‘ഡിംപിൾ വിഷയത്തെ പരിഹസിച്ചതല്ലേ’ ! ‘എന്നാലും ഇത് അൽപ്പം കടന്നുപോയി’ മേഘ്‌നക്കെതിരെ വിമർശനവുമായി ആരാധകർ !!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മേഘ്‌ന വിൻസെന്റ്. അതിലും നന്നായി മനസിലാകുന്ന പേര് ചന്ദനമഴയിലെ അമൃത എന്നതാണ്. ഒരു സമയത്ത് സീരിയൽ മേഖലയിലെ മിന്നുന്ന താരമായിരുന്നു മേഘ്ന, അങ്ങനെ തിളങ്ങിനിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാവം. തന്റെ ഏറ്റവും അടുത്ത സുഹൃത്തും സീരിയൽ താരം ഡിംപിളിന്റെ സഹോദരനുമായ ഡോണിനെ ആയിരുന്നു മേഘ്ന വിവാഹം കഴിച്ചിരുന്നത്.
വളരെ ആർഭാടത്തിൽ നടന്ന ഇവരുടെ വിവാഹം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. എന്നാൽ വളരെ പെട്ടെന്നുതന്നെയാണ് ഇവർ വിവാഹം മോചനം നേടിയതും അതും അന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു. ശേഷം അഭിനയ മേഖലകയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സീരിയൽ മേഖലയിൽ സജീവമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അവർ ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടിയുമായി എത്തിയിരുന്നു. ഓരോ ചോദ്യൾക്കും രസകരമായ രീതിയിലാണ് താരം മറുപടി നൽകിയിരിക്കുന്നത്. ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിയാരെന്ന ചോദ്യത്തിന് മേഘ്ന നൽകിയ മറുപടി ഏറ്റവും വൈറലായിരുന്നു. പുറത്തു പോകുമ്പോള്‍ ചാക്കു ചുമന്നുകൊണ്ടുപോകുന്ന അപ്പൂപ്പനെ കാണുന്നത്, പൂ കെട്ടി വിൽക്കുന്ന ഒരു അമ്മൂമ്മയെ കാണുന്നതും , അന്നന്നത്തെ ആഹാരത്തിനായി കരിക്ക് ചെത്തി വിറ്റ് അധ്വാനിച്ച് ജീവിക്കുന്നവരെ കാണുന്നതാണ് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിക്കുന്നുണ്ട് എന്ന മറുപടിയാണ് മേഘ്ന നൽകിയത്.
എന്നാൽ പലതും പറയാതെ പറയാനും താരം ശ്രദ്ധിച്ചിരുന്നു, ഒരു സമയത്ത് ഞാൻ എല്ലാ അർഥത്തിലും ശരിക്കും വീണ് പോയതാണ്, അതു കഴിഞ്ഞ് അവിടെനിന്നും പതിയെ എഴുന്നേറ്റ് നടന്ന് തുടങ്ങി, ഇപ്പോള്‍ മനസ്സുകൊണ്ട് ചിരിക്കാൻ പറ്റുന്നുണ്ട്, ആരേയും കൂടുതൽ വിശ്വസിച്ച് വഞ്ചിക്കപ്പെടാറില്ല എന്നും ആത്മവിശ്വാസത്തോടെ മേഘ്ന പറയുമ്പോൾ, പഴയ ആളല്ല ഒരുപാട് മാറിപ്പോയി എന്നാണ് ആരാധകരുടെ കമന്റുകൾ…
പിന്നെ അതിലും രസകരമായ മറ്റൊരു കാര്യം ഡിംപിളിനെ കുറിച്ചും ആരാധകർ ചോദിച്ചിരുന്നു, ഡിംപിളിനെ വെറുക്കുന്നുണ്ടോയെന്നായിരുന്നു മേഘ്‌നയോടുള്ള ചോദ്യം, അതിനുള്ള നടിയുടെ ഉത്തരം, ‘എന്തിന് വെറുക്കുന്നു, നല്ല ഇഷ്ടമാണ്, ചില സമയത്ത് കുശുമ്പ് തോന്നും. കവിളിലെ രണ്ട് സൈഡിലും ഡിംപിളുള്ളത് ആണ് ഇഷ്ടം”, എന്ന പരസ്പര വിരുദ്ധമായ മറുപടിയാണ് മേഘ്ന പറഞ്ഞത്. എന്നാൽ ഈ മറുപടിയിൽ എല്ലാവരും തൃപ്തരായിരുന്നില്ല…
കൂടാതെ താരത്തിന്റെ ഇത്തരത്തിലുള്ള മറുപടികൾ കൂടുതൽ പേരെയും ചൊടുപ്പിച്ചിരുന്നു… നിങ്ങൾക്ക് ഡിംപിളിനെ ഇഷ്ടം അല്ലെങ്കിൽ അത്, ഇഷ്ടമാണെങ്കിൽ അത് പറഞ്ഞു കൂടെ, ചോദ്യങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞത് കൊണ്ടല്ലേ പ്രേക്ഷകർ ചോദിച്ചത്. അതിന് മാന്യമായി മറുപടി പറയാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പ്രഹസനം, എന്നാലും ഇതല്പം കടന്നുപോയി.
എന്ന് തുടങ്ങി രോഷാകുലരായ ആരാധകരുടെ നിരവധി കമന്റുകൾ ആണ് മേഘ്‌നയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ മറ്റൊരു രസികൻ ഇതിനിടയിൽ നടിക്ക് പ്രണയ ലേഖനവുമായി എത്തിയിരുന്നു.. എനിക്ക് നിന്റെ അത്ര യോഗ്യതയൊന്നുമില്ല. ഒരു പാവമാണ് ഞാൻ. പക്ഷേ നിന്നെ മനസ്സിലാക്കാനും നിന്റെ സന്തോഷത്തിനും സങ്കടത്തിനും ജീവിതകാലത്തോളം കൂടെ ഉണ്ടാകാൻ എനിക്ക് കഴിയും എന്നൊക്കെയാണ് അദ്ദേഹത്തിന്റെ പക്ഷം…
Leave a Reply