‘ജീവിതത്തിൽ ആ പുതിയ സന്തോഷം വന്നെത്തി’ ! സന്തോഷകരമായ വാർത്ത പങ്കുവെച്ച് ദുർഗ കൃഷ്‌ണ ! ആശംസകളുമായി ആരാധകർ !

മലയാളികളുടെ ഇഷ്ട താരമാണ് നടി ദുർഗ കൃഷ്‌ണ. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ ദുർഗ വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. വിമാനം അത്ര വിജകരമായിരുന്നില്ല എങ്കിലും ദുർഗ്ഗ ശ്രദ്ധിക്ക പെട്ടിരുന്നു, അതിനു ശേഷം പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ഭാഗമായിരുന്നു താരം, സോഷ്യൽ മീഡിയിൽ വളരെ സജീവമായ ദുർഗ തന്റെ പ്രണയ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെച്ചിരുന്നു.ദുർഗ്ഗയും സിനിമ നിര്‍മാതാവാണ് അര്‍ജുനുമായി മാസങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്

ഇവരുടെ പ്രണയ കഥകൾ ഇരുവരും തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യമായി പ്രണയം തുറന്ന് പറഞ്ഞത് അർജുൻ ആണെന് പറയുകയാണ് ദുർഗ, ഇവർ ഒരു ആക്ടിങ് ക്യാമ്പിൽ പരിചയ പെട്ടിരുന്നു എങ്കിലും തനിക്ക് അർജുനെ അന്ന് അത്ര ഇഷ്ടമാല്ലയിരുന്നു എന്നും, എന്തോ വലിയ സംഭവം ആണെന്നുള്ള രീതിയുള്ള സംസാരവും പെരുമാറ്റവും അന്ന് തനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ദുർഗ്ഗ തുറന്ന് പറയുന്നു, അങ്ങനെ അവിടെ തുടങ്ങിയ പരിചയം പിന്നീട് ഒരു സമയത്ത് അർജുൻ തന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു യാത്ര വേളയിൽ ട്രെയിനിൽ സംസാരിക്കാം എന്ന് പറഞ്ഞിരുന്നു, അപ്പോഴേ താൻ മനസ്സിൽ കരുതി അയാൾ എന്നെ പ്രൊപ്പോസ് ചെയ്യാനുള്ള വരവാണെന്ന് തോന്നുന്നു എന്ത് സംഭവിച്ചാലും നോ എന്നെ പറയാവു എന്ന് താൻ മനസ്സിൽ ഉറപ്പിച്ചിരുന്നു എന്നും നടി പറഞ്ഞിരുന്നു.

പക്ഷെ ആ യാത്രക്കിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ തന്റെ അരികിൽ വന്നിരുന്ന അർജുൻ വളരെ റൊമാന്റിക് ആയിട്ട് തന്റെ കൈകൾ ചേർത്തുപിടിച്ച് പെട്ടന്ന് തന്റെ കവിളിൽ ചുംബിച്ചുകൊണ്ടാണ് ഐ ലവ് യൂ എന്ന് പറയുകയിരുന്നു എന്നും ദുർഗ്ഗ പറയുന്നു. ശേഷം പ്രണയം, വിവാഹം അതിനു ശേഷമുള്ള ഇരുവരുടെയും പ്രണയ നിമിഷങ്ങളും ചിത്രങ്ങളും എല്ലാം നടി ആരാധകർക്കായി പങ്കുവെച്ചിരുന്നു, ഇപ്പോൾ വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിയുമ്പോഴെക്കും ഇരുവരുടെയും ജീവിതത്തിൽ മറ്റൊരു സന്തോഷം കടന്നു വന്നിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഈസന്തോഷ വിവരം അറിയിച്ചിരിക്കുന്നത്.

സിനിമ ജീവിതത്തിന്റെ മറ്റൊരു പുതിയ തുടക്കം. താൻ ആദ്യമായി ഒരു കന്നട ചിത്രത്തിൽ അഭിനയിക്കാൻ പോകുന്ന കാര്യമാണ് നടി ആരാധകരുമായി പങ്കു വച്ചത്. ‘ട്വന്റി വൺ അവർസ്’ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിലും കന്നടയിലുമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ സന്തോഷ വാർത്ത ആരാധകർ ഏറ്റെടുത്തത്. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. തനറെ എല്ലാ കാര്യങ്ങൾക്കും ഭർത്താവ് അർജുൻ തനിക്കൊപ്പമുണ്ട് എന്നും അതാണ് തനറെ ആത്മധൈര്യമെന്നും ദുർഗ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *