
രാഹുല്‍ജി.. നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു ! ഇനി കേരളവും കൂടി ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട് ! ഹരീഷ് പേരടിയുടെ കുറിപ്പ് വൈറൽ !
മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന പ്രശസ്ത നാഥനാണ് ഹരീഷ് പേരടി. ഒരു നടൻ എന്നതിലുപരി തനിക്ക് ശെരി എന്ന് തോന്നുന്ന ഏതൊരു കാര്യത്തെയും വളരെ ശക്തമായി തുറന്ന് പറയുന്ന ആളാണ് അദ്ദേഹം. ഇപ്പോഴിതാ അത്തരത്തിൽ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, രാഹുല്‍ജി.. നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു… അഭിവാദ്യങ്ങള്‍.. സൗത്ത് ഇന്ത്യയെ പൂര്‍ണ്ണമായും ജനാധിപത്യവല്‍ക്കരിക്കാന്‍ ഇനി കേരളവും കൂടി ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. ഫാസിസ്റ്റ് പാര്‍ട്ടിയെ ജയിക്കേണ്ടതുണ്ട്… ആശംസകള്‍..” എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടകത്തില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 137 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.

വിജയത്തിൽ ലോകമെങ്ങുംനിന്നുമുള്ള താരങ്ങൾ അടക്കം ആശംസകൾ അറിയിച്ച് എത്തിയിരുന്നു. ഇതിന് മുമ്പും സമാനമായ രീതിയിൽ അദ്ദേഹം രാഹുൽ ഗാന്ധിയെ കുറിച്ച് കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഭാരത് ജോഡോ യാത്ര അവസാനിച്ച ദിവസം അദ്ദേഹം കുറിച്ചത് ഇങ്ങനെ ആയിരുന്നു, ഇന്ത്യ എന്ന മഹാരാജ്യം നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്…
അങ്ങയുടെ ഈ യാ,ത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രീയ സത്യം… നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്… ആശംസകള്‍…” എന്നാണ് ഹരീഷ് പേരടി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നത്.
Leave a Reply