കൂടെ അഭിനയിച്ചവരിൽ ഏറ്റവും ഇഷ്ടമുള്ള നായികയെ കുറിച്ച് വാചാലനായി ദുൽഖർ സൽമാൻ !

യുവാക്കളുടെ ഹരമായ കുഞ്ഞിക്ക എന്ന ദുൽഖർ സൽമാൻ, ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടൻ ആണ്. ബോളിവുഡിലും ഇന്ന് നിറ സാന്നിധ്യമാണ് ദുൽഖർ. പ്രണയവും, ആക്ഷനും, കോമഡിയും എല്ലാം മികവുറ്റതാക്കുന്ന നടന് ഇന്ന് ആരാധകരുടെ ഒരു കൂട്ടം തന്നെയുണ്ട്. പ്രതേകിച്ചും പെൺകുട്ടികളുടെ ഇഷ്ട നായകൻ കൂടിയാണ് ദുൽഖർ. മുൻ നിരയിൽ നിൽക്കുന്ന ഒരുവിധം എല്ലാ നായികമാരും ദുൽഖറിനൊപ്പം അഭിനിച്ചിരുന്നു…

പത്ത് വർഷം പിന്നിടുന്ന നടന്റെ  അഭിനയ ജീവിതത്തിൽ ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. അതിൽ വളരെ വ്യത്യസ്തയായ കഥയും കഥാപത്രങ്ങളും കൊണ്ട് ജനശ്രദ്ധ നേടിയ ദുൽഖർ ചിത്രമായിരുന്നു ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ ആ ചിത്രം വ്യക്തിപരമായി തനിക്ക് ഒരുപാട് ഇഷ്ടം ഉള്ളതും ആസ്വദിച്ച് ചെയ്തതുമായിരുന്നു എന്നാണ് ദുൽഖർ പറയുന്നത്. 2013ല്‍ പുറത്തിറങ്ങിയ സിനിമ സമീര്‍ താഹിറിന്‌റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്.

തനറെ ഇത്രയും നീണ്ട അഭിനയ ജീവിതത്തിൽ തന്റെയൊപ്പം അഭിനയച്ച നായികമാരിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായികയെ കുറിച്ചും ദുൽഖർ പറയുന്നു.. അത് ഇതേ ചിത്രത്തിലെ നായികയായ ‘സുര്‍ജ ബാല ഹിജാം’ ആണ് ഒപ്പം അഭിനയിച്ചതില്‍ എറ്റവും മികച്ച റൊമാന്റിക്ക് നായികയാണ് ഇതെന്നും നടന്‍ പറയുന്നു. ദുല്‍ഖറിന്‌റെയും സുര്‍ജയുടെയും പ്രണയവും തുടര്‍ന്നുളള സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

ചിത്രം കണ്ടവർക്ക് അറിയാം അതിലെ ഇവരുടെ പൊരുത്തം അത് വളരെ മനോഹരമായിരുന്നു, കാസിം, അസീ എന്നീ കഥാപാത്രങ്ങളായാണ് ദുല്‍ഖറും സുര്‍ജയും നീലാകാശത്തില്‍ അഭിനയിച്ചത്. ഇരുവരും തമ്മിലുളള അസാധ്യമായ കെമിസ്ട്രിയും സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. നടി സുർജ മണിപ്പൂരി സിനിമകളിൽ വളരെ പ്രശസ്തയായ നടിയാണ്.

ചിത്രത്തിൽ ഒരുമിച്ചുള്ള സീനുകൾ അത്രയും മനോഹരമാക്കാൻ സാധിച്ചത് അവർ അത്രയും കഴിവുള്ള അഭിനേത്രിയായതുകൊണ്ടാണെന്നും ദുൽഖർ പറയുന്നു, തനറെ ചിത്രങ്ങളിൾ ഞാൻ വളരെ ഇഷ്ടപെടുന്നതുമായ ഒരു ചിത്രമാണ് അതെന്നും നടൻ എടുത്തു പറയുന്നു. ബുളളറ്റ് എടുത്തുളള ദീര്‍ഘദൂര യാത്രകളുടെ ട്രെന്‍ഡ്‌ മലയാളികള്‍ക്കിടയില്‍ വ്യാപകമായി തുടങ്ങിയത് ഈ ചിത്രത്തോടെയാണ്. വേറിട്ട പ്രമേയം പറഞ്ഞുകൊണ്ടുളള റോഡ് അഡ്വെഞ്ചര്‍ ഗണത്തില്‍പ്പെട്ട ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി.

വാണിജ്യപരമായി അത്ര വിജയം കൈവരിച്ചില്ലങ്കിലും, മികച്ച പ്രേക്ഷക അഭിപ്രയം നേടിയെടുത്തിരുന്നു..  റെക്‌സ് വിജയന്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. സമീര്‍ താഹിര്‍ തന്നെ നിര്‍മ്മിച്ച സിനിമ തിയ്യേറ്റര്‍ റിലീസിനേക്കാള്‍ കൂടുതല്‍ പിന്നീടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ ഹാഷിര്‍ മുഹമ്മദ് തിരക്കഥ എഴുതിയ സിനിമയില്‍ ദുല്‍ഖര്‍, സണ്ണി വെയ്ന്‍, സുര്‍ജ ബാല ഹിജാം, ഷോണ്‍ റോമി, ഇന സാഹ, അഭിജ, ഷെയ്ന്‍ നിഗം, ജോയ് മാത്യൂ, ധൃതിമാന്‍ ചാറ്റര്‍ജി, വനിത കൃഷ്ണചന്ദ്രന്‍, അനിഖ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *