‘ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം ഏതെന്നു ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ് ! ദുൽഖർ പറയുന്നു !
മലയാളികൾ എന്നും ഇഷ്ടപെടുന്ന താര കുടുംബമാണ് മമ്മൂട്ടിയുടേത്. വിനയം കൊണ്ടും പെരുമാറ്റം കൊണ്ടും ഏവരുടെയും ഉള്ളിൽ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തിട്ടുണ്ട്, അദ്ദേഹത്തെപ്പോലെ നമുക്ക് ഏറെ പ്രിയങ്കരരാണ് അദ്യേഹത്തിന്റെ കുടുംബവും, മകൻ ദുൽഖർ സൽമാൻ ഇന്ന് ഇന്ത്യൻ സിനിമയുടെ തിളങ്ങുന്ന താരമാണ്, മകൾ സുറുമിയും സന്തോഷകരമായ ജീവിതം നയിക്കുന്നു.
1979 മെയ് ആറിനായിരുന്നു ഇവരുടെ വിവാഹം.. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയിൽ എത്തിയത്, പക്കാ അറേഞ്ച് മാര്യേജായിരുന്നു ഇവരുടേത്, ഇപ്പോഴും വിജയകരമായ ദാമ്പത്യം നയിക്കുന്ന ഇവരെ കുറിച്ച് മകൻ ദുൽഖർ സൽമാൻ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
‘ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം ഏതെന്നു ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ് എന്നാണ് എനിക്ക് പറയാനുള്ളത് ഞാൻ ഉൽപ്പെടുന്ന ഈ തലമുറയിൽ ഇത്രയും ശക്തമായ മറ്റൊരു പ്രണയ ജോഡികളെ കണ്ടെത്താൻ പ്രയാസമായിരിക്കും എന്നാണ് ദുൽഖർ പറയുന്നത്. വാപ്പയ്ക്ക് അരികില്‍ നിന്ന് ഉമ്മ മാറി നില്‍ക്കുമ്ബോള്‍ ദിവസങ്ങള്‍ എണ്ണി തീര്‍ക്കുന്ന ഉഉമയെ പലപ്പോഴു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്…
ഒരു വേറിട്ട പ്രണയമാണ് അവര്‍ക്കിടയില്‍ ഉള്ളതെന്നും അത് വച്ച് നോക്കുമ്ബോള്‍ താനും ഭാര്യയും തമ്മിലുള്ളതൊന്നും ഒരു പ്രണയമേ അല്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവയ്ക്കുന്നു. എന്റെ സഹോദരി സുറുമി അമേരിക്കയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മ അവിടെ പോയി കുറച്ചു ദിവസം നിന്നിരുന്നു. അന്ന് വാപ്പയും ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവര്‍ ഓര്‍ത്തു വയ്ക്കും. ഉമ്മ വീട്ടിൽ ഇല്ലങ്കിൽ വാപ്പ അതികം ആരോടും മിണ്ടാറുപോലുമില്ല. പരസ്പരം കണ്ടിട്ട് ഇത്ര ദിവസമായി എന്നൊക്കെ കൃത്യമായി രണ്ടുപേരും ഓർത്തിരിക്കും അതൊക്കെയാണ് പ്രണയം അല്ലാതെ ഞാനടങ്ങുന്ന ന്യൂജെന്‍ പ്രണയമൊന്നും അതിന്റെ അത്രയും വരില്ല’. ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
എല്ലാ കാര്യങ്ങളിലും വളരെയദികം അടുക്കും ചിട്ടയും ഉള്ള വ്യക്തിയാണ് വാപ്പ. എന്നാൽ അതിനു തന്നെയാണ് വാപ്പച്ചി തന്നെയും വീട്ടിലുള്ള ബാക്കിയുള്ളവരെയും ഏറ്റവും കൂടുതൽ വഴക്ക് പറയുന്നത് എന്നാണ് ഇപ്പോൾ ഡിക്യു പറയുന്നത്, വീടിനെ റെസ്പക്‌ട് ചെയ്യാതെ പെരുമാറിയാല്‍ അത് അദ്ദേഹത്തിന് ദേഷ്യം വരുന്ന കാര്യമാണെന്നും അതിൽ പ്രധാനമായും വൈധ്യുദിതിയുടെ കാര്യത്തിലായിരിക്കും ഞങ്ങൾക്ക് വഴക്ക് കേൾക്കുക…
അനാവശ്യമായി കറണ്ട് ചിലവഴിച്ചാൽ വാപ്പിച്ചി നല്ലരീതിയിൽ വഴക്ക് പറയും അത് തനിക്ക് മാത്രമല്ല തന്റെ ഭാര്യ അമലിനും ഉമ്മക്കും എല്ലവർക്കും അങ്ങനെ കേൾക്കറുടെന്നാണ് ഡിക്യു പറയുന്നത്.. വാപ്പച്ചിക്ക് എല്ലാകാര്യങ്ങളിലും വലിയ അടുക്കും ചിട്ടയുമാണ് അത് ചെറുപ്പം മുതൽ ഞങ്ങളെയും പഠിപ്പിച്ചിരുന്നു പക്ഷെ ഞാൻ വലിയ മടിയനാണെന്നാണ് ദുൽഖർ പറയുന്നത്. ഞാൻ എന്ത് തെറ്റ് ചെയ്യുന്ന കണ്ടാലും ഒരു ദയയും ഇല്ലാതെയാണ് എന്നെ വഴക്ക് പറയാറുള്ളതെന്നും ദുൽഖർ എടുത്തു പറയുന്നു…
Leave a Reply