ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല ! ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു ! കൈയ്യടിച്ച് ഹരീഷ് പേരടി !

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. അദ്ദേഹം ഒരു നടൻ എന്നതിലുപരി രാഷ്ട്രീയ കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പറയുന്ന ആളുകൂടിയാണ് അദ്ദേഹം, ഇപ്പോഴിതാ അത്തരത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായ ബിജെപിയിൽ ചേർന്ന പദ്മജ വേണുഗോപാലിനെ കുറിച്ച് ഹരീഷ് കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹം കുറിച്ചത് ഇങ്ങനെ, മാർച്ച്-8.. ലോകവനിതാദിനം.. നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം.. പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു… ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല.. എല്ലാവർക്കും ലോക വനിതാദിനാശംസകൾ… എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം താൻ ബിജെപി യിലേക്ക് പോകാൻ ഉണ്ടായ സാഹചര്യം പദ്മജ വിഷമാക്കിയിരുന്നു.. വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. ആദ്യമായാണ് പാർട്ടി മാറുന്നത്. കുറച്ചധികം വർഷങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. തന്നെ തോല്‍പ്പിച്ചതാരാണെന്നെല്ലാം തനിക്കറിയാം. ആ നേതാവിനെ കുറിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. സോണിയ ഗാന്ധിയെ പലകുറി കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം കിട്ടിയില്ല. എന്റെ അച്ഛനും ഇതേ അനുഭവമാണ് കോൺഗ്രസിൽനിന്നുണ്ടായത് എന്നും പദ്മജ കുറിച്ചത്.

എന്റെ ഒരു അഭിപ്രായത്തിൽ ഒരു പാര്‍ട്ടിയ്ക്ക് ഏറ്റവും അത്യാവശ്യം ഒരു നല്ല നേതാവാണ്. താന്‍ മോദിയില്‍ കണ്ടത് അത്തരത്തിലൊരു നേതൃപാടവമാണ്. അതിനാലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം താന്‍ കോണ്‍ഗ്രസുമായി അകന്നിരിക്കുകയായിരുന്നു. തന്നെ തോല്‍പ്പിച്ചതാരാണെന്ന് തനിക്ക് നന്നായി അറിയാം. ഇതേ കുറിച്ച് പരാതി നല്‍കിയിട്ടും പാര്‍ട്ടി പരിഗണന നല്‍കിയില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

അതുപോലെ പദ്മജയെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയ രാഹുൽ മാങ്കൂട്ടത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പദ്മജ പറയുന്നുണ്ട്. താന്‍ പരാതി ഉന്നയിച്ച ആളുകളെ കോണ്‍ഗ്രസ് തന്റെ മൂക്കിന് താഴെ കൊണ്ടുനിറുത്തി. ഇത് തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിനാലാണ് താന്‍ ഒന്നിലും സജീവമാകാതിരുന്നത്. അല്ലെങ്കില്‍ താന്‍ രാഷ്ട്രീയം എല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പോകണം. അച്ഛന്‍ എത്ര വിഷമത്തോടെയാണ് ഇവിടെ നിന്ന് പോയതെന്ന് തനിക്കറിയാമെന്നും പത്മജ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *