വിവാഹ ദിനത്തിൽ തിളങ്ങി ഗായത്രി അരുൺ; ‘ഇത്‌ സന്തോഷത്തിന്റെ ദിവസമെന്ന്’ താരം !!

പരസ്പരം എന്ന സീരിയലിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് ഗായത്രി അരുൺ, ഒരൊറ്റ സീരിയൽ കൊണ്ട് ആരാധകരെ കയ്യിലെടുത്ത താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രം ‘വൺ’ ന്റെ വിജയ തിളക്കത്തിന്റെ സന്തോഷത്തിലായിരുന്നു, ഇതിനു മുമ്പും താരം ഒന്ന് രണ്ടു ചിത്രങ്ങൾ ചെയ്തിരുന്നു യെങ്കിലും ഇത് ഗായത്രിയുടെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവാകും എന്നതിന് യാതൊരു സംശയവുമില്ല…

മമ്മൂട്ടി നായകനായി എത്തിയ വൺ പൊളിറ്റിക്കൽ ത്രില്ലർ ആണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്, മമ്മൂട്ടിയുടെ പുതിയ സിനിമയിൽ അവസരം ഉണ്ടെന്നു പറഞ്ഞപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്നും, ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്നും താരം പറയുന്നു, സീന എന്ന ഒരു സാധാരണക്കാരിയുടെ റോളിലാണ് ഗായത്രി അഭിനയിച്ചത്. പക്ഷെ സിനിമയെ സംബന്ധിച്ച് അതൊരു മികച്ച കഥാപാത്രമായിരുന്നു..

ഇപ്പോൾ താരം തന്റെ കുടുംബത്തിലെ പുതിയ വിശേഷം ഏവരെയും അറിയിച്ചിരിക്കുയാണ്, തന്റെ ഇളയ സഹോദരന്റെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു, സഹോദരന് വിവാഹ ആശംസകൾ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യങ്ങളിൽ വൈറലായൊരുന്നു, പച്ചയും ഇളം മഞ്ഞയും നിറത്തിലുള്ള സിമ്പിൾ പട്ടുസാരിയാണ് ഗായത്രി ധരിച്ചിരുന്നത്, ഈ വസ്ത്രത്തിൽ വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്…

‘എന്റെ ചെറിയ സഹോദരൻ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ചുവടുവെക്കുന്നത് കാണുമ്പൊൾ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. നിങ്ങൾ രണ്ടുപേരും പരസ്പരം പ്രകാശം പരത്തട്ടെ, ചുറ്റുമുള്ള എല്ലാവർക്കും ആ സന്തോഷം പകരട്ടെ. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിനു ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ കാത്തുവിനും അച്ചുവിനും എന്റെ ആശംസകൾ’ എന്നായിരുന്നു താരം സഹോദരന് നൽകിയ ആശിർവാദം…

താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് സഹോദരനും ഭാര്യക്കും ആശംസകൾ അറിയിക്കുന്നത്.. വണ്ണിന്റെ വിജയത്തിന് ശേഷവും അതിനു മുമ്പും സിനിമയിൽ നിന്നും സീരിയലിൽ നിന്നും തനിക്ക് അവസരങ്ങൾ ലഭിക്കുണ്ടായിരുന്നു, പക്ഷെ അതൊന്നും അത്ര നല്ല കഥാപാത്രങ്ങളായി തോന്നിയിരുന്നില്ല അതാണ് തനിക്ക് ചെറിയ ഒരു ഇടവേള യെടുക്കേണ്ടിവന്നത് എന്നും ഗായത്രി പറയുന്നു….

തന്നെ വണ്ണിലേക്ക് തിരഞ്ഞെടുത്തത് സംവിധായകൻ സന്തോഷ് സാറിന്റെ ചോയ്‌സായിരുന്നു എന്നെ വണ്ണിലേക്ക് കാസ്റ്റ് ചെയ്തത്. പുളളിയെ നിരാശപ്പെടുത്തിയോ ഇല്ലയോ എന്നുളളത് എനിക്ക് വലിയ കണ്‍ഫ്യൂഷനായിരുന്നു തനിക്കെന്നും കൂടാതെ ചിത്രത്തിന്റെ പ്രീവ്യു കണ്ട് മുരളി ഗോപി ചേട്ടന്‍ എന്റെ പെര്‍ഫോമന്‍സിനെ പറ്റി എടുത്തു പറഞ്ഞുവെന്ന് സന്തോഷ് സര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. സിനിമ റിലീസായി കഴിഞ്ഞ് പ്രൊമോഷന്‍ പരിപാടിക്ക് കണ്ടപ്പോള്‍ മുരളി ചേട്ടന്‍ ആകാര്യം എന്നോട് നേരിട്ടും എന്നോട് പറഞ്ഞിരുന്നു എന്നും ഗായത്രി പറയുന്നു, ഇനിയും സീരിയലിൽ നിന്ന് നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും, തനിക്കങ്ങനെ സിനിമ സീരിയൽ എന്നങ്ങനെ വ്യത്യാസമൊന്നും ഇല്ലന്നും താരം പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *