്. അതേസമയം സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഈ പേരുമാറ്റമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും Dileep എന്ന് തന്നെയാണ് പേര്. ദിലീപ് സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് എന്ന് നേരത്തെ പല വാർത്തകളും വന്നിരുന്നു.
നടൻ തനറെ വാഹനങ്ങളുടെ നമ്പറും, സിനിമ റിലീസിനായി ഡേറ്റും തിരഞ്ഞെടുക്കുന്നത് ജോൽസ്യന്മാരുടെ നിർദേശ പ്രകാരമാണ് എന്ന വാർത്തകൾ ഇതിനുമുമ്പും വന്നിരുന്നു. അതുകൊണ്ടുതന്നെ സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ദിലീപിനോട് കേരളത്തിലെ ഒരു പ്രമുഖ ജോത്സ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഇപ്പോൾ ഈ പെരുമാറ്റമെന്നും സൂചനയുണ്ട്. കാരണം Dileep എന്ന് എഴുതുമ്ബോള്‍ ആറ് അക്ഷരങ്ങളാണ് ഉള്ളത്. എന്നാല്‍, Dilieep എന്ന് ആക്കുമ്ബോള്‍ അക്ഷരങ്ങളുടെ എണ്ണം ഏഴാകും. ആറ് ഇരട്ട സംഖ്യയായതിനാലും മോശം നമ്ബര്‍ ആയതിനാലുമാണ് ഒരു I കൂടി ചേര്‍ത്ത് പേരിന് ഏഴ് അക്ഷരങ്ങള്‍ ആക്കിയിരിക്കുന്നത്. ഏതായാലും നടന്റെ ഈ മാറ്റം നല്ലതിന് തന്നെ ആകട്ടെ എന്ന് ആശംസിക്കുകയാണ് ദിലീപ് ആരാധകർ.
Leave a Reply