പ്രണയ സാഭല്യം !! ദുർഗ്ഗക്ക് താലി ചാർത്തി അർജുൻ !! ചിത്രങ്ങൾ !!
മലയാള യുവ നായികമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ദുർഗ്ഗ കൃഷ്ണ. പൃഥിവിരാജ് ചിത്രം വിമാനം ആണ് താരത്തിന്റെ ആദ്യ ചിത്രം. വിമാനം അത്ര വിജകരമാലിരുന്നല്ലയെങ്കിലും ദുർഗ്ഗ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. ആദ്യ ചിത്രത്തിന് ശേഷം കുട്ടിമാമ, പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ, കിംഗ് ഫിഷ് തുടങ്ങിയ നിരവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു പക്ഷെ അതൊന്നും അത്ര വിജയം കണ്ടിരുന്നില്ല, സമൂഹ മാധ്യങ്ങളിൽ വളരെ സജീവമാണ് ദുർഗ, അതിന്റെ കാമുകൻ അർജുനുമായുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു, തങ്ങളുടെ വിവാഹ തിയതി വളരെ രസകരമായ ഫോട്ടോ ഷൂട്ടിലൂടെ ഇവർ ആരധകരെ അറിയിച്ചിരുന്നു.. ഇന്നായിരുന്നു ദുർഗയുടെയും യുവ നിർമാതാവ് അർജുൻ രവീന്ദ്രനുമായുള്ള വിവാഹം..
ഗുരുവായൂരിൽ വെച്ച് വളരെ ലളിതമായ രീതിയിലായിരുന്നു ഇവരുടെ വിവാഹം, ചുവന്ന പട്ടുസാരിയിൽ വളരെ മനോഹാരിയായിട്ടാണ് താരം കാണപ്പെട്ടത്, വിവാഹ ശേഷം ഇവർ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു, വിവാഹ ശേഷം അഭിനയം തുടരുമോ എന്നായിരുന്നു ഏവരുടെയും ചോദ്യം, താൻ ഇനിയും സിനിമയിൽ തന്നെ ഉണ്ടാകുമെന്നും, അതിനു അർജുന്റെ എല്ലാ പിന്തുണയും തനിക്കുണ്ടാകുമെന്നും ദുർഗ ചിരിച്ചുകൊണ്ട് പറയുന്നു, ഏതായാലും ഇവർക്ക് എല്ലാവിധ ആശംസകളും അറിയിച്ചിരിക്കുകയാണ് ആരാധകരും സഹ പ്രവർത്തകരും. ഇനി തങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും സിനിമ താരങ്ങൾക്കും, കൂടതെ അടുത്ത ബന്ധുകൾക്കും വേണ്ടി ഒരു വിവാഹ സൽക്കാരം നടത്തുന്നുണ്ട്.. താരങ്ങൾ ഇനി അതിന്റെ തിരക്കിലാണ്….
ഒരു നടി എന്നതിലുപരി മികച്ചൊരു നർത്തകികൂടിയാണ് ദുർഗ്ഗ, ക്ലാസിക്കൽ ഡാൻസ് പഠിച്ച താരം നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചുട്ടുണ്ട്, അടുത്തിടെ അര്‍ജുന്റെ പിറന്നാള്‍ താരം ആഘോഷമാക്കിയിരുന്നു. ദുര്‍ഗാകൃഷ്ണ പ്രധാന വേഷത്തില്‍ എത്തിയ കണ്‍ഫെഷന്‍സ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് അര്‍ജുന്‍. നടി, നർത്തകി എന്നതിനപ്പുറം ഒരു മോഡലും കൂടിയാണ് ദുർഗ്ഗ, നിരവധി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ താരം നടത്തിയിരുന്നു.. ആ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യങ്ങളിൽ വൈറലായിരുന്നു…
തനി നാടൻ വേഷത്തിൽ എത്തിയ താരത്തിന്റെ പിന്നീടുള്ള നിരവധി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു, എന്നാൽ വിമർശകർക്ക് തക്ക മറുപടിയും താരം തന്നെ നൽകിയിരുന്നു, അർജുൻ കഴിഞ്ഞാൽ താൻ പിന്നെ ഏറ്റവും അതികം ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും മോഹൻലാലിനെ ആണെന്ന് താരം പറഞ്ഞിരുന്നു, ഇടക്ക് ദുർഗയും അർജുനും ലാലേട്ടനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ദുർഗ്ഗയുടെ വാക്കുകൾ ഏറെ വൈറലായൊരുന്നു എന്റെ പുരുഷൻ എന്റെ ഹീറോയെ കണ്ടപ്പോൾ എന്നായിരുന്നു ആ അടിക്കുറിപ്പ്, റാമിൽ താൻ ലാലേട്ടനൊപ്പം അഭിനയിക്കുന്നത് വളരെ ആകാംഷയോടെ ആയിരുന്നു എന്നും ഓർത്തിരിക്കാൻ ഒരുപാട് നല്ല നിമിഷങ്ങൾ തനിക്ക് ഉണ്ടായെന്നും ദുർഗ്ഗ പറഞ്ഞിരുന്നു… ഏതായാലും നവ ജോഡികൾക്ക് ഞങ്ങളുടെ വക എല്ലാ ഭാവുകങ്ങളും നേരുന്നു..
Leave a Reply