
മേഘ്നയും ഡോണും വേർപിരിയാനുള്ള കാരണത്തെ കുറിച്ച് ടോണിന്റെ ഭാര്യ സംസാരിക്കുന്നു !!
ചന്ദനമഴ എന്ന പരമ്പര കേരളക്കരയിൽ ഒരു ഓളം സൃഷ്ട്ടിച്ച സീരിയലായിരുന്നു, അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും കുടുംബ പ്രേക്ഷകർക്ക് മനപാഠമാണ്, അതിലെ നായികയായ അമൃത എന്ന കഥാപാത്രം ചെയ്തിരുന്നത് മേഘ്‌ന വിൻസെന്റ് ആയിരുന്നു, ഒരുപാട് വിജയിച്ച ഒരു നായികാ കഥാപാത്രമായിരുന്നു അത്, മേഘ്‌ന അതിനുമുമ്പും സീരിയലുകൾ ചെയ്തിരുന്നു യെങ്കിലും ഈ സീരിയൽ അവരുടെ കരിയറിലെ സൂപ്പർ ഹിറ്റായിരുന്നു…
ഇപ്പോഴും അമൃത എന്ന പേരിൽ തന്നെയാണ് മേഘ്നയെ കുടുംബ പ്രേക്ഷകർ കൂടുതലും വിളിക്കാറുള്ളത്, സീരിയലിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താരം വിവാഹിത ആയത്, തന്റെ ഏറ്റവും അടുത്ത സുഹൃത്ത് നടി ഡിംപിളിന്റെ സഹോദരൻ ഡോൺ എന്ന ആളെയാണ് താരം വിവാഹം ചെയ്തിരുന്നത്, അതെ വേദിയിൽ തന്നെയായിരുന്നു ഡിംപിളിന്റെ വിവാഹവും നടന്നിരുന്നത്….
വളരെ വലിയ രീതിയിൽ ആഡംബര വിവാഹമായിരുന്നു ഇവരുടേത്, സോഷ്യൽ മീഡിയിൽ വളരെ വലിയ വാർത്തയായിരുന്നു വിവാഹ വിശേഷങ്ങൾ, അങ്ങനെ പൊടിപൂരമായിരുന്ന മേഘ്‌നയുടെ വിവാഹ ജീവിതം പക്ഷെ അധിക നാൾ നീണ്ടു നിന്നിരുന്നില്ല, വളരെ പെട്ടന്നാണ് ഇവർ വിവാഹ മോചിതർ ആയത്, ഉടൻതന്നെ ഡോൺ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു … മേഘ്നയുമായി പിരിഞ്ഞെങ്കിലും ടോമിന് ഇപ്പോഴും നിരവധി ആരധകരുണ്ട് ..
അതുകൊണ്ടുതന്നെ ടോണിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്, ടോണിന്റെ വിവാഹ ശേഷം ഭാര്യ ഡിവൈനും നിരവധി ആരധകരുണ്ട്, ഇരുവർക്കും ഇപ്പോൾ ഒരു കുഞ്ഞുകൂടിയുണ്ട്. ഡിംപിളിന് ഒരു യുട്യൂബ് ചാനൽ ഉണ്ട് അതിൽ കൂടി ഇവരുടെ കുടുംബ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട് .. ഇപ്പോൾ ടോണിന്റെ ഭാര്യ ഡിവൈൻ ആരധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുമായാണ് താരത്തിന്റെ വാക്കുകളിലേക്ക് കടക്കാം ….

തനിക്ക് വന്ന കൂടുതൽ ചോദ്യങ്ങളും എന്തുകൊണ്ടാണ് ഞാൻ ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കാൻ തിരഞ്ഞെടുത്തു എന്നതാണ്. ഏറ്റവും കൂടുതൽ വന്ന ചോദ്യത്തിന് ഒരുമിച്ച് ഉത്തരം പറയാമെന്നാണ് താൻ കരുതുന്നതെന്ന് ഡിവൈൻ പറയുന്നു. നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ പ്രത്യേകിച്ച് ഫീലൊന്നും തോന്നാറില്ല. ഒരുവിധം എല്ലാവർക്കും മറുപടി കൊടുക്കും.
ഞാൻ ഈ വീട്ടിൽ വന്ന നാൾമുതൽ എല്ലാവർക്കും മേഘ്‌നയെകുറിച്ചാണ് ചോദിക്കാനുള്ളത് മേഘനയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മേഘനയോട് എനിക്കെന്തിനാണ് ദേഷ്യം. എനിക്ക് അവരെ പേഴ്സണലി അറിയില്ല. അവരോട് ദേഷ്യം തോന്നേണ്ട കാര്യമെന്താണ്. എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്. വിവാഹശേഷം ആരും അവരെ കണ്ടിട്ടില്ല. മേഘനയും ഡോണും തമ്മിലുള്ള പ്രശ്നമെന്താണെന്ന് ഒരാൾ ചോദിച്ചിരുന്നു. ഞാനെങ്ങനെയാണ് അത് പറയുക.
മേഘ്‌നയെ കുറിച്ച് പറയാൻ ഞാനാരുമല്ല ഞാൻ അല്ല അത് പറയേണ്ടത് അക്കാര്യം പറയുന്നത് പോലും ശരിയല്ല. അതുമാത്രവുമല്ല അത് പറയാൻ യാതൊരുവിധ താൽപര്യവും എനിക്കില്ല. ടോണിന്റെ ആലോചന വരുമ്പോഴാണ് അവർ ഡിവോഴ്സ്ഡ് ആയെന്ന് ഞാനും അറിയുന്നത്. വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഡിംപിൾ ആണോന്ന ചോദ്യത്തിന് അവൾ ചെയ്യുന്ന വീഡിയോയിൽ കൂടുതലും സംസാരിക്കുന്നത് അങ്ങനെയാണ്. പക്ഷെ അവളല്ല വീട്ടിലെ കാര്യങ്ങൾ എല്ലാവരുംകൂടിയാണ് തീരുമാനിക്കുന്നത് എന്നും ഡിവൈൻ പറയുന്നു …..
Leave a Reply