പ്രതീക്ഷയുടെ കിരണമാണ് ഇത്, 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ച് ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ മനുഷ്യൻ ! ഹരീഷ് പേരടിയുടെ കുറിപ്പ് !

ഒരു നടൻ എന്നതിലുപരി തനിക്ക് ശെരി എന്ന് തോന്നുന്ന ഏതൊരു കാര്യത്തെയും വളരെ ശക്തമായി തുറന്ന് പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി, കോടിയുടെ കളർ നോക്കാതെ അദ്ദേഹം നല്ലതിനെയും ചീത്തയെയും ഒരുപോലെ തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ ഭാരത് ജോഡോ എത്ര അവസാനിപ്പിച്ച രാഹുൽ ഗാന്ധിക്ക് ആശംസകൾ പറഞ്ഞുകൊണ്ട് അദ്ദേഹം പങ്കുവെച്ച പുതിയ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്. മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നാണ് ഹരീഷ് പേരടി പറയുന്നുണ്ട്.

അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഇന്ത്യ എന്ന മഹാരാജ്യം നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്… ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രീയ സത്യം… നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്… ആശംസകള്‍…” എന്നാണ് ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

136 ദിവസം പിന്നിട്ട ഭാരത് ജോഡോ പദയാത്ര കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിച്ചത്. അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്ത് വരുന്നത്. പ്രതീക്ഷയുടെ ഒരു പുതിയ കിരണമാണ് ഭാരത് ജോഡോ യാത്രയെന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന് ദേശീയതലത്തില്‍ പുതിയ ഊര്‍ജം നല്‍കിയ ഭാരത് ജോഡോക്ക് രാജ്യത്തുടനീളം ലഭിച്ചത് മികച്ച പ്രതികരണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. 2022 സെപ്റ്റംബര്‍ 7ന് ആണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയില്‍ തുടങ്ങുന്നത്.

കേരളത്തിലുടനീളം അദ്ദേഹത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. കേരളത്തിൽ സിനിമ താരങ്ങളായ നടി അന്ന രേഷ്മ രാജനും, നടൻ രമേശ് പിഷാരടി തുടങ്ങിയവർ അദ്ദേഹത്തൊപ്പം പങ്കുചേർന്നിരുന്നു. കടുത്ത മഞ്ഞ് വീഴചയിലും ആവേശം ചോരാതെയുള്ള അദ്ദേഹത്തിന്റെ സമാപന പ്രസംഗം ഏറെ വൈറലായി മാറിയിരുന്നു.കുറിപ്പ് വൈറൽ

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *