
അവരുടെ ആ വാക്കുകളിൽ ഞാൻ ഒരു മുൻ നിര നായികയാണ് എന്ന അഹങ്കാരമായിരുന്നു ! തൊഴുത് നിൽക്കാനല്ല അപ്പോഴെനിക്ക് തോന്നിയത് !
മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള നിർമ്മാതാവാണ് ദിനേശ് പണിക്കർ. അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അടുത്തിടെ അദ്ദേഹം തന്റെ സിനിമ ജീവിതത്തെ കുറിച്ചുള്ള അനുഭവങ്ങൾ സഫാരി ചാനലിൽ കൂടി തുറന്ന് പറഞ്ഞിരുന്നു. അത്തരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി നായകനായി എത്തിയ ‘രജപുത്രൻ’ എന്ന സിനിമ നിർമ്മിച്ചത് അദ്ദേഹമായിരുന്നു. ശോഭന, സുരേഷ് ഗോപി, വിക്രം, മുരളി തുടങ്ങി ഒരുപിടി സൂപ്പർ താരങ്ങൾ ഒരുമിച്ച ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.
ആ സിനിമയുടെ ഓർമകളാണ് അദ്ദേഹം പറയുന്നത്, ആ വാക്കുകൾ ഇങ്ങനെ, ശോഭനയെ കൂടാതെ ചിത്രത്തിൽ മറ്റൊരു നായിക കൂടി ഉണ്ടായിരുന്നു, മലയാളികൾക്ക് പാരിചിതയായ വിനീത. വിക്രത്തിന്റെ നായികയായിട്ടാണ് വിനീത സിനിമയിൽ എത്തിയിരുന്നത്. 1996 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. ‘സുരേഷ് ഗോപി, ശോഭന, വിക്രം, വിനീത എന്നിവർ അഭിനയിക്കുന്നു. രണ്ടാം ദിവസം ഷൂട്ടിംഗ് തുടങ്ങി. സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഡാൻസ് രംഗം ആയിരുന്നു, അതെടുത്ത് കഴിഞ്ഞു.

ഇനി അതിനു ശേഷം എടുക്കേണ്ടത് വിക്രമിന്റെയും വിനീതയുടെയും സീനാണ്. രാത്രി പത്ത് മണിയോളമായി. ഞാൻ കാറിൽ എസി ഓൺ ചെയ്ത് ഒന്ന് മയങ്ങി. പകുറച്ച് കഴിഞ്ഞപ്പോൾ സംവിധായകൻ കാറിന്റെ ഗ്ലാസിൽ വന്ന് തട്ടി. അവിടെ ഷൂട്ടിംഗ് നിന്നെന്ന് പറഞ്ഞു. കാരണം തിരക്കിയപ്പോൾ നടി വിനീത പിണങ്ങി അവരുടെ വണ്ടിയിൽ പോയി ഇരിക്കുകയാണ്, കാരണമായി അവർ പറയുന്നത്. ശോഭനയും സുരേഷ് ഗോപിയും നേരത്തെ പോയി. അവർക്കും നേരത്തെ പോവണമെന്ന്. ഞാൻ വിനീതയുടെ അടുത്ത് പോയി സംസാരിച്ചു. സുരേഷ് ഗോപിയും ശോഭനയുമാെക്കെ പോയല്ലോ
പിന്നെ ഇനി ഞങ്ങൾ മാത്രം ഇവിടെ രാ,ത്രിയിൽ വർക്ക് ചെയ്യുന്നത് എന്ന് അവർ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, ഓരോരുത്തർക്കും ഓരോ സമയമാണ്. നിങ്ങളുടെ ഷോട്ടിൽ അവരില്ല. അതുകൊണ്ട് അവർ നേരത്തെ പോയതാണെന്ന് പറഞ്ഞു. വിനീത ആ സമയത്ത് തമിഴിൽ സ്റ്റാർ ആണ്. അവർ രജിനികാന്ത്, പ്രഭു, കാർത്തിക്ക് തുടങ്ങിയവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വലിയ സ്റ്റാർ വാല്യുവിൽ നിൽക്കുന്ന നടി. അവർ അതിന്റെ അഹങ്കാരമാണ് എന്നോട് കാണിച്ചത്. ഞാൻ അവരോട് പറഞ്ഞു, ഞാൻ നിങ്ങളെ ആഡ്വാൻസ് തന്ന് വിളിച്ചിരിക്കുന്നത് ശോഭനയുടെയും സുരേഷ് ഗോപിയുടെയും ഡേറ്റ് മിക്സ് ചെയ്തല്ല.
നിങ്ങൾ ഞങ്ങൾക്ക് തന്ന ഡേറ്റ് അനുസരിച്ച് വർക്ക് ചെയ്യാൻ നിങ്ങൾ ബാധ്യസ്ഥരാണ്. പക്ഷെ അവർ അവരുടെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. എനിക്ക് റൂമിലേക്ക് തിരിച്ച് പോവണമെന്ന് തന്നെ അവർ പറഞ്ഞു വാശിയിൽ ആയിരുന്നു. രണ്ടു ലക്ഷം രൂപയാണ് അന്നത്തെ അവരുടെ പ്രതിഫലം. അതിൽ 25000 അഡ്വാൻസ് കൊടുത്താണ് കൊണ്ടുവന്നത്. ഞാൻ അവരോട് പറഞ്ഞു. ‘നിങ്ങളെ ബുക്ക് ചെയ്തത് 20 ദിവസത്തേക്ക് ആണ്. രണ്ടര ലക്ഷം രൂപയ്ക്കാണ് കരാർ. നിങ്ങൾ ഇവിടെ 20 ദിവസം ഉണ്ടാവും. നിങ്ങൾക്ക് രണ്ടര ലക്ഷം രൂപ തരും. പക്ഷെ സിനിമയിൽ നിങ്ങൾ ഉണ്ടാവില്ല എന്ന്…
സത്യത്തിൽ എനിക്ക് അപ്പോൾ അങ്ങനെ പറയാനുള്ള ധൈര്യം എവിടെനിന്നു വന്നു എന്ന് ഇന്നും അറിയില്ല. എന്നിട്ട് ഞാൻ കാറിൽ പോയിരുന്നു. അതികം വൈകാതെ അവിടെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തെന്നും അദ്ദേഹം പറയുന്നു.
Leave a Reply