അതിജീവിത ഇനിയും ക,രഞ്ഞുകൊണ്ടിരിക്കും കാരണം അവൾ ജീവിതം നഷ്ട്ടപെട്ടവളാണ് ! ദിലീപ് ഇനിയും അഭിനയിക്കും കാരണം അയാൾ നല്ലൊരു നടനാണ് ! ഹരീഷ് പേരടി പറയുന്നു !

മലയാളികൾക്ക് എന്നും വളരെ സുപരിചിതനായ ആളാണ് നടൻ ഹരീഷ് പേരടി. മലയാള സിനിമയിൽ വില്ലനായും സഹനടനായും തിളങ്ങിയ ഹരീഷ് ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. കൂടാതെ  പല തുറന്ന് അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ കൂടി തുറന്ന് പറയാറുള്ള അദ്ദേഹം  പങ്കുവെക്കുന്ന പല പോസ്റ്റുകളും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

ഇതിനു മുമ്പ് നടൻ വിനായകൻ വിമർശിച്ച് ഹരീഷ് രംഗത്ത് വന്നതും അതുപോലെ നടൻ സുരേഷ് ഗോപിയുടെ സലൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ വിമർശിച്ചതും എല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഹരീഷിന്റെ വാക്കുകൾ ഇങ്ങനെ ശ്രീ,ജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങൾ വരും. കാരണം അദ്ദേഹം സർക്കാർ ജീവനക്കാരനാണ്, ദിലീപ് ഇനിയും സിനിമയിൽ അഭിനയിക്കും. കാരണം അയാൾ നടനാണ്.  പിണറായി അമേരിക്കയിൽ ചികൽസക്കുപോവും. കാരണം സഖാവ് നമ്മുടെ മുഖ്യമന്ത്രിയാണ്, സാധരണക്കാരൻ മെഡിക്കൽ കോളേജിൽ പോയി കിടക്കും. അതുപക്ഷേ  കിട്ടിയാൽ കിട്ടി.. പോയാൽ പോയി.. കാരണം സാധരണക്കാരൻ വോട്ട് ചെയ്യാൻ മാത്രം അറിയുന്ന നികുതിയടക്കാൻ മാത്രം അറിയുന്ന പൊട്ടൻമാരാണ്…

അതുപോലെ നമ്മുടെ അതിജീവിത ഇനിയും ക,ര,ഞ്ഞു,കൊണ്ടിരിക്കും. കാരണം അവൾ ജീവിതം നഷ്ട്ടപെട്ടവളാണ്. ഞാനിനിയും ഫെയ്സ് ബുക്കിൽ പോസ്റ്റിടും കാരണം നമ്മൾ ജീവിക്കുന്ന നാട് അത്രയും സുന്ദരമാണ്. അമേരിക്കയിൽ നിന്ന് വന്ന ആൾക്ക് വെറും രണ്ട് രൂപക്ക് രോഗം മാറ്റി കൊടുത്ത നാടാണ്, ശരിക്കും നമ്മൾ എത്ര ഭാഗ്യവൻമാരണല്ലെ. എന്നുമാണ് ഹരീഷ് കുറിച്ചിരിക്കുന്നത്.

എന്നാൽ അതെ സമയം അദ്ദേഹം സുരേഷ് ഗോപിയുടെ മകൻ ഗോകുലിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ആ വാക്കുകൾ ഇങ്ങനെ അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്. ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളൂ. പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം, സുന്ദരം. അച്ഛന്റെ രാഷ്ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട് എന്നുമാണ് അദ്ദേഹം കുറിച്ചിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *