വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറി മറിയാനുള്ള ധാരണ ശക്തമായി !

മലയാള സിനിമയിലെ വളരെ ശ്രദ്ദേയ നടൻ എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളുകൂടിയാണ് നടൻ ഹരീഷ് പേരടി, ഇപ്പോഴിതാലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറി മറിയാനുള്ള ധാരണ ശക്തമായി എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ…

വ,ടകരയിലെ രണ്ട് MLA മാരിൽ ആരും തോറ്റാലും ജയിച്ച MLA യുടെ മണ്ഡലത്തിൽ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.. ലോകസഭയിൽ തോറ്റ പാർട്ടി നിയമസഭയിൽ ജയിക്കും.ലോകസഭയിൽ തോറ്റ MLA ക്ക് തൽസ്ഥാനം നഷ്ടപ്പെടുകയുമില്ല… വോട്ടർമാരെ തോൽപ്പിക്കുന്ന രാഷ്ട്രീയ ബുദ്ധിയെ തോൽപ്പിക്കാനുള്ള കരുത്ത് രാഷ്ട്രീയ കേരളത്തിനുണ്ടാവട്ടെ.. എന്നാണ് അദ്ദേഹം കുറിച്ചത്…

വടകര ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ നേടാൻ കാരണം, സിറ്റിങ് എംഎൽഎമാർ മുഖാമുഖം വരുന്നതു കേരളചരിത്രത്തിൽ ആദ്യം. എൽഡിഎഫ് സ്ഥാനാർഥി മട്ടന്നൂർ എംഎൽഎയായ കെ.കെ.ശൈലജ വിജയിച്ചാലും യുഡിഎഫ് സ്ഥാനാർഥി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വിജയിച്ചാലും നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉറപ്പ്. ഇരുവരുടെയും നിയമസഭാ മത്സരവും ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ശൈലജ നേടിയപ്പോൾ ഏറ്റവും ‘ത്രില്ലിങ്’ പോരാട്ടത്തിനൊടുവിലാണു ‌ഷാഫി വിജയം തൊട്ടത്. ഏതായാലും ഇത്തവണ കേരളം ഉറ്റുനോക്കുന്ന മത്സരം തന്നെയാകും വാടകരയിലേത്.

അതുപോലെ തന്നെ കഴിഞ്ഞ ദിവസം അഭിമന്യൂ കൊലക്കേസിലെ പ്രധാന ഫയലുകൾ കാണുന്നില്ല എന്ന വാർത്ത പുറത്ത് വന്നിരുന്നു, ഇപ്പോഴിതാ ആവിഷയത്തിൽ ഹരീഷ് പേരടി  കുറിച്ചത് ഇങ്ങനെ, അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കിൽ സിദ്ധാർത്ഥിന്റെ കാര്യം കട്ടപൊക…തിരഞ്ഞെടുപ്പ്, വോട്ട് രാഷ്ട്രീയം,അധികാരം.. അതിനിടയിൽ സാഹചര്യങ്ങൾക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു… ജനാധിപത്യം കൈയ്യിൽ പുരളുന്ന വെറും മഷി മാത്രമാവുന്നു… ജീവൻ നഷ്ടപ്പെട്ടവനും അവന്റെ കുടുംബത്തിനും കൂറെ സ്വപ്നങ്ങളും യാഥാർത്ഥ്യവും നഷ്ടമാവുന്നു… ദുരന്ത കേരളം.. എന്നും കുറിച്ചു…

കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത് ഒരു വിഷയമായിരുന്ന പദ്മജ വേണുഗോപാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, മാർച്ച്- 8.. ലോകവനിതാദിനം.. നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം.. പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു… ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകൾ എന്നായിരുന്നു അദ്ദേഹം കുറിച്ചത്..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *