
വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ വിഴിഞ്ഞം തുറമുഖം എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കേണ്ടത് ഉമ്മൻ ചാണ്ടി സാറിനെ ! കുറിപ്പുമായി ഹരീഷ് പേരടി !
ഒരു സിനിമ നടൻ എന്നതിനപ്പുറം തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചു പറയുന്ന ആളാണ് ഹരീഷ് പേരടി. ഇപ്പോഴിതാ നമ്മുടെ കേരളത്തിന് അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് ഉത്ഘാടനം ചെയ്യുകയാണ്. ഇപ്പോഴിതാ ഈ അവസത്തിൽ നടൻ ഹാരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വിഴിഞ്ഞം തുറമുഖം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടിക്ക് അവകാശപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ, ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ അന്യരുടെ പദ്ധതികൾ കൈയ്യേറുന്നവരെ ചരിത്രം ഓർമ്മിക്കാറെയില്ലയെന്ന് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിശദമായ ആ കുറിപ്പ് ഇങ്ങനെ, നെടുമ്പാശ്ശേരി എയർപോർട്ടിൽ ആളുകൾ കാണാൻ പാകത്തിൽ കരുണാകരൻ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല..(എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല).പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്.അത് അവിടെ ഇറങ്ങുന്നവർക്കും പോകുന്നവർക്കും അനുഭവപ്പെടും.അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്…നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തന്നെ ആ മുഖമാണ് മലയാളി ഓർമ്മിക്കുക.

ഇപ്പോൾ നമ്മൾ ടിക്കറ്റ് കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ.ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ അന്യരുടെ പദ്ധതികൾ കൈയ്യേറുന്നവരെ ചരിത്രം ഓർമ്മിക്കാറെയില്ല പൊതുജനത്തിന്റെ നല്ല ഓർമ്മകളിൽ സ്ഥാനം പിടിക്കാൻ വികസനം എപ്പോഴും ഒരു ആയുധമാണ്.എല്ലാ രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു.ജാതിയും,മതവും,വർഗ്ഗീയതയുമല്ല..വികസനം.വികസനം മാത്രം എന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം ഇതേ അഭിപ്രായം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നിരുന്നു അദ്ദേഹം പറഞ്ഞത് ഇങ്ങനെ, നമ്മുടെ ഏവരുടെയും പ്രിയങ്കരനും നമ്മെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യു ഡി എഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നും വി ഡി സതീശന് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ., 5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്. ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചത് ദേശാഭിമാനി. അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ എല്ലാം പുകയായെന്നും സതീശന് പരിഹസിച്ചു.
Leave a Reply