തിങ്കളാഴ്ച ഞാൻ ശിവന്റെ അമ്പലത്തിൽ പോവുന്ന ദിവസമാണ്, അന്ന് പൊതു അവധി പ്രഖ്യാപിക്കണം ! മുസ്ലീം സംഘടനകൾ ആവശ്യത്തെ പരിഹസിച്ച് ഹരീഷ് പേരടി !

ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടനാണ് ഹരീഷ് പേരടി, ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം തന്റെ അഭിപ്രായങ്ങൾ എപ്പോഴും തുറന്ന് പറയാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന മുസ്ലീം സംഘടനകൾ ആവശ്യമുന്നയിച്ചതിനോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അങ്ങനെയെങ്കിൽ തിങ്കൾ മുതൽ ശനിവരെ അവധി പ്രഖ്യാപിക്കണമെന്ന് നടൻ പറഞ്ഞു.

എന്നത്തേയും പോലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്  അദ്ദേഹത്തിന്റെ പ്രതികരണം. തിങ്കൾ ശിവന്റെ അമ്പലത്തിലും ചൊവ്വ ദേവി ക്ഷേത്രത്തിലും പോകണമെന്നും വെള്ളി മുസ്ലിം സഹോദരൻമാരുടെയും ഞായർ ക്രിസ്ത്യൻ സഹോദരന്മാരുടെയും ആരാധന ദിവസമായതിനാൽ തിങ്കൾ മുതൽ ഞായർ വരെ അവധി നൽകണമെന്നാണ് പരിഹാസ രൂപത്തിൽ ഹരീഷ് പ്രതികരിച്ചത്.

ഹരീഷിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, തിങ്കളാഴ്ച ഞാൻ ശിവന്റെ അമ്പലത്തിൽ പോവുന്ന ദിവസമാണ്,ചൊവ്വാഴ്ച ദേവി ക്ഷേത്രത്തിൽ പോവുന്ന ദിവസമാണ്,ബുധൻ സുബ്രമണ്യ കോവിലുകൾ സന്ദർശിക്കാനുള്ള ദിവസമാണ്,വ്യാഴം ശ്രീകൃഷ്ണ ക്ഷേത്രങ്ങൾക്കുള്ള ദിവസമാണ്,വെള്ളിയാഴ്ച്ച വീണ്ടും ദേവി ക്ഷേത്രങ്ങളും മുസ്ലിം സഹോദരൻമാരുടെയും ദിവസം,ശനി അയ്യപ്പ ദർശനത്തിന്റെ ദിവസമാണ്,ഈ ദിവസങ്ങളെല്ലാം എല്ലാ മത വിശ്വാസ സമൂഹത്തിന് വേണ്ടി അവധിയായി പ്രഖ്യാപിക്കണം.

പിന്നെ  ഞായർ ക്രിസ്തു ദേവന്റെ ദിവസമാണ്, അത് പൊതുവേ അവധിയാണ്… അതുകൊണ്ട് വേറെ കുഴപ്പങ്ങളൊന്നുമില്ല… ഒരു പണിക്കും പോകാതെ എല്ലാ ദിവസവും അവധിയായാൽ രാഷ്ട്രിയക്കാർക്ക് തിന്നാൻ കിട്ടും… അമ്പലവും പള്ളിയും ചർച്ചും പാർട്ടി ഓഫീസുകളും നിലനിർത്താൻ നമ്മൾ പണിക്ക് പോയേപറ്റു… ജാഗ്രതൈ എന്നും അദ്ദേഹം കുറിച്ചു..

അതേ സമയം ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ചേർന്ന ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിലാണ് സംഘടനകൾ വിവിധ ആവശ്യവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ചകളിൽ പരീക്ഷകൾ സംഘടിപ്പിക്കുന്നത് പ്രത്യേക ആരാധനാ കർമ്മത്തെ ബാധിക്കുന്നുണ്ടെന്നാണ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മുസ്ലിം സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്. ഈ വാർത്ത പുറത്ത് വന്നതോടെ പരിഹാസം കലർന്ന നിരവധി വിമർശനമാണ് നേരിടുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *