‘അച്ഛന് കൂലിപ്പണി ആയതുകൊണ്ട് സിനിമ നടി ആകണം എന്ന എന്റെ ആഗ്രഹം കേട്ടപ്പോൾ കളിയാക്കലുകൾ’ ! ഗ്രേസ് ആന്റണി പറയുന്നു !
ഒമർ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ ഒരൊറ്റ സീൻ കൊണ്ട് മലയാളി മനസ്സിൽ കയറിപ്പറ്റിയ മിടുക്കിയായ കലാകാരിയാണ് ഗ്രേസ് ആന്റണി. ശേഷം സൂപ്പർ ഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്സിൽ ടീന മോൾ എന്ന മികച്ച കഥാപാത്രത്തിലൂടെ ഗ്രേസ് തന്റെ സ്ഥാനം മലയാള സിനിമ മേഖലയിൽ ഉറപ്പിക്കുകയായിരുന്നു. ആ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ നടിയുടെ കരിയർ തന്നെ മാറുകയായിരുന്നു. ശേഷം ഒരുപാട് മികച്ച വേഷങ്ങൾ താരത്തെ തേടി വന്നിരുന്നു.
എന്നാൽ ഇപ്പോൾ താൻ കടന്നു വന്ന വഴികളെ കുറിച്ച് തുറന്ന് പറയുകയാണ് നടി. നാട്ടിൻ പുറത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആളാണ് ഗ്രേസ്, അച്ഛന് കൂലി പണിയാണ്. അതുകൊണ്ടുതന്നെ ഞാൻ എന്റെ അഭിനയ മോഹം പറയുമ്പോൾ ചുറ്റുമുള്ളവർ എന്നെ ഒരുപാട് കളിയാക്കി മാനസികമായി തകർക്കാൻ നോക്കിയിരുന്നു. എന്റെ അച്ഛൻ കൂലിപ്പണിക്കാരനാണെന്ന് താൻ പറഞ്ഞത് അന്തസ്സോടെയാണ് എന്നും, അതൊരിക്കലും എനിക്കൊരു കുറവായി തോന്നിയിട്ടില്ല എന്നും ഗ്രേസ് ചങ്കുറ്റത്തോടെ പറയുന്നു.
എല്ലാവരും കൂലി വാങ്ങി തന്നെയാണ് ജോലി ചെയ്യുന്നത്, അതുകൊണ്ടു തന്നെ കൂലി പണിക്കാർ എന്ന് പറയുമ്പോൾ നെറ്റി ചുളിക്കേണ്ട കാര്യമില്ല. ഏത് ജോലിക്കും അതിന്റെതായ അന്തസുണ്ട്. ഇന്നും ഞാൻ വളരെ അഭിമാനത്തോടെ പറയും എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ തന്നെയാണ്. ജീവിതത്തിൽ പണമില്ലാത്തതിന്റെ പേരിൽ പലയിടത്തു നിന്നും മാറ്റിനിർത്തപ്പെട്ടപ്പോൾ ഉള്ളിൽ നിറഞ്ഞ തീയാണ് തന്നെ ഇന്ന് ഇവിടെ ഈ നിലയിൽ എത്തിച്ചത് എന്ന് ഗ്രേസ് പറയുന്നു.
തന്നെ കളിയാക്കിയവർ ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ താൻ ഒന്നും ആകില്ലായിരുന്നു എന്നാണ് ഗ്രേസ് പറയുന്നത്. കാരണം അവരാണ് മനസ്സിലെ ആ തീ കൊളുത്തി തന്നത് എന്ന് ഗ്രേസ് സൂചിപ്പിക്കുന്നു. ആത്മ ധൈര്യം ഉണ്ടെങ്കിൽ നമുക്ക് എവിടെയും വിജയിക്കാൻ സാധിക്കും എന്നും ഗ്രേസ് പറയുന്നു…
തന്റെ പ്രായം 24 വയസ്സാണ് പക്ഷെ എന്നെ കണ്ടാൽ കൂടുതൽ പ്രായം തോന്നിക്കുന്നു എന്ന് പലരും പറയാറുണ്ട്. അത് ചിലപ്പോൾ ഞാൻ ചെയ്‌തത് അത്തരത്തിലുള്ള മുതിർന്ന കഥാപത്രങ്ങൾ ആയതുകൊണ്ടാവാം എന്നും താരം പറയുന്നു, കഴിഞ്ഞ ലോക്ക്ടൗണിൽ നടി ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. ബോറടി മാറ്റാന്‍ വേണ്ടിയാണ് ഷോട്ട് ഫിലിംചെയ്തത്. K-nowledge എന്ന ആ ഷോട്ട് ഫിലിമിന്റെ പേര്. തിരക്കഥയും സംവിധാനവും നിർമ്മാണവും ഞാൻ തന്നെയായിരുന്നു. കൂടാതെ അതിൽ ചെറിയൊരു വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. എട്ട് മാസത്തിനുള്ളില്‍ 30 ലക്ഷത്തിലേറെ പേരാണ് ആ കുഞ്ഞു സിനിമ കണ്ടത്. അതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നു ഗ്രേസ് പറയുന്നു.
Leave a Reply