മമ്മൂക്കയുടെ ‘വൺ’ പിണറായി വിജയന്റെ കഥയാണോ?! വീഡിയോ കാണാം
മമ്മൂക്ക ഇതുവരെ ചെയ്‌തതിൽവെച്ച് വളരെ വ്യത്യസ്തമായ വേഷമാണ് പുതിയ ചിത്രമായ വണ്ണിൽ ചെയ്തിരിക്കുന്നത്, പൊലിറ്റക്കൽ ത്രില്ലർ ചിത്രം ഇന്ന് തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്, പ്രേക്ഷകരുടെ ആദ്യ പ്രതികരണത്തിൽ നിന്നും ചിത്രം വലിയ വിജയമാണെന്ന് കരുതുന്നു, ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായാണ് എത്തുന്നത്, ഈ പ്രേമേയം കേട്ടപ്പോൾ മുതൽ എല്ലാവരുടെയും ഉള്ളിൽ ഒരു സംശയം ഉണ്ടായിരുന്നു ഇത് നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻറെ കഥ ആണോ എന്നുള്ളത്, എന്നാൽ ഇപ്പോൾ അതിനു വ്യക്ത്യമായ ഒരു ഉത്തരം കിട്ടിയിരിക്കുകയാണ്… ചിത്രം പറയുന്നത് തികച്ചും സകൽപ്പികമായൊരു കഥയാണ്… സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു ജനാധ്യപത്യ ഭരണമല്ല കേരളത്തിൽ നടക്കുന്നത് പലപ്പോഴും സ്വാർഥ താല്പര്യങ്ങൾക്കായി അവരവരുടെ പദവി ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണ് നമ്മൾ ഇപ്പോൾ കണ്ടുവരുന്നത്, അത്തരത്തില്‍ നോക്കുമ്ബോള്‍ ജനങ്ങള്‍ ആഗ്രഹിയ്ക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തെ കുറിച്ചുള്ള സംവിധായകന്റെ സ്വപ്‌നം മാത്രമാണ് വണ്‍ എന്ന സിനിമ. എന്ന് വേണമെങ്കിൽ പറയാം… മുഖ്യമന്ത്രിയായി മമ്മൂട്ടിയുടെ ഏട്രി ഓരോ പ്രേക്ഷകരെയും കുളിരുകോരിക്കുന്ന അവസ്ഥയാണ് എന്നാണ് സിനിമ കണ്ട ഓരോരുത്തരുടെയും അഭിപ്രയം.. ഇങ്ങനെ ഒരു മുഖ്യമന്ത്രി കേരളത്തിന് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നയേനെ എന്ന് അഭിപ്രയപെടുന്നവരും ഉണ്ട്….
ചിത്രത്തിൽ രാഷ്ട്രീയമാത്രമല്ല പറയുന്നത് മറിച്ച് ചില കുടുംബ കഥ കൂടി സംവിധയകാൻ പറയുന്നുണ്ട്, നിരവധി കഥാപാത്രങ്ങൾ സിനിമയിൽ അണിനിരക്കുണ്ട്, ആവശ്യത്തിനും അനാവശ്യത്തിനും എന്ന് വേണമെങ്കിൽ പറയാം എല്ലാ കഥാപത്രങ്ങൾക്കും പ്രധാന്യമുള്ള വേഷമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന മറുപടിയാണ് നമുക്ക് ലഭിക്കുന്നത്.. സ്ത്രീ കഥാപാത്രങ്ങലും സിനിമയിൽ കുറവാണ് എന്ന് പറയാം, വെറും മൂന്ന് രംഗങ്ങളില്‍ മാത്രം നിമിഷ സജയന്‍ വന്ന് പോവുന്നുണ്ട്. പിന്നെ ഗായത്രി അരുൺ, ഇശാനി എന്നിവർ പേരിനു മാത്രം.. കടക്കൽ ചന്ദ്രൻ എന്നൊക്കെ കേൾക്കുമ്പോൾ ഒരു പോളിറ്റക്കൽ ആക്ഷൻ വിപ്ലവകാരിയെയാണ് നമ്മൾ ഏവരും പ്രതീക്ഷിച്ചിരുന്നത്..
പക്ഷെ നേരെ വിപരീതമാണ് മമ്മൂട്ടിയുടെ കഥാപാത്രം… ആള് ശുദ്ധനാണ് പക്ഷെ അതേ സമയം നായകപരിവേഷമുണ്ട് താനും. ഏതായാലും പ്രേക്ഷകരെ നിരാശപെടുത്താത്ത മികച്ച ചിത്രമാണ് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്, അത്തരമൊരു മുഖ്യമന്ത്രി നമുക്ക് ഉണ്ടയിരുനെങ്കിൽ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാമായിരുന്നു എന്നാണ് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകയുടെ പ്രതികരണം… ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി,ജയന്‍ ചേര്‍ത്തല, വി.കെ. ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്,സാബ് ജോണ്‍ ,ഡോക്‌ടര്‍ പ്രമീള ദേവി,അര്‍ച്ചന മനോജ്,കൃഷ്ണ തുടങ്ങിയ നിരവധി താരങ്ങൾ ചിത്തത്തിൽ അണിനിരക്കുന്നുണ്ട്………
Leave a Reply