
എല്ലാവരെയും വഷളാക്കുന്നതിൽ പ്രധാന പങ്ക് ഉമ്മാക്കാണ് ! ഉമ്മാക്ക് വേണ്ടി ഞങ്ങൾ എന്തെങ്കിലും ഒക്കെ ചെയ്യാൻ മനസ്സില്ലാമനസ്സോടെ ഉമ്മ അനുവാദം തരുന്ന ഒരേ ഒരു ദിവസം ! കുറിപ്പുമായി ദുൽഖർ !
മലയാളികൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടനാണ് മമ്മൂക്ക. അദ്ദേഹത്തെ പോലെ തന്നെ ആ കുടുംബവും ഏവർക്കും പ്രിയപ്പെട്ടതാണ്. തന്റെ കുടുംബത്തെ കുറിച്ച് എപ്പോഴും വാചാലനാകാറുള്ള ആളാണ് ദുൽഖർ. ഇപ്പോഴിതാ ഏറെ സന്തോഷമുള്ള ഒരു വാർത്ത പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ എത്തിയിക്കുന്നത്. അതികം പൊതുവേദികളിൽ സജീവമല്ലാത്ത ആളാണ് സുൽഫത്ത്. ഇപ്പോഴിതാ തന്റ്റെ ഉമ്മയുടെ ജന്മദിനത്തിൽ ദുൽഖർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഉമ്മയോടൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ചത് ഇങ്ങനെ, പിറന്നാൾ ആശംസകൾ മാ… ഉമ്മിച്ചിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നാണ് നമ്മുടെ വീട്ടിലെ കേക്ക് മുറികളുടെ ആഴ്ച്ച ആരംഭിക്കുന്നത്.വീട്ടിൽ എല്ലാവരും ഒത്തുകൂടുന്ന ഒരേ ഒരു ദിവസം കൂടിയാണിത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളതുകൊണ്ട് വർഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്കുറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും. ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്.
ഉമ്മക്കായി എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള ഒരു അവസരം നിങ്ങൾ ഏറ്റവും മനസ്സില്ലാമനസ്സോടെ അനുവദിക്കുന്ന ഒരേ ഒരു ദിവസമാണ് നിങ്ങളുടെ ജന്മദിനം ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് സത്യം. ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഇത് നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ എന്നാണ് ദുൽഖർ കുറിച്ചത്. നിരവധിപേരാണ് ഉമ്മാക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്.

കഴിഞ്ഞ ജന്മദിനത്തിലും ദുൽഖർ കുറിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു, ആ വാക്കുകൾ ഇങ്ങനെ, ഇന്ന് ഏറ്റവും സവിശേഷമായ ദിവസമായിരുന്നു, എല്ലാ ചെറിയ കാര്യങ്ങളോടും ഉമ്മയുടെ പ്രതികരണം കാണാൻ ഞങ്ങൾ ഒരുപാട് ഇഷ്ടപെടുന്നു. ഉമ്മക്കായി എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള ഒരു അവസരം നിങ്ങൾ ഏറ്റവും മനസ്സില്ലാമനസ്സോടെ അനുവദിക്കുന്ന ഒരേ ഒരു ദിവസമാണ് നിങ്ങളുടെ ജന്മദിനം. ഇന്ന് നിങ്ങൾ ഏറ്റവും സന്തോഷകരമായ ജന്മദിന പെൺകുട്ടിയായി കാണപ്പെട്ടു. എന്റെ ഉമ്മാക്ക് ഒരായിരം ചക്കര… ഉമ്മ എന്നും ദുൽഖർ കുറിച്ചിരുന്നു.
ഈ താര കുടുംബത്തിന്റെ എല്ലാമെല്ലാമാണ് സുൽഫത്ത്. ഇതിന് മുമ്പ് ഉമ്മയെ കുറിച്ച് മകൻ പറഞ്ഞത് ഇങ്ങനെ.. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സിനിമ രംഗത്തേക്ക് ചുവട് വെക്കാനാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ ഉമ്മ എന്നോട് പറഞ്ഞത് ഒരേ ഒരു കാര്യം ‘വാപ്പച്ചിയെ പോലെ സിനിമയില്‍ വിജയിക്കാമെന്ന് പ്രതീക്ഷിക്കരുത്,’ എന്നാണ് ഉമ്മ മകന് നൽകിയ ഉപദേശം. വാപ്പച്ചിയുടെ തണലില്‍ സിനിമയില്‍ ശോഭിക്കാമെന്ന പ്രതീക്ഷ വേണ്ട എന്നായിരുന്നു ആ വാക്കുകളുടെ അര്‍ത്ഥം. അതുപോലെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രണയ ജോഡികൾ തന്റെ ബാപ്പയും ഉമ്മയും ആണെന്നാണ് ദുൽഖർ പറഞ്ഞിരുന്നു.
Leave a Reply