ഒരു സ്ത്രീയായാണ് ജനിച്ചത് എന്നാല്‍ എന്റെ ഉള്ളിൽ പുരുഷനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ ! ആദം ഹാരി പറയുന്നു !

പലപ്പോഴും പല വാർത്തകൾ നമ്മളെ അതിശയിപ്പിക്കാറുണ്ട്, പ്രത്യേകിച്ചും ഈ ട്രാൻസ് വിഭാഗത്തിൽ ഉള്ളവരുടെ, പലപ്പോഴും നമ്മുടെ മനസാവസ്ഥ വെച്ച് ചിന്തിക്കുമ്പോൾ ഒരു പക്ഷെ അവരുടെ വികാരങ്ങൾ നമുക്ക് ഉൾകൊള്ളാൻ സാധിച്ചില്ല എന്ന് വരും, ഇന്നിപ്പോൾ എംജി ശ്രീകുമാറിന്റെ പറയാം നേടാം എന്ന പരിപാടിയിൽ കഴിഞ്ഞ ദിവസം ആദം ഹാരി അതിഥിയായി എത്തിയിരുന്നു. എയ്ന്‍ ഹണി ആരോഹിക്കൊപ്പമായാണ് ആദം എത്തിയത്. ട്രെയിനിംഗ് പൈലറ്റായി ജോലി ചെയ്തുവരികയാണ് ആദം. സ്ത്രീയില്‍ നിന്നും പുരുഷനിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ചും അതിനിടയില്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചുമെല്ലാം ആദം ഹാരി തുറന്നുപറഞ്ഞിരുന്നു.

ഇപ്പോൾ ഹാരി ഒരു  ട്രയിനിംഗ് പൈലറ്റാണ്. കൊമേഷ്യല്‍ പൈലറ്റ് ചെയ്‌തോണ്ടിരിക്കുകയാണ്. ഏറ്റവും വലിയ നേട്ടം കേരള സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെയാണ് വിദേശത്തേക്ക് പഠിക്കാന്‍ പോയത്. നിലവില്‍ ഇന്ത്യയില്‍ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് പൈലറ്റ് ട്രയിനിംഗ് ചെയ്യാനുള്ള ഗൈഡ് ലൈന്‍ ഇല്ല. അതുകൊണ്ട് 6 മാസം എന്നെ ഗ്രൗണ്ട് ചെയ്തു. ഞാന്‍ ഫിറ്റല്ല എന്ന് പറഞ്ഞ് 6 മാസത്തോളം എന്റെ പഠനം തിരഞ്ഞുവെച്ചു. ഇന്ത്യയിൽ ഇതുവരെ ഇതിന് ഒരു  ഗൈഡ് ലൈന്‍ വന്നിട്ടില്ല, അതുകൊണ്ട് തന്നെ പഠനം സൗത്ത് ആഫ്രിക്കയിലാണ്. അങ്ങോട്ടേക്ക് തന്നെ തിരിച്ച് പോവാനാണ് ആഗ്രഹമെന്നും ഹാരി പറയുന്നു.

ഒരു സ്ത്രീയായിട്ടാണ് ജനിച്ചത് എങ്കിലും ഒരു പുരുഷനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുപോലെ ഞാനൊരു ഹെട്രോ സെക്ഷ്വലായിട്ടുള്ളൊരു ആളാണ്. കുട്ടിക്കാലത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു വാക്ക് ഇല്ല. എന്റെ മനസും ശരീരവുമായി തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു. അത് എന്താണെന്നൊന്നും അന്നത്തെ കാലത്ത് മനസിലായിരുന്നില്ല. ജെന്‍ഡര്‍ ഐഡന്റിറ്റി തുറന്നുപറഞ്ഞതിന് ശേഷം വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം വീട്ടിൽ നിന്നും താമസം മാറുകയായിരുന്നു.

ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ആയിരുന്നു ജനനം, അതുകൊണ്ടുതന്നെ   സമൂഹത്തില്‍ നിന്ന് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഉപ്പയും ഉമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എന്നെ പൈലറ്റ് ട്രെയിനിംഗിന് വിട്ടത്. ഇത്രയും യാഥാസ്ഥിതികമായ ഒരു കുടുംബത്തില്‍ നിന്ന് പുറത്തേക്ക് പഠിക്കാന്‍ വിട്ടതില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്തിനാണ് പെണ്‍കുട്ടികളെ പുറത്തേക്ക് പഠിപ്പിക്കാന്‍ വിട്ടത് എന്നൊക്കെ ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ടെന്ന് ആദം പറയുന്നു.

ഞാനൊരു പൈലറ്റ് ആയികാണണമെന്ന് എന്റെ അച്ഛനും അമ്മയും ആഗ്രഹിക്കുന്നു, പക്ഷെ എന്റെ ജെൻഡർ അവർ അംഗീകരിക്കാൻ തയാറല്ല, നാട്ടിലും വീട്ടിലും ഒരുപാട് അപമാനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അനിയന്‍ സ്‌കൂളിലേക്കും മദ്രസയിലേക്ക് പോകുമ്പോൾ  ആണും പെണ്ണും കെട്ടവന്റെ അനിയന്‍ പോകുന്നു, നീ ഇനി എപ്പൊഴാടാ പെണ്ണാകുന്നത് എന്നും പറഞ്ഞ് ഒരുപാടുപേര് കളിയാക്കാറുണ്ടായിരുന്നെന്നും ആദം പറയുന്നു. എന്റെ വീട്ടുകാരെ ഞാൻ ഒരിക്കലും കുറ്റം പറയില്ല, അവരുടെ അവസ്ഥയതാണ്, അവരുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടികൂടിയാണ് ഞൻ പൈലറ്റ് ആകാൻ തയാറെടുക്കുന്നത് എന്നാണ് ഹാരി പറയുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *