എന്റെ സിനിമയിൽ എനിക്കാണ് കൂടുതൽ പ്രാധാന്യം വേണ്ടത് ! പെപ്പെയ്ക്ക് അമിതപ്രാധാന്യം നല്‍കരുത് ! എഡിറ്റ് സീനുകള്‍ കാണണമെന്ന് വാശിപിടിച്ചു ! ആരോപണം !

മലയാള സിനിമയിൽ അഭിയുടെ മകൻ എന്നതിൽ നിന്നും ഷെയ്ന്‍ നിഗം ഇന്ന് ഒരുപാട് ഉയരങ്ങളിൽ എത്തി. മലയാള സിനിമയിലെ മുൻ നിര യുവ താരങ്ങളുടെ കൂട്ടത്തിൽ ഷെയ്നും ഉണ്ട്. നിരവധി സിനിമകളുടെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോൾ ഷെയ്ൻ. എന്നാൽ കരിയറിന്റെ തുടക്കം മുതൽ ഷെയിൻ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. ഇപ്പോഴിതാ അച്ചടക്കമില്ലാതെ പ്രവര്‍ത്തിക്കുന്ന താരങ്ങള്‍ക്കെതിരെ നടപടി സൂചന നല്‍കിയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ ഫെഫ്ക പത്രസമ്മേളനം നടത്തിയിരുന്നു.

ഇപ്പോഴും പ്രശ്നം ഷെയിൻ നിഗം തന്നെയാണ്. ആര്‍ഡിഎക്സ്’ സിനിമയുടെ ചിത്രീകരണം ഷെയ്ന്‍ നിഗം മൂലം പലപ്പോഴും തടസപ്പെട്ടു. ഇക്കാര്യം രേഖമൂലം ഫെഫ്കയെ അറിയിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തികരിച്ചത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പത്രസമ്മേളനം വിളിച്ചത്.  ഷെയ്‌നെ കൂടാതെ  നീരജ് മാധവ് , ആന്റണി വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ തന്റെ വേഷത്തിന് പ്രാധാന്യം കുറയരുതെന്ന് ഷെയിന്‍ വാശി പിടിച്ചു. തുടര്‍ന്ന് എഡിറ്റ് ചെയ്ത സീനുകള്‍ അടക്കം കാണണമെന്ന് ഷെയ്ന്‍ വാശി പിടിച്ച്  സെറ്റില്‍ പ്രശ്‌നമുണ്ടാക്കി. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ചിട്ടു മാത്രമാണ് അദേഹം ബാക്കി  അഭിനയിക്കാന്‍ തയ്യാറായത്.

അതുപോലെ ഡബ്ബിങ് സമയത്തും അത് പൂർത്തിയാക്കാതെ സിനിമയെ വലച്ചെന്നും  നടനെതിരെ പരാതിയുണ്ട്. ഷെയിന്റെ ഇത്തരം പിടിവാശികളില്‍ സിനിമ സെറ്റിലെ എല്ലാവരും അസ്വസ്ഥരായിരുന്നു. ഇതിനിടെ ആര്‍ഡിഎക്സിലെ മറ്റൊരു നായകനായ ആന്റണി പെപ്പെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ചര്‍ച്ചയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ, ദയവ് ചെയ്ത് നാടകമരുതേ എന്നെഴുതിയ ഒരു ചിത്രം പെപ്പെ പോസ്റ്റ് ചെയ്തിരുന്നു.

ഷെയിൻ നേരത്തെയും ചെയ്ത സിനിമകളും അതിന്റെ നിർമ്മാതാവുമായും ഏറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുപോലെ നടൻ ഫഹദ് ഫാസിലിന് എതിരെയും പരാതികൾ ഉണ്ടായിരുന്നു. നിരവധി സിനിമകള്‍ക്ക് ഡേറ്റ് നല്‍കുകയും അതു കൃത്യസമയത്ത് പൂര്‍ത്തികരിക്കാന്‍ ഫഹദിനാകുന്നില്ലെന്നാണ് സംവിധായകരും നിര്‍മാതാക്കളും ഉയര്‍ത്തുന്ന പരാതി. പലപ്പോഴും ഫെഫ്ക ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും തിരക്കുള്ള നടനാണ് ഫഹദ് ഫാസില്‍. വിക്രം, പുഷ്പ ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയതോടെയാണ് മലയാളത്തില്‍ ഡേറ്റ് നല്‍കിയ സിനിമകളുടെ ചിത്രീകരണം അവതാളത്തിലായത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *