ദുൽഖറിന്റെ ഡ്യൂപ്പായി ആ സിനിമയിലെ 60 ഓളം സീനുകൾ ചെയ്തത് ഞാനാണ് ! നിങ്ങൾ വേറെ ലെവൽ ആക്ടർ എന്നെന്ന് ആരാധകരും ! കൈയ്യടി !

ചില അഭിനേതാക്കൾ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ അതികാസമയമൊന്നും വേണ്ടാ, അത്തരത്തിൽ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ഹക്കീം ഷാ. അദ്ദേഹം വര്ഷങ്ങളായി സിനിമ ലോകത്ത് ഉണ്ടെങ്കിലും ഇപ്പോഴാണ് ഏറെ ശ്രദ്ധ നേടിയ ഒരു വേഷം അദ്ദേഹത്തിന് ലഭിക്കുന്നത്. പ്രണയ വിലാസം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഹക്കീം മലയാളികളുടെ പ്രണയ നായകനായി മാറി. അഭിനയം കൊണ്ട് ഏവരെയും അതിശയിപ്പിക്കുകയായിരുന്നു അദ്ദേഹം. ആ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഹക്കീം എന്ന നടൻ മാത്രമാകും ഉണ്ടായിരിക്കുക. അത്രയും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

പലരെയും പോലെ സിനിമ മോഹവുമായി ലൊക്കേഷനുകൾ കയറി ഇറങ്ങിയ ഒരു സമയം തനിക്കും ഉണ്ടായിരുന്നു എന്നാണ് ഹക്കീം പറയുന്നത്. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദുൽഖറിന് ഡ്യൂപ്പായി ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചും ഹക്കീം പറഞ്ഞത്. ചാർളി എന്ന ചിത്രത്തിലായിരുന്നു അത്.. ദുൽഖറിന്റെ അതേ ഫിഗറും അതേ ഹൈറ്റും ഉള്ള ഒരാൾ വേണം, ഷോൾഡറിന് സജഷൻ കൊടുക്കാൻ ഒക്കെ കൃത്യമായ ഒരാൾ. ദുൽഖർ ഇല്ലാത്ത സാഹചര്യങ്ങളിൽ വണ്ടി ഓടിച്ചു പോകുന്ന സീൻ ഒക്കെ വരുമ്പോൾ ദുൽഖർ ആണെന്ന് തോന്നണം അതിനു പറ്റിയ ഒരാൾ ഞാൻ ആയിരുന്നു ഭാഗ്യം കൊണ്ട്..

ഭാഗ്യം കൊണ്ട് ആ വേഷവും ഹെൽമെറ്റും ഒക്കെ വെച്ച് ഞാൻ ബൈക്ക് ഓടിച്ചു പോകുമ്പോൾ ആളുകൾ വിചാരിക്കും ദുൽഖർ ആണെന്ന്. കാരണം ഇതെല്ലാം വൈഡ് ഷോട്ടുകൾ ആണ്. ഇതിനൊന്നും ദുൽഖറിന്റെ ആവശ്യം ഇല്ല. അങ്ങനെ ദുൽഖറിന് പാക്കപ്പ് പറഞ്ഞതിന് ശേഷം എടുത്ത ഇതുപോലെ ഉള്ള സീനുകളിൽ എല്ലാം ഞാൻ ആയിരുന്നു, ഏകദേശം ഒരു 60 ഷോട്ടിൽ ഞാൻ ഉണ്ട്, ഇങ്ങനെ ദുൽഖറിന് പകരക്കാരനായി. കുതിരയുടെ കൂടെ ഓടുന്ന സീൻ ഉണ്ട്, അന്ന് ദുൽഖറിന്റെ കാലിന് സുഖമില്ലാതെ ഇരിക്കുക ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ഓടാൻ പറ്റില്ലായിരുന്നു, കുതിരയുടെ ഒപ്പം ഓടിയെത്തണ്ടേ, രണ്ടും കൽപ്പിച്ച് ഞാൻ ഓടി. സിനിമയുടെ ആദ്യം ദുൽഖറിന്റെ ഒപ്പം ടെസ ബൈക്കിൽ വന്നിറങ്ങുന്ന സീനിൽ ഒക്കെ ദുൽഖറിന് പകരം ഞാൻ ആണ്, എന്നും ഹക്കീം ഷാ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾക്കു കൈ അടിക്കുകയാണ് ആരാധകർ, കൂടാതെ ഏറെ രസകരമായ കമന്റുകളും, അപ്പോൾ ചാർളി ഇങ്ങേരുടെ പടം ആണല്ലേ, നിങ്ങൾ വേറെ ലെവൽ ആക്ടർ ആണെന്നും പ്രണയവിലാസം പൊളിച്ചു എന്നും നാളെ മച്ചാനും മറ്റൊരു അപരൻ വരട്ടെ എന്നൊക്കെ പോകുന്നു കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *