
“അവസാനമായി ഒരുനോക്ക് കാണാൻ കോടതിയിൽ പോയിരുന്നു” !! മേഘ്‌നയുമായുള്ള സൗഹൃദത്തെ കുറിച്ച് ഡിംപിൾ തുറന്ന് പറയുന്നു !!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മേഘ്‌ന വിൻസെന്റ്, ആ പേരിനേക്കാളും കൂടുതൽ പേർക്കും പരിചയം ചന്ദന മഴയിലെ അമൃത എന്ന പേരിലാണ്, മലയാളി മനസ്സിൽ അത്ര ആഴത്തിൽ കടന്നു കൂടിയ താരം ആ ഒരൊറ്റ സീരിയൽ കൊണ്ട് സൂപ്പർ സ്റ്റാർ ആകുകയായിരുന്നു, തമിഴിലും സീരിയലുകളിൽ അവർ വളരെ സജീവമാണ്, സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നത്, തന്റെ ഏറ്റവും അടുത്ത സുഹൃത്ത് നടി ഡിംപിളിന്റെ സഹോദരൻ ഡോൺ എന്ന ആളെയാണ് താരം വിവാഹം ചെയ്തിരുന്നത്..
അതെ വേദിയിൽ തന്നെയായിരുന്നു ഡിംപിളിന്റെ വിവാഹവും നടന്നിരുന്നത്….വളരെ വലിയ രീതിയിൽ ആഡംബര വിവാഹമായിരുന്നു ഇവരുടേത്, സോഷ്യൽ മീഡിയിൽ വളരെ വലിയ വാർത്തയായിരുന്നു വിവാഹ വിശേഷങ്ങൾ, അങ്ങനെ പൊടിപൂരമായിരുന്ന മേഘ്‌നയുടെ വിവാഹ ജീവിതം പക്ഷെ അധിക നാൾ നീണ്ടു നിന്നിരുന്നില്ല, വളരെ പെട്ടന്നാണ് ഇവർ വിവാഹ മോചിതർ ആയത്, ഉടൻതന്നെ ഡോൺ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു..
ഡിംപിളിന് ഒരു യുട്യൂബ് ചാനൽ ഉണ്ട് അതിൽ കൂടി ഇവരുടെ കുടുംബ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട് .. അടുത്തിടെ ടോണിന്റെ ഭാര്യ ഡിവൈൻ ആരധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരുന്നത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന ക്വസ്റ്റന്‍ ആന്‍ഡ് ആന്‍സര്‍ വീഡിയോയാണിത് അതിൽ ഇപ്പോൾ ഡിംപിൾ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയതാണ് വർത്തയായിരിയ്ക്കുന്നത്…

ഇപ്പോഴും മേഘ്‌നയുമായി സൗഹൃദം ഉണ്ടോന്ന ചോദ്യത്തിന് ഡിംപിൾ വീഡിയോയില്‍ ഇല്ലെന്നാണ് മറുപടി പറയുന്നത്. മേഘ്‌നയെ പിന്നെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘കണ്ടിട്ടില്ല എന്നും കൂടാതെ കോടതിയില്‍ വെച്ച് ഒരു പ്രാവശ്യം കണ്ടിരുന്നു അവസാനമായി ഒരു നോക്ക് കാണാന്‍ വേണ്ടി പോയതാണ്, അന്ന് കണ്ടു. പിന്നെ ഇതുവരെ കണ്ടിട്ടില്ല. മേഘ്‌നയുമായി യാതൊരു സൗഹൃദവും ഇപ്പോഴില്ല എന്നും ഡിംപിള്‍ വ്യക്തമാക്കുന്നു.
ജീവിച്ച് തുടങ്ങുമ്ബോള്‍ തന്നെ താളപിഴകള്‍ വന്നാല്‍ അതുവരെയുള്ള കാര്യങ്ങള്‍ അതിനനുസരിച്ച് മാറാം. സ്‌നേഹവും സ്‌നേഹകുറവുമൊക്കെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. മേഘ്‌ന ഒരിക്കൽ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അത് കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും സന്തോഷത്തിലാണ്. ‘ ഡിംപിള്‍ പറയുന്നു…
മേഘ്‌ന ഒരിടവേളക്ക് ശേഷം മലയാള സീരിയൽ മേഖലയിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്, സീ കേരളത്തിൽ പുതിയതായി തുടങ്ങിയ ‘മിസ്സ് ഈസ് ഹിറ്റ്ലർ’ എന്ന സീരിയലിൽ നായികയായി എത്തിയിരിക്കുകയാണ്, തുടക്കം താനെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്, മേഘ്നയും അടുത്തിടെ ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു, തനിക്ക് മലയാള സീരിയൽ മേഖലയിൽ നിന്നും അവസരങ്ങൾ വരാതിരുന്നത് ഒരു സമയത്ത് ഏറെ വിഷമിപ്പിച്ചിരുന്നു എന്നാൽ ഇപ്പോൾ താൻ ഹാപ്പിയാണെന്നും താരം പറയുന്നു….
Leave a Reply