
ശരിയാണ്, മാഷ് പറഞ്ഞപ്പോഴാണ് ആ വഴിക്ക് ചിന്തിച്ചത് ! ആരും മോശക്കാരുമല്ല..എല്ലാം ഒന്നിനൊന്ന് മെച്ചം ! കുറിപ്പുമായി ഹരീഷ് പേരടി !
ഒരു അഭിനേതാവ് എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളാണ് ഹരീഷ് പേരടി. ഇപ്പോഴിതാ അത്തരത്തിൽ കഴിഞ്ഞ ദിവസം എം വി ഗോവിന്ദന്റെ ഒരു പരാമർശത്തിന് മറുപടി എന്നപോലെ ഹരീഷ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. കോൺഗ്രസിലിനുള്ളത് ആറു മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ.. സതീശൻ ചെന്നിത്തല, സുധാകരൻ, മുരളീധരൻ, ശശി തരൂർ, വേണുഗോപാൽ… എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്..
ഇതിനെ കുറിച്ച് ഹരീഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, മാഷ് പറഞ്ഞപ്പോഴാണ് ആ വഴിക്ക് ചിന്തിച്ചത്.. ശരിയാണ്.. കോൺഗ്രസ്സിന് ജനാധിപത്യത്തിന്റെ ആറ് വഴികൾ തുറന്ന് കിടക്കുന്നുണ്ട്.. ആരും മോശക്കാരുമല്ല.. എല്ലാം ഒന്നിനൊന്ന് മെച്ചം.. ജനാധിപത്യത്തിൽ സാധാരണ വോട്ടർക്ക് ഈ ആറ് വഴികൾ വലിയ പ്രതീക്ഷയാണ്… പക്ഷെ ഒരു തമ്പുരാൻ മാത്രമുള്ളവർ എന്തുചെയ്യും.. അവർക്ക് ജനാധിപത്യത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല… അവർക്ക് ആകെ ചെയ്യാനുള്ളത് “തമ്പുരാന് എന്തെങ്കിലും തരണേ ജനാധിപത്യത്തിലെ ഞങ്ങളെ തമ്പുരാന് എന്തെങ്കിലും തരണേ.. തൽക്കാലം വേറെയാരെയും അനുവദിക്കാത്തോണ്ടാണെ”.. എന്നും പറഞ്ഞ് പിച്ച തെണ്ടുക തന്നെ… തമ്പുരാനിസം മൂർദ്ധാബാദ്.. ജനാധിപത്യം സിന്ദാബാദ്. എന്നാണ് ഹരീഷ് കുറിച്ചത്.

അതുപോലെ ഇപ്പോഴത്തെ പ്രധാന ചർച്ചയായ പെൻഷൻ മോഷണത്തെ കുറിച്ചും പരിഹാസ രൂപേനെ അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു, ആ വാക്കുകൾ ഇങ്ങനെ, MW കാറും ലക്ഷങ്ങളുടെ വിടും സ്ഥലവും എല്ലാ മുറികളിലും A/c യും എല്ലാമുള്ള എനിക്ക് എന്റെ സർക്കാർ തരുന്ന 1600 രൂപാ ക്ഷേമ പെൻഷനിൽ അസൂയ മൂത്ത മാധ്യമങ്ങളും പ്രതിപക്ഷവും മറ്റുള്ളവരും കേൾക്കാൻ വേണ്ടി പറയുകയാണ്.. എന്റെ സർക്കാർ ഒരിക്കലും എന്റെ പേര് പുറത്ത് വിടില്ല എന്ന് എനിക്ക് ഉറപ്പാണ്…ഇടതുപക്ഷം ഹൃദയപക്ഷം… എല്ലാം ശരിയാക്കും.. എന്നായിരുന്നു അദ്ദേഹം കുറിച്ചത്…
Leave a Reply