തന്റെ പുതിയ കൂട്ടുകാരിയുമായി കണ്ണനെ കാണാനെത്തി ഗോപി സുന്ദർ ! മഥുര വൃന്ദാവനം സന്ദർശിച്ച് ഗോപി സുന്ദർ ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !
മലയാള സിനിമ സംഗീത ലോകത്ത് ഏറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അദ്ദേഹം തെന്നിന്ത്യൻ സിനിമപ്രേമികളുടെ ഇഷ്ട താരമാണ്, മലയാളത്തിന് പുറമെ അദ്ദേഹം ഇപ്പോൾ മറ്റു ഭാഷകളിലാണ് ഗോപി സുന്ദർ ഹിറ്റുകൾ സൃഷ്ട്ടിക്കുന്നത്, ഒരു പ്രശസ്ത സംഗീത സംവിധായകൻ എന്നതിനപ്പുറം വ്യക്തി ജീവിതത്തിലെ ചില തീരുമാനങ്ങൾ കൊണ്ട് വാർത്തകളിൽ നിറയുന്ന ഒരാളാണ് ഗോപി സുന്ദർ, ഭാര്യ പ്രിയയെയും മക്കളുമായി വേര്പിരിഞ്ഞതിന് ശേഷം അദ്ദേഹം അഭയ ഹിരണ്മയിയുമായി 11 വർഷം ലിവിങ് റിലേഷനിൽ ആയിരുന്നു.
എന്നാൽ അതിനു ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. എന്നാൽ ആ ബന്ധവും ഒരു വര്ഷത്തിനു ശേഷം അവസാനിച്ച അവസ്ഥയാണ്, ശേഷം ഇപ്പോൾ കുറച്ച് നാളുകളായി അദ്ദേഹത്തോടൊപ്പം മറ്റൊരു ഗായിക പ്രിയ നായർ എന്ന മയോനിയുമായി ചേർന്നുള്ള ചിത്രങ്ങളും വർത്തകളുമാണ് സമൂഹ മാധ്യമങ്ങളിൽഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ ഇപ്പോഴിതാ അദ്ദേഹം തന്റെ മറ്റൊരു സുഹൃത്തുമായി ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗായിക അദ്വൈത പത്മകുമാറിന്റെ ഒപ്പം മഥുര വൃന്ദാവനം കാണാൻ പോയ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അദ്വൈത പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഗോപിയെ ടാഗ് ചെയ്തിട്ടുണ്ട്. ഭക്തിസാന്ദ്രമായ പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങളാണിവ. ചിത്രങ്ങൾ വൈറലായതോടെ അദ്വൈത ആരെന്നുള്ള അന്വേഷണം ആരാധകർക്കിടയിൽ ആരംഭിച്ചിരുന്നു.
എന്നാൽ ഇത്തരം കമന്റുകൾക്ക് അദ്ദേഹം തന്നെ മറുപടിയും നൽകിയിരുന്നു, അതിനു കുറച്ചു വർഷങ്ങൾ പിറകിലേക്ക് പോയാൽ ഉത്തരം ലഭിക്കും. എന്നാണ് മറുപടി നൽകിയത്. 2020ൽ റിലീസ് ചെയ്ത ‘കരവീരകൺഗൾ’ എന്ന ആൽബത്തിൽ അദ്ദേഹം അദ്വൈതയെ അവതരിപ്പിച്ചു. ഗോപിയുടെ രണ്ടാമത് സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ആൽബമായിരുന്നു. ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഈ പ്രൊജക്ടിൽ പങ്കാളിയായിരുന്നു. അദ്ദേഹത്തെ പിന്തുണച്ചും ഏറെ കമന്റുകൾ വരുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും, അവരവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിതം ജീവിച്ച് തീർക്കട്ടെ എന്നുമായിരുന്നു ആ കമന്റുകൾ.
Leave a Reply