
അവളുടെ വേർപാട് എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ് ! 12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു ! ഗോപിയുടെ കുറിപ്പ് വൈറൽ !
മലയാള സംഗീത ലോകത്ത് ഏറെ സംഭാവനകൾ നൽകിയ ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. പക്ഷെ കഴിഞ്ഞ കുറച്ച് കാലങ്ങളായി അദ്ദേഹത്തിന്റെ വ്യകതി ജീവിതത്തിലെ ചില തീരുമാനങ്ങൾ കാരണം അദ്ദേഹം ഏറെ വിമർശനം നേരിട്ടിരുന്നു. ഇന്നിതാ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വളർത്ത് നായ ആയിരുന്ന ഹിയാഗോ എന്ന നായ്ക്കുട്ടി ഇപ്പോൾ വിടപറഞ്ഞ വേദനയിലാണ് അദ്ദേഹം കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
അതുപോലെ തന്നെ ഹിയാഗോയുടെ വേർപാടിൽ ദുഃഖം അറിയിച്ച് അഭയയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ ഇത് എഴുതുന്നത്. ആർക്കെങ്കിലും ഇത് മനസ്സിലാകുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. എന്റെ കുടുംബത്തിലെ ഒരംഗം, പൂർണ്ണമായും അവളെ എന്റെ വീട്ടിലെ അംഗം എന്ന് തന്നെ ഞാൻ അങ്ങോളം വിശേഷിപ്പിക്കും. അവൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു. ആദ്യത്തെ ഞങ്ങളുടെ പെറ്റ് ഹിയാഗോ. ഒരു മാസത്തിലാണ് അവൾ ഞങ്ങൾക്കൊപ്പം എത്തുന്നത്. അവളും ഒത്തുള്ള ഓരോ നിമിഷങ്ങളും എനിക്ക് വിലപ്പെട്ടതാണ്.
12 വർഷം എന്റെ ജീവിതത്തിൽ അവൾ ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു. അവൾ എന്നോടും എന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും വളരെ പെട്ടെന്ന് തന്നെ അടുത്തു. സത്യത്തിൽ വളരെ പെട്ടെന്ന് തന്നെ അവൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം തന്നെ നേടിയെടുത്തു. എല്ലാ രഹസ്യങ്ങളും പ്രിയപ്പെട്ട നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ചവൾ ആയിരുന്നു. വാക്കുകൾ മുറിയുന്ന പോലെ.. എന്നും ഏറെ വേദനയോടെ ഗോപി കുറിച്ചു…

ശേഷം സാധാരണ പോലെ പരിഹാസവും മോശവുമായ കമന്റുകൾ ഇടാൻ ആഗ്രഹിക്കുന്ന എല്ലാവരോടും ദയവുചെയ്ത് ഈ ഒരു പോസ്റ്റ് ഒഴിവാക്കണമെന്നും ഗോപി മറ്റൊരു പോസ്റ്റിലൂടെ പറയുകയുണ്ടായി. എന്നാൽ പതിവുപോലെയുള്ള മോശം കമന്റോടെയാണ് ചിലർ ഗോപിയുടെ കുറിപ്പ് ഏറ്റെടുത്തത്. 12 കൊല്ലം നിങ്ങൾക്ക് വെച്ച് ഉണ്ടാക്കി ഒപ്പം ജീവിച്ച ഹിരൺമയിയെ കുറിച്ച് ഇങ്ങനെ ഒരു ദുഃഖവും ഇല്ലല്ലോ…എന്ന ഒരാളുടെ കമന്റിന് ‘നിന്നോടൊക്കെ എന്ത് പറയാനാണ്’ എന്നാണ് ഗോപി മറുപടി കൊടുത്തത്…
സ്വന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും സ്നേഹം കിട്ടാത്ത ആ രണ്ട് ആൺമക്കളുടെ വേദന നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്ന മറ്റൊരാളുടെ കമന്റിന് ഗോപിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, ‘എന്റെ മക്കൾ ഹാപ്പി ആണ്. ഞങ്ങൾ കാണാറുമുണ്ട്. ചില മഞ്ഞപ്പത്രങ്ങൾ വായിക്കുന്നത് നിർത്താനും’ ആയിരുന്നു.. അതുപോലെ തന്നെ അപമാനിച്ച് കമന്റ് ചെയ്യുന്നവർക്ക് മറുപടി നൽകാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. ഇതുപോലെ ഹിയാഗോയുടെ വേർപാടിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് അഭയായും പങ്കുവെച്ചിരുന്നതും ഏറെ ശ്രദ്ധ നേടുന്നുണ്ട്.
Leave a Reply