ദിവസങ്ങൾ ഇത്രയും ആയിട്ടും ഈ വിഷയത്തിൽ കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇനിയും നാവ് പൊന്തിയിട്ടില്ല ! ദുരന്ത കേരളം ! ഇരുണ്ട കേരളം കറുത്ത കേരളം ! വിമർശിച്ച് നടൻ ഹരീഷ് പേരടി !

ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യപരമായ വിഷയങ്ങളിൽ മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി, അത്തരത്തിൽ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയും അതിലുപരി ഏറെ നൊമ്പരപെടുത്തുന്നതുമായ ഒരു വിഷയമാണ് സിദ്ധാർത്ഥിന്റെ വേർപാട്, ഈ വിഷയത്തിൽ ഇത്രയും ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരു ചെക്കനെ തച്ച് കൊ,ന്നി,ട്ട് ദിവസങ്ങൾ എത്രയായി… കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇനിയും നാവ് പൊന്തിയിട്ടില്ല. ദുരന്ത കേരളം ഇരുണ്ട കേരളം… കറുത്ത കേരളം… അധോലോകത്തിന്റെ കേരളം. എതിർപ്പിനെ തല്ലികൊല്ലുന്ന കേരളം.. തൊണ്ട വരണ്ട് മ,രി,ക്കു,ന്ന കേരളം എന്നും അദ്ദേഹം കുറിച്ചു. അത്പോലെ ഈ വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു.

ആ വാക്കുകൾ ഇങ്ങനെ, പഠിക്കാൻ മിടുക്കാനായിരുന്നു സിദ്ധാർത്ഥ്..ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ചു.. പക്ഷെ പഠിക്കുന്ന കോളേജിലെ രാഷ്ട്രിയ മേലാളൻമാരോട് അവൻ അഭിപ്രായ വിത്യാസങ്ങൾ വെച്ച് പുലർത്തി.. ഉടുത്തുണിയഴിപ്പിച്ച് കെട്ടിയിട്ട് ക്രൂരമായ മർദ്ധനത്തിനിരയാക്കി അവർ അവനെ മരണത്തിലേക്ക് നടത്തിച്ചു.. ഉത്തരേന്ത്യയിൽ അല്ല സാച്ചര കേരളത്തിൽ.. സ്വപ്ന സുന്ദരമായ രാഷ്ട്രിയ സംസ്ക്കാരം വഴിനീളെ നിറഞ്ഞ് തുളുമ്പുന്ന കേരളത്തിൽ.. ആരും മിണ്ടരുത്, ഒരു സാംസ്കാരിക നായകളും കുരക്കരുത്, തിരഞ്ഞെടുപ്പാണ് വരുന്നത്, അച്ചടക്കം പാലിക്കുക… സ്വാതന്ത്ര്യം.. ജനാധിപത്യം, സോഷ്യലിസം, എന്ന മുദ്രാവാക്യം ഇതൊക്കെ കെട്ടടങ്ങുന്നതുവരെ തൽക്കാലം ആരും വിളിക്കണ്ട… രാഷ്ട്രീയ കൊലപാതകികൾക്ക് തൂ,ക്ക് കയറൊന്നുമില്ലല്ലോ… ജീവപരന്ത്യമല്ലേ. “ന്നാ മ്മക്ക് അങ്ങട്ട് ഇറങ്ങല്ലേ, സിദ്ധാർത്ഥ്.. കേരളത്തിൽ ജനിച്ചതിന് ഒരു മലയാളി എന്ന നിലയിൽ മാപ്പ്. എന്നാണ് അദ്ദേഹം കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *