ഉമ്മൻ ചാണ്ടി ച,ത്തു എന്ന് പറഞ്ഞ വിനായകന്റെ വിജയത്തിൽ ആഘോഷിക്കുകയാണ് ഞങ്ങൾ ! ഇടത് പക്ഷത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി !

ഇന്ന് തെന്നിന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടൻ എന്നതിലുപരി ഏതൊരു കാര്യത്തിലും തന്റേതായ അഭിപ്രായം തുറന്ന് പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി, അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോൾ ലോകമെങ്ങും സൂപ്പർ സ്റ്റാർ രജനി ചിത്രം ജയിലറിന്റെ ഓളത്തിലാണ്. ചിത്രം വമ്പിച്ച പ്രതികരണം നേടി വിജയകമാരായി ലോകമെങ്ങും പ്രദർശനം തുടരുകയാണ്. നമ്മുടെ മോഹൻലാലും നടൻ വിനായകനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

അതിൽ ഇപ്പോൾ നടൻ വിനായകന്റെ പ്രകടനത്തെ പുകഴ്ത്തികൊണ്ട് പലരും രംഗത്ത് വരുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മന്ത്രി ശിവൻകുട്ടി പങ്കുവേഫച്ച പോസ്റ്റ് ആയിരുന്നു. ഇപ്പോഴിതാ മന്ത്രി വിനായകനെ പുകഴ്തിപറഞ്ഞുകൊണ്ട് പങ്കുവെച്ച വാക്കുകളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ…. ‘ഞങ്ങളൊരു പ്രതിഷേധ യോഗം നടത്തി, രക്തസാക്ഷികളെ അനുസ്മരിച്ചു. ഇതാണു വലിയ കുറ്റമായത്.

ആ കു,റ്റം സമ്മതിക്കുന്നു, ശിക്ഷയും വാങ്ങാൻ തയ്യാറാണ്. പശ്ചിമഘട്ടത്തിൽ എട്ടുപേരെ വെടിവച്ചുകൊന്നു. ഭരണകൂടത്തിന് ഇതിനെക്കുറിച്ചു മിണ്ടാട്ടമില്ല. ഒരു കുറ്റവും ചെയ്യാത്തവരാണ് ഈ എട്ടുപേർ. ഞാനതിനെതിരെ നടത്തിയ പ്രതിഷേധമാണു വലിയ കുറ്റമായത്. ഇത് രണ്ടുതരം നിയമമാണ്. ഇതിനെ ഞാൻ അംഗീകരിക്കില്ലെന്നാണു കോടതിയിൽ പറഞ്ഞത്’. ഗ്രോ വാസു പറഞ്ഞു. വാസുവേട്ടാ ക്ഷമിക്കണം. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേൾക്കാൻ ഞങ്ങൾക്ക് നേരമില്ല… ഞങ്ങൾ ‘ഉമ്മൻ ചാണ്ടി ച,ത്തു’ എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്… ഇവിടെ ആകെ ബഹളമാണ്.. ഇതിനിടയിൽ…ഒന്നും കേൾക്കാൻ പറ്റുന്നില്ല…എന്താണ് വാസുവേട്ടാ… ഇങ്ങള് ഞങ്ങളെ ഒന്ന് മനസ്സിലാക്കു.. എന്നുമാണ് ഹരീഷ് കുറിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *