
പാവം.. ഭീമൻ രഘുചേട്ടൻ ! മൂപ്പർക്ക് മാത്രം സ്വന്തം മനസ്സിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ല ! കുറിപ്പുമായി ഹരീഷ് പേരടി !
ഇന്ന് പാൻ ഇന്ത്യൻ താരമാണ് നടൻ ഹരീഷ് പേരടി, മലയാളത്തിൽ ഉപരി മറ്റു ഭാഷകളിലും താരമായ അദ്ദേഹം ഒരു അഭിനേതാവ് എന്നതിനപ്പുറം പൊതു കാര്യങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്., മൂന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കുറിച്ചത്. സി പി ഐ എം പലസ്തീൻ ഐഖ്യദാർഢ്യ വേദിയിൽ നമസ്കരിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. എന്ന വാർത്തയുടെ ചിത്രവും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്ര പ്രവേശന വിളംബര ദിനത്തിന്റെ ആഘോഷ പരിപാടിയുടെ പോസ്റ്ററും, ഒപ്പം സംസസ്ഥാൻ അവാർഡ് ധാന ചടങ്ങിൽ നടൻ ഭീമൻ രഘു എഴുനേറ്റ് നിന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കുന്ന ചിത്രവുമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ശേഷം അദ്ദേഹം അതിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ, പാവം..ഭീമൻ രഘുചേട്ടൻ മൂപ്പർക്ക് മാത്രം സ്വന്തം മനസ്സിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ല.. രഘുചേട്ടാ.. നിങ്ങള്‍ നിങ്ങളെ ഇഷ്ടപോലെ ജിവിക്ക്. ഇവർക്കൊക്കെ ഉള്ള അവകാശം നിങ്ങൾക്കുമുണ്ട്. നിങ്ങളുടേതുകൂടിയാണ് കേരളം അഭിവാദ്യങ്ങൾ എന്നുമാണ് ഹരീഷ് കുറിച്ചത്.

അതേസമയം നവീകരിച്ച ക്ഷേത്രപ്രവേശന വിളംബരസ്മാരക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാജകുടുംബം അറിയിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. ടങ്ങിലേക്ക് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയേയും പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായിയേയുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ചിരുന്നത്. എന്നാൽ രാജകുടുംബത്തിൽ നിന്നും ആരും ചടങ്ങിന് പങ്കെടുക്കില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. രാജഭക്തി പ്രകടിപ്പിക്കുന്ന നോട്ടീസ് പുറത്തിറക്കി എന്ന പേരിൽ ദേവസ്വം ബോര്‍ഡിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്. പ്രതിഷേധങ്ങൾ ഉയർന്നതിനു പിന്നാലെ പുറത്തിറക്കിയ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിക്കുകയായിരുന്നു. അതിനു പിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് രാജകുടുംബം അറിയിച്ചിരിക്കുന്നത്.
Leave a Reply