
കുടുംബം കുട്ടികൾ, അവരുടെ കൂടെയുള്ള മനോഹര നിമിഷങ്ങൾ എല്ലാം ഞാൻ ജീവിതത്തിൽ സ്വപ്നം കണ്ടിരുന്നു ! ഇനി എന്ത് എന്ന ചോദ്യത്തിന് ഇപ്പോഴാണ് ഒരു ഉത്തരം കിട്ടിയത്! എലിസബത്ത് !
ബാലയുടെ രണ്ടാം ഭാര്യ എന്ന നിലയിലാണ് എലിസബത്തിനെ മലയാളികൾക്ക് കൂടുതൽ പരിചയം. ഒരു ഡോക്ടർ ആയ എലിസബത്ത് ബാലയോട് അങ്ങോട്ട് ഇഷ്ടം പറയുകയൂം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞതിനെ തുടർന്നാണ് ബാലയും എലിസബത്തും തമ്മിലുള്ള വിവാഹം നടന്നതെന്ന് ബാല തുടക്കം മുതൽ പറഞ്ഞിരുന്നു, എല്ലാവരുടെയും അനുഗ്രഹത്തോടെ തുടങ്ങിയ വിവാഹ ജീവിതം പക്ഷെ ഇപ്പോൾ രണ്ടുപേരും അവസാനിപ്പിച്ച രീതിയിലാണ്, ഏറെ നാളുകളായി ഇരുവരും വേര്പിരിഞ്ഞാണ് താമസം.
എലിസബത്ത് അമ്മയ്ക്കും അച്ഛനുമൊപ്പം തന്റെ പ്രൊഫെഷനിൽ കൂടുതൽ പ്രാധാന്യം നൽകി മുന്നോട്ട് പോകുന്നു, ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില സുപ്രധാന കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് എലിസബത്ത്. വാക്കുകൾ ഇങ്ങനെ, ഞാൻ എന്റെ അച്ഛനും അമ്മയുമൊത്ത് ഒരു യാത്ര പോയി, ഏകദേശം എട്ടോളം രാജ്യങ്ങൾ കണ്ടു, നല്ല അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു. ആ ട്രിപ്പ് അത്രയും ആവശ്യം ആയിരുന്നു. ഇനി എന്ത് എന്ന ചോദ്യത്തിൽ നിൽക്കുമ്പോഴാണ് അത്തരത്തിൽ ഒരു ട്രിപ്പ് നടത്തിയത്..

അത് എന്റെ മനസിനെ ഒരുപാട് സ്വാധീനിച്ചു, അപ്പോഴാണ് മനസിലായത് ഇനിയും കുറേയധികം കാഴ്ചകൾ ബാക്കി ആണ് എന്ന്. മുൻപൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങൾ വേണം അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും ഞാൻ പ്ലാൻ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി..
പിന്നെ ഇനിയും കുറെ രാജ്യങ്ങളും അവിടുത്തെ കൾച്ചറും ഫുഡും ഒക്കെ എക്സ്പ്ലോർ ചെയ്യണം എന്നൊക്കെയും ആഗ്രഹങ്ങൾ ബാക്കിയാണ്. എന്തെങ്കിലും ഒരു ആഗ്രഹം ഉണ്ടെങ്കിൽ അല്ലെ നമുക്ക് ജീവിക്കാൻ പ്രചോദനം ഉണ്ടാകൂ. ഇപ്പോൾ അത്തരത്തിൽ കുറെ ആഗ്രഹങ്ങൾ എന്റെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. അതിനു തുടക്കം കുറിച്ചതാണ് ഈ യാത്രയിലൂടെ. ഇനിയും ഒരുപാട് യാത്രകൾ ജീവിതത്തിൽ നടത്താൻ ബാക്കിയുണ്ട് എന്നും എലിസബത്ത് പറയുന്നു.
Leave a Reply