മറ്റു നടന്മാരുടെ ശ്രദ്ധക്ക്..! നിങ്ങളുടെ സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണമെന്നില്ല ! ജയസുര്യക്ക് കൈയ്യടിച്ച് ഹരീഷ് ! കുറിപ്പ് വൈറൽ !

ഇന്ന് കേരളമാകെ ചർച്ച കർഷകർക്ക് വേണ്ടി ജയസൂര്യ പറഞ്ഞ വാക്കുകളും, അതിനെ പിന്തുണച്ചും വിമർശിച്ചും രംഗത്ത് വരുന്ന രാഷ്ട്രീയ സിനിമ പ്രവർത്തകരുടെ കുറിപ്പുകളുമാണ് ഏറെ ശ്രദ്ധ നേടുന്നത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകാത്തതിന്റെ പ്രതിഷേധം മന്ത്രി ഉള്ള അതേ വേദിയിൽ തുറന്ന് സംസാരിച്ച ജയസൂര്യ പറഞ്ഞത് ഇങ്ങനെ കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ്  ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമർശിച്ചിരുന്നു.

ഇന്ന് ജയസൂര്യയുടെ 45 മത് ജന്മദിനമാണ്.  അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് നിരവധിപേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത്….മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികൾ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാൻ ഒട്ടും യോജിക്കുന്നില്ല.

ജൈ,വ കൃ,ഷി, കൊണ്ടല്ല. രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകൾ സമ്പന്നമായ്ത് എന്നത് ഒരു സത്യമാണ്.. അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്. അത് അവിടെ നിൽക്കട്ടെ.. എന്തായാലും കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു. മറ്റ് നായക നടൻമാരുടെ ശ്രദ്ധക്ക്.. നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണു. അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട. നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്. പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക.. നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാർ നന്നാവും.. ജയസൂര്യാ.. അഭിവാദ്യങ്ങൾ.. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ഇപ്പോൾ ജയസൂര്യക്ക് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *