
ജീവിതത്തിലേക്ക് ആ പുതിയ സന്തോഷം എത്തി, നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുർഗയും അർജുനും !
പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിൽ കൂടി സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് ദുർഗ്ഗ കൃഷ്ണ, ശേഷം പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ്, ഒരു അന്വേഷണത്തിന്റെ തുടക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ ഉടൽ എന്ന ചിത്രത്തിലെ ഗംഭീര അഭിനയത്തിന് ദുർഗ്ഗാക്ക് നിരവധി പ്രശംസകളും ലഭിച്ചിരുന്നു. എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളിൽ മോഹൻലാലിന്റെ നായികയായും ദുർഗ എത്തിയിരുന്നു മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്ന്.
ഒരു അഭിനേത്രി എന്നതിനപ്പുറം ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ 2021 ഏപ്രിലിൽ ആയിരുന്നു നിര്‍മാതാവും ബിസിനസുകാരനുമായ അർജുനെ വിവാഹം കഴിച്ചത്, ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം അറിയിക്കുകയാണ് ദുർഗ്ഗ, നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുർഗയും അർജുനും. ‘ഞങ്ങളുടെ പുതിയ എപ്പിസോഡ് തുടങ്ങുന്നു’ എന്ന് കുറിച്ചു കൊണ്ടായിരുന്നു ദുര്‍ഗ വീഡിയോ പങ്കിട്ടത്. പിന്നാലെ ആശംസകളുമായി സിനിമാ തരങ്ങള്‍ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്ത് എത്തിയിരുന്നു. തന്‍റെ മറ്റ് വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ യുട്യൂബ് ചാനലിലൂടെ അറിയിക്കുമെന്നും ദുര്‍ഗ അറിയിച്ചിട്ടുണ്ട്.

കുടുക്ക് 2525, ഉടൽ എന്നീ സിനിമയിലെ ഗ്ലാമർ രംഗങ്ങളുടെ പേരിൽ ദുർഗ്ഗ വിമർശനങ്ങൾ നേരിട്ടപ്പോഴും ദുർഗ്ഗക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന ആളാണ് ഭർത്താവ് അർജുൻ. ഏതായാലും ഇവരുടെ സന്തോഷത്തിന് ആശംസകൾ അറിയിക്കുകയാണ് ആരാധകരും.
Leave a Reply