സ്വന്തം ഭാര്യയെ വേറൊരുത്തൻ ലി പ്‌ ലോ ക്ക് ചെയ്യുന്നത് സപ്പോർട്ട് ചെയ്യാൻ നാണമില്ലേ ! വിമർശനത്തിന് മറുപടിയുമായി ദുർഗ കൃഷ്‌ണ !

മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ദുർഗ്ഗ കൃഷ്‌ണ. ഒരുപാട് ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല എങ്കിലും, ചെയ്ത ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു. പൃഥ്വിരാജ് നായകനായ ചിത്രം വിമാനത്തിൽ കൂടിയാണ് ദുർഗ്ഗ സിനിമ രംഗത്ത് എത്തുന്നത്. ശേഷം പ്രേതം 2, വിലും മികച്ച വേഷം കൈകാര്യം ചെയ്‌തിരുന്നു. ശേഷം മോഹൻലാൽ ചിത്രം റാമിൽ ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു, വളരെ പെട്ടന്നായിരുന്നു ദുർഗയും നിർമാതാവായ അർജുൻ രവീന്ദ്രനും തമ്മിലുള്ള വിവാഹം.

വിവാഹ ശേഷവും നടി സിനിമയിൽ വളരെ സജീവമാണ്, ഭർത്താവ് അർജുൻ ദുർഗക്ക് എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്, കുടുക്ക് 2025 എന്ന സിനിമയുടെ ഭാഗമായി ദുർഗയും  നടൻ കൃഷ്ണ ശങ്കറും ഒരുമിച്ച ഒരു ഗാന രംഗത്തിൽ ലി പ് ലോ ക് സീൻ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തനറെ പുതിയ ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് നടി എത്തിയിരുന്നു. ആ ചിത്രങ്ങൾക്ക് താഴെ പല മോശം കമന്റുകളും ലഭിച്ചിരുന്നു. അതിൽ പ്രധാന വിമർശനം, അർജോനോടുള്ള ചോദ്യം പോലെ ആയിരുന്നു. സ്വന്തം പെണ്ണിനെ വേറെ ഒരുത്തന്‍ ലി പ് ലോ ക് ചെയ്തു. ഇവന് നാണമില്ലേ’ എന്നായിരുന്നു, എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട ദുർഗ ഉടൻ തന്നെ അതിനുള്ള മറുപടിയുമായി എത്തിയിരുന്നു.

‘മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലേ’ എന്നായിരുന്നു ഒരാള്‍ ദുര്‍ഗയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. ‘മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലേ’ എന്നാണ് തന്നെ വിമർശിച്ച ആളോട് ദുര്‍ഗ കൃഷ്ണ ചോദിച്ചത്. ഇതിന് താഴെ ദുർഗയെ  അനുകൂലിച്ചും വിമർശിച്ചും  നിരവധി പേരാണ് എത്തിയിരുന്നത്. വിവാഹം കഴിഞ്ഞ നടന്മാര്‍ക്ക് സാധിക്കുമെങ്കില്‍ സിനിമയിലെ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ നടിമാരെ മാത്രം കുറ്റം പറയുന്നത് എന്തിനാണെന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്.

കൂടാതെ അത് അവരുടെ പ്രൊഫെഷൻ ആണ്, ലിപ് ലോക് ചെയ്യുന്നുണ്ടെങ്കിൽ അത് വികാരം കൊണ്ട് ചെയ്യുന്നതല്ല, അത് അവരുടെ ജോലിയുടെ ഭാഗമാണ് എന്നും, വിവാഹം കഴിഞ്ഞ നടന്മാർക്ക് ലിപ് ലോക് ചെയ്യാമെങ്കിൽ നടിമാർക്കും ആകാം, അതിൽ നടിമാരെ മാത്രം എപ്പോഴും കുറ്റക്കാരായി കാണുന്നത് അത്ര നല്ല കാര്യമല്ലെന്നും ചിലർ പറയുന്നു, എല്ലാവർക്കും ഒരേ ബഹുമാനം കൊടുക്കണം, പ്രൊഫെഷൻ വേറെ പേഴ്‌സണൽ ലൈഫ് വേറെ, ഇതൊക്കെ ഓരോരുത്തരുടെയും പേഴ്സണൽ കാര്യമാണ് അതിൽ മറ്റുള്ളവർ കയറി അഭിപ്രയം പറയുന്നത് അത്ര നല്ല കാര്യമല്ലെന്നും മറ്റും ആരാധകർ ദുർഗയെ അനുകൂലിച്ച് മറുപടി പറഞ്ഞിരുന്നു.

നേരത്തെ ഈ ലി പ് ലോ ക് സീനിനെ കുറിച്ച് പറഞ്ഞ് ദുർഗയും കൃഷ്ണ ശങ്കറും എത്തിയിരുന്നു.  ലി പ് ലോ ക്ക് സീന്‍ കാണിച്ചത് ഭയങ്കര സ്ലോമോഷനിലായിരുന്നു. ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ കട്ടില്ല. വേണ്ടത് എടുക്കാന്‍ പറ്റുമെന്ന ലൈനാണ് ബിലഹരിക്ക്. താനും കിച്ചുവും കൂടി ലിപ്ലോക് ചെയ്യുന്നു. ആദ്യം നെറ്റിയില്‍ പിന്നെ മൂക്കില്‍ ഇനി എവിടെയെന്ന് സ്വകാര്യത്തില്‍ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ലി പ് ലോ ക്ക് കഴിഞ്ഞ് തങ്ങള്‍ കട്ട് എന്ന് പറഞ്ഞപ്പോഴാണ് നിര്‍ത്തിയത് എന്നും ദുര്‍ഗ പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *