12 വര്‍ഷം ഒരാളുമായി ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ് ! അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’ ഗോപി സുന്ദർ പ്രതികരിക്കുന്നു !!
ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. അദ്ദേഹം മലയാള സംഗീതത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ഇപ്പോഴും നല്കികൊണ്ടിരികുനയാണ്, മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ഇപ്പോൾ ഗോപി സുന്ദർ തന്റെ സാനിധ്യം അറിയിച്ചിരുന്നു… എന്നാൽ വ്യക്തി ജീവിതത്തിൽ നിരവധി വിമർഷങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നു.. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ഇപ്പോഴത്തെ ജീവിത പങ്കാളിയുമായ പ്രശസ്ത പിന്നണി ഗായിക അഭയ ഹിരണ്മയിക്ക് ജന്മദിനത്തിൽ അഭയക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു..
ആ സമയം മുതൽ സമൂഹ മാധ്യമങ്ങളിൽ ഏവരുടെയും സംസാര വിഷയം അദ്ദേഹവും കുടുംബവും ആയിരുന്നു. അതിനു പ്രധാന കാരണം അദ്ദേഹം ആദ്യമൊരു വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ രണ്ടു കുട്ടികളും ഉണ്ട്, എന്നാൽ ഈ ബന്ധം നിയപരമായി ഇപ്പോഴും നിലനിൽക്കവേ ഗോപി സുന്ദർ അഭയക്കൊപ്പമാണ് കഴിഞ്ഞ 9 വർഷമായി താമസിക്കുന്നത്. തുടക്കം മുതലേ ഇവരുടെ ബന്ധത്തിന് പല ഭാഗത്തുനിന്നതും വിമർശനങ്ങൾ നിലനിന്നിരുന്നു….
ഇപ്പോൾ വിമർശകരുടെ വാ അടപ്പിക്കുന്ന തരത്തിൽ മറുപടി നല്കിയിരിക്കുയാണ് ഗോപിസുന്ദർ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പോസ്റ്റിനു മേഘ ദേവന്‍ എന്ന അക്കൗണ്ടില്‍ നിന്നും ഒരു കമന്റ് വന്നത് ഇങ്ങനെയായിരുന്നു… ‘സെലിബ്രിറ്റികള്‍ വ്യഭിചരിച്ചാല്‍ അത് ലിവിങ് ടുഗെദര്‍, നേരെ മറിച്ചു സാധാരണക്കാര്‍ ആണെങ്കില്‍ അത് അവിഹിതം’ എന്നായിരുന്നു ഇതിനോട് വളരെ രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. ’12 വര്‍ഷം ഒരാളുമായി ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’ എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്.
അദ്ദേഹത്തിന്റെ ഈ മറുപടിക്ക് നിരവധി പേരാണ് ഗോപി സുന്ദറിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്. എന്നാൽ ഇപ്പോഴും മറ്റു ചിലർ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുമുണ്ട്. “അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാന്‍ വാക്കുകളില്ല പൊന്നേ. എന്റെ പ്രണയിനിയ്ക്ക് ജന്മദിനാശംസകള്‍,” ഇരുവരും താജ്മഹലിന്റെ മുന്നിൽ ഇരിക്കുന്ന ഒരു ചിത്രത്തോടൊപ്പം ഇങ്ങനെ ആയിരുന്നു ഗോപി കുറിച്ചിരുന്നത്..
എന്നാൽ ആദ്യമായി ഗോപിയുടെ ആദ്യ ഭാര്യ ഈ പോസ്റ്റിനെതിരെ രംഗത്തുവന്നിരുന്നു . ഗോപി പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും ഒപ്പം ഗോപിയുടെ ആദ്യ ഭാര്യയായ പ്രിയയോടും തങ്ങളുടെ മക്കളോടും ഒപ്പം ഒരുമിച്ച് അതേപോലെ താജ് മഹലിന്റെ മുന്നിൽ നിൽക്കുന്ന ഒരു ചിത്രവും കൂടി പോസ്റ്റ് ചെയ്തുകൊണ്ട് അവർ പറഞ്ഞു എപ്പോഴെങ്കിലും ഒക്കെ എനിക്കും ഭ്രാന്ത് പിടിക്കാനുള്ള അവകാശമുണ്ട്. ചരിത്രകാരന്മാര്‍ പോലും കരകൗശല വസ്തുക്കളുടെ കാലഘട്ടം കണ്ടുപിടിക്കാറുണ്ട്. ഒരേ കാലഘട്ടത്തില്‍ ഉപയോഗിച്ച വസ്തുക്കള്‍.. ഈ ചിത്രം ഇതെല്ലാം പറയുന്നുണ്ട്’ എന്നാണ് പ്രിയ ഗോപിസുന്ദർ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്… ഇരു ഫോട്ടോകളിലും ഗോപി സുന്ദര്‍ ഉപയോഗിച്ചിരിക്കുന്ന വാച്ചും ചെരിപ്പും ഒന്നു തന്നെയാണ്. ഇതു മാത്രം മതി ഒരേകാലഘട്ടത്തില്‍ എടുത്ത ഫോട്ടോയാണിതെന്നു മനസിലാക്കാന്‍ എന്നാണ് ആരാധകർ പറഞ്ഞിരുന്നത്….
Leave a Reply