
കൃഷ്ണയുടെ ആരോപണം തെറ്റ് ! അനിയത്തി പ്രാവിൽ കൃഷ്ണയെ പരിഗണിച്ചിരുന്നില്ല ! എന്നാൽ മറ്റൊരു പടത്തിൽ ആലോചിച്ചിരുന്നു !ഫാസിൽ പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് നടൻ കൃഷ്‌ണ. ഒരുപാട് സിനിമകൾ അദ്ദേഹം മലയാളത്തിൽ ചെയ്തിരുന്നു. എന്നാൽ അടുത്തിടെ കൃഷ്ണ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. അത് ആ സമയത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അനിയത്തിപ്രാവ് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്, എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കത് മിസായി. ആലോചിക്കുമ്പോള്‍ നല്ല വിഷമമാണ്. അവിടം തൊട്ട് തുടങ്ങിയതാണ് എന്റെ കഷ്ടകാലം, അത് ഇന്നും തുടരുന്നു. ഒരു സമയത്ത് എല്ലാം ഓർത്ത് ഒരുപാട് വിഷമിച്ചിരുന്നു, പക്ഷെ ഇപ്പോൾ എല്ലാം പോസ്റ്റിറ്റീവ് ആയിട്ടാണ് എല്ലാം എടുക്കുന്നത്, അതിനെ കുറിച്ചൊന്നും അധികം അങ്ങനെ ആലോചിച്ചിരിക്കാറില്ല എന്നും കൃഷ്‌ണ ഏറെ നിരാശയോടെ പറഞ്ഞിരുന്നു.
അന്ന് കൃഷ്‌ണ ഏറെ വിഷമത്തോടെ പറഞ്ഞ ഈ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു, കരിയറിൽ വലിയ പരാജയങ്ങൾ നേരിടുന്ന കൃഷ്ണയെ അന്ന് നിരവധിപേര് ആശംസിച്ചിരുന്നു. ഇപ്പോഴിതാ കൃഷ്‌ണ പറഞ്ഞ ആ വാക്കുകളെ തിരുത്തികൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധയകാൻ ഫാസിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അനിയത്തിപ്രാവിലേക്കായിരുന്നില്ല ഹരികൃഷ്ണന്‍സിലേക്ക് കൃഷ്ണയെ പരിഗണിക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഹരികൃഷ്ണന്‍സില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കില്‍ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചന. പക്ഷേ ചാക്കോച്ചന്‍ അത് ചെയ്യാമെന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ല.

അന്ന് ‘അനിയത്തിപ്രാവ് കഥ തയാറായ ശേഷം അതിന് പറ്റിയ ഒരു അഭിനേതാവിനെ തേടി ഞാന്‍ നടന്നിരുന്നു. എന്നാൽ അതേ സമയമാണ് ഞാന്‍ പുതിയ വീട് വച്ചത്. അന്ന് ആ വീട് കാണാന്‍ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ചാക്കോ ബോബനും വന്നിരുന്നു. അന്നെടുത്ത ഒരു ഫോട്ടോ പിന്നീട് ആല്‍ബത്തില്‍ കണ്ടപ്പോള്‍ എന്റെ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തിപ്രാവിലേക്ക് പരിഗണിച്ചാലോ എന്ന് ചോദിച്ചത്. ചിത്രം കണ്ടപ്പോള്‍ എനിക്കും ഇഷ്ടമായി. പിന്നെ ഞാന്‍ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് അദ്ദേഹം എത്തുന്നത്. മറ്റാരെയും ആ സിനിമക്ക് വേണ്ടി അന്ന് പരിഗണിച്ചിട്ടില്ല. എന്നും ഫാസിൽ പറയുന്നു.
ഇപ്പോൾ സിനിമ തിരക്കുകളിൽ നിയം വിട്ട് വിശ്രമ ജീവിതത്തിലാണ് ഫാസിൽ. മലയാള സിനിമക്ക് വിലമതിക്കാനാകാത്ത നിരവധി സംഭാവനകൾ നൽകിയ അതുല്യ പ്രതിഭകളിൽ ഒരാളാണ് സംവിധായകനും നിർമാതാവുമായ ഫാസിൽ. ഇന്ന് അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും നിലനിർത്തികൊണ്ട് മകൻ ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമ അറിയപ്പെടുന്നതും ആരാധിക്കുന്നതുമായ നാടാണ്. ഇപ്പോഴിതാ ഫാസിൽ നിർമിച്ച് ഫഹദ് നായകനായി എത്തിയ ചിത്രം മലയൻകുഞ്ഞ് മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ മികച്ച വിജയം നേടുകയാണ്.
Leave a Reply