
എന്റെ എല്ലാ സന്തോഷവും അതായിരുന്നു ! മകൻ ആദ്യമായി ആ കാര്യം ഞങ്ങളോട് പറഞ്ഞപ്പോൾ കരഞ്ഞുപോയി ! ഹരീഷ് പേരടി പറയുന്നു !
സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന നടന്മാരിൽ ഒരാളാണ് ഹരീഷ് പേരടി. ഇന്ന് അദ്ദേഹം മലയാള സിനിമക്ക് പുറമെ തമിഴിലും സജീവമാണ്. ചെറുപ്പം മുതൽ നാടകങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ത്തൊൻപതാം വയസ്സിൽ ആകാശവാണിയിൽ നാടക ആർട്ടിസ്റ്റായി പ്രവർത്തനം ആരംഭിച്ചു. ശേഷം തെരുവുനാടകങ്ങളിലും അദ്ദേഹം യെർ സജീവമായി. സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ ചുവടുവെച്ചത്. പിന്നീട് റെഡ് ചില്ലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. അതോടെ ഹരീഷ് മലയാള സിനിമയുടെ ശ്രദ്ധേയ നടനായി മാറുകയായിരുന്നു.
സിനിമക്ക് ഒപ്പം സാമൂഹ്യ കാര്യങ്ങളിലും അല്ലാതെയും ഏത് കാര്യത്തിനും തന്റെ അഭിപ്രായം മുഖം നോക്കാതെ വിളിച്ചുപറയുന്ന ആളാണ് ഹരീഷ്. സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം വളരെ സജീവമാണ്. അത്തരത്തിൽ അദ്ദേഹം ഇപ്പോൾ വളരെ സന്തോഷമുള്ള ഒരു വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ബിന്ദുവും രണ്ട് ആണ്മക്കളുമുള്ള കുടുംബത്തിലേക്ക് അഞ്ചാമതായി പുതിയൊരു അതിഥി കൂടി എത്തുകയാണെന്നാണ് നടന് പറയുന്നത്. മകന് വൈകാതെ വിവാഹിതനാവുമെന്നും ഒരു മകള്‍ വരാന്‍ പോവുകയാണെന്നും ഹരീഷ് പറഞ്ഞു. ഒപ്പം ആ സന്തോഷം ഭാര്യയുമായി പങ്കുവെച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, വിഷ്ണു അവന്റെ പ്രണയം ആദ്യമായി എന്നോടും ബിന്ദുവിനോടും പറഞ്ഞപ്പോള്‍ ഞാന്‍ മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ ബിന്ദുവിനെ അകത്തേക്ക് വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു… വിഷ്ണു പേരടി ഞങ്ങളുടെ വഴി തന്നെ തിരഞ്ഞെടുത്തതില്‍ അഭിമാനം തോന്നിയ നിമിഷം… പിന്നെ ഞങ്ങള്‍ മറ്റൊന്നും ആലോചിച്ചില്ല, രണ്ട് വീട്ടുകാരും അതങ്ങ് ഏറ്റെടുത്തു. നിശ്ചയവും കല്യാണവും എല്ലാം മുറപോലെ. അതിലെല്ലാം ഉപരി എന്റെ ഏറ്റവും വലിയ സന്തോഷം പെണ്കുട്ടികളില്ലാത്ത എന്നെയും ബിന്ദുവിനെയും അച്ഛാ, അമ്മേ എന്ന് വിളിക്കാന്‍ ഞങ്ങളുടെ നയനമോള് വരുന്നു എന്നതാണ്. മക്കള്‍ക്ക് അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നല്‍കുക എന്നുമാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പേരടി പറയുന്നത്.
ഒപ്പം മകന്റെയും നയനയുടെയും ചിത്രവും ഹരീഷ് പങ്കുവെച്ചിട്ടുണ്ട്. മകനും തന്നെ പോലെ ജീവിത പങ്കാളിയെ സ്വയം കണ്ടെത്തി ജീവിക്കാന്‍ തീരുമാനിച്ചതിന്റെ സന്തോഷത്തിലാണ് ഹരീഷ്. പ്രണയിച്ച് വിവാഹം കഴിച്ചതില്‍ അഭിമാനിക്കുന്നയാളാണ് താനെന്ന് മുമ്പ് പലപ്പോഴും ഹരീഷ് പേരടി പറഞ്ഞിട്ടുണ്ട്.
Leave a Reply