‘ഒരിക്കലും പറയാത്ത പ്രണയകഥ’ ! എന്റെ ക്യൂട്ടീസിന് ആശംസകള്‍ ! 43 മത് വിവാഹ വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുൽഫത്തിനും ആശംസകൾ !

മലയാള സിനിമയുടെ അഭിമാനമാണ് നടൻ മമ്മൂക്ക. അദ്ദേഹവും കുടുംബവും നമുക്ക് എന്നും പ്രിയപെട്ടവരാണ്, ഭാര്യ സുൽഫത്ത് പൊതുവേദികളിൽ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് എന്നും പ്രിയങ്കരിയായ ആളാണ് സുൽഫത്ത്. ഇപ്പോഴിതാ താര ദമ്പതികൾ അവരുടെ 34 മത് വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ആഘോഷ വേളയിൽ മകൻ ദുൽഖർ സൽമാൻ ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇരുവരുടെയും ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെ, സുല്‍ഫത്തിന്റേയും പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചതിങ്ങനെ. ‘ഒരിക്കലും പറയാത്ത പ്രണയ കഥ, ക്യൂട്ടായ ജോഡിക്ക് സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍’ എന്നായിരുന്നു.

താരങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് ഏതുനാഥ്‌, ഉമ്മയുടെയും ബാപ്പയുടെയും പ്രണയത്തെ കുറിച്ച് എപ്പോഴും വാചാലനാകാറുള്ള ആളാണ് ദുൽഖർ, 1979 മെയ് ആറിനായിരുന്നു ഇവരുടെ വിവാഹം.. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയിൽ എത്തിയത്, പക്കാ അറേഞ്ച് മാര്യേജായിരുന്നു ഇവരുടേത്, ഇപ്പോഴും വിജയകരമായ ദാമ്പത്യം നയിക്കുന്ന ഇവരെ കുറിച്ച് മകൻ ദുൽഖർ പറയുന്നത് ഇങ്ങനെ.. ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം ഏതെന്നു ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ്‌ എന്നാണ് എനിക്ക് പറയാനുള്ളത് ഞാൻ ഉൽപ്പെടുന്ന ഈ തലമുറയിൽ ഇത്രയും ശക്തമായ മറ്റൊരു പ്രണയ ജോഡികളെ കണ്ടെത്താൻ  പ്രയാസമായിരിക്കും എന്നാണ് ദുൽഖർ പറയുന്നത്.  വാപ്പയ്ക്ക് അരികില്‍ നിന്ന് ഉമ്മ മാറി നിൽക്കുമ്പോൾ ദിവസങ്ങള്‍ എണ്ണി തീര്‍ക്കുന്ന ഉമ്മയെ പലപ്പോഴു  ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഒരു പ്രത്യേകതരം പ്രണയമാണ് അവക്കിടയിൽ അത് വച്ച്‌ നോക്കുമ്ബോള്‍ താനും ഭാര്യയും തമ്മിലുള്ളതൊന്നും ഒരു പ്രണയമേ അല്ലെന്നും ദുല്‍ഖര്‍ പറയുന്നു. അതുപോലെ തന്റെ ഭാര്യയെ കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നത് ഇങ്ങനെ, തനറെ ജീവിതത്തിലെ ആദ്യത്തെ പെൺ സുഹൃത്ത് തനറെ ഭാര്യ സുൽഫത്ത് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. തന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ കുറിച്ച് അദ്ദേഹം ഒരു സമയത്ത് തുറന്ന് പറഞ്ഞിരുന്നു. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് എപ്പോഴും കുടുംബക്കാർ  പറയാറുള്ളത്.

പലരും ചോദിക്കാറുണ്ട് എന്താണ് എന്റെ ഉമ്മയും ഭാര്യയും തമ്മിൽ ഇത്ര അടുപ്പമെന്ന്, അതിനു ഒരേ ഒരു കാരണമേ ഉള്ളു, സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.’ രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു സുലു എന്നാണ് മമ്മൂക്ക പറയുന്നത്.  സുൽഫത്ത് എന്ന ഭാര്യക്ക് തന്റെ ഭർത്താവിനെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്. തനറെ ഭർത്താവ് രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച്‌ വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം ആദ്യമൊക്കെ എനിക്ക് ഉണ്ടായിരുന്നു.. വളരെ സ്നേഹവും കെയറിങ്ങും ഉള്ള ആളാണ് മമൂക്ക എന്നും സുൽഫത്ത് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *