
ഇപ്പോഴും എല്ലാവർക്കും ഞാൻ ദീപ്‌തി ഐ പി എസ് ആണ് !! പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഗായത്രി അരുൺ !
ജനപ്രിയ പരമ്പര പരസ്പരം എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ഗായത്രി അരുൺ… ആ ഒരൊറ്റ സീരിയൽകൊണ്ട് നിരവധി ആരധകരും ഫാൻസ് ഗ്രുപ്പുകളും താരത്തിനുണ്ട്.. ഒന്ന് രണ്ട് സിനിമകളിലും താരം അഭിനയിച്ചിരുന്നു… ഇപ്പോൾ തന്റെ കരിയറിൽ ഏറ്റവും മികച്ച കഥാപാത്രം എന്ന നിലയിൽ ചെയ്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ എന്ന സിനിമയുടെ ത്രില്ലിലാണ് ഗായത്രി.. സിനിമയുടെ വിശേഷങ്ങളും പരസ്പരത്തിനു ശേഷം താൻ പുതിയ സീരിയലുകൾ ചെയ്യാതിരുന്നതിന്റെ കാരണവും ഒക്കെയായി വളരെ രസകരമായ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്..
ജിഞ്ചർ മീഡിയക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം ഈ തുർന്ന് പറച്ചിലുകൾ നടത്തിയിരിക്കുന്നത്… താൻ ഒരുപാട് ഇഷ്ടപെട്ട ചെയ്ത കഥാപാത്രവും, അതും മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ കൂടെ ഒരു സിനിമ പങ്കിടുകയെന്നത് ഏറെ ഭാഗ്യമായാണ് താൻ കരുത്തുന്നുയെന്നുമാണ് ഗായത്രി പറയുന്നത്, തനിക്ക് ആകെ ഒരു സീൻ മാത്രമാണ് മമ്മൂട്ടിയുടെകൂടെ ഉണ്ടായിരുന്നത് അത് പക്ഷെ ആ ചിത്രത്തിലെ മികച്ച സീനുകളിൽ ഒന്നാണെന്നും ഗായത്രി പറയുന്നു….
സീന എന്നാണ് കഥാപാത്രത്തിന്റെ പേര്, ആ ചിത്രത്തിൽ തനിയ്ക്ക് മമ്മൂട്ടിയുടെ ഉപദേശം ലഭിച്ചുട്ടെണ്ടെന്നും, അദ്ദേഹം താൻ ചെയ്ത കഥാപാത്രത്തിന്റെ ഒരു സീൻ ചിത്രീകരിക്കുന്ന വേളയിൽ തന്റെ കൈയുടെ പൊസിഷൻ ശരിയല്ല അത് ഇങ്ങനെ ചെയ്താൽ കുറച്ചുംകൂടി നന്നായിരിക്കുമെന്നാണ് അദ്ദേഹം എന്നോടുപറഞ്ഞത്, ഓരോ ചെറിയ കാര്യങ്ങൾപോലും ഒരുപാട് ശ്രദ്ധിച്ച് അതിനു കൂടുതൽ പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ സ്വാഭാവവും പെരുമാറ്റവും നമ്മളെ ഏറെ അതിശയിപ്പിക്കുമെന്നും ഗായത്രിപറയുന്നു…
തന്റെ ജനപ്രിയ സീരിയൽ പാരസ്പര്ത്തിന്റെ ക്ളൈമാക്സ് അത് ഒരിക്കലും തന്റെ ഭാഗത്തുനിന്നുമുള്ള മിസ്റ്റേക്ക് അല്ല, ആ സീരിയലിന്റെ അവസാനം ഇങ്ങനെ വേണമെന്ന് അതിന്റെ പ്രൊഡ്യൂസറും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് തീരുമാനിക്കുന്നത് അത് തനിക്കുകേറി അത് അങ്ങനെ വേണ്ട ഇങ്ങനെ മതി എന്നൊന്നും പറയാൻ പറ്റില്ലയെന്നും അവർ പറഞ്ഞത് ചെയ്തു അതാണ് ശരി.. പക്ഷെ അതിന്റെ ഇരകളാകേണ്ടി വന്നത് താനും വിവേകുമെന്നെന്നും ഗായത്രി പറയുന്നു….

താൻ മമ്മൂക്കയുടെ ചിത്തത്തിൽ അഭിനയിച്ചു എന്നതിൽ ഏറെ സന്തോഷവാൻ തന്റെ അച്ഛൻ ആന്നെന്നും, ഗായത്രി പറയുന്നു, മമ്മൂക്കയെ തിയ്യേറ്ററില്‍ കാണുന്ന പോലെയാണ് തനിക്ക് നേരിട്ട് കാണുമ്ബോഴും തോന്നിയത് എന്ന് നടി പറഞ്ഞു. മമ്മൂക്ക സെറ്റിലേക്ക് വരുന്നത് ഒരു അലമ്ബ് ക്ലാസിലേക്ക് പ്രിന്‍സിപ്പല്‍ വരുന്നത് പോലെയായിരിക്കും. അതുപോലത്തെ ഒരു ഫീലാണ് മമ്മൂക്ക സെറ്റിലുളളപ്പോള്‍ എന്നും ഗായത്രി പറയുന്നു.. മമ്മൂക്കയില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാനായി, കാരണം കുറെ വര്‍ഷം എക്‌സ്പീരിയന്‍സ് ഉളള ഒരാളല്ലേ, ലെജന്‍ഡ് ആണ് അദ്ദേഹം എന്നും നടി കൂടി ചേര്‍ത്തു. ചിത്രം മാര്‍ച്ച് 26നാണ് തിയ്യേറ്ററുകളിലെത്തുന്നത്.
Leave a Reply