കഞ്ചാവും രാസലഹരിയും അടിച്ച് പാട്ടും സിനിമയും ഉണ്ടാക്കുന്ന ഒരു മൈ,രു,ക,ളു,മല്ല ശരി… ഇത്തരം കൂതറകളെ അകറ്റി നിർത്തുക ! ഹരീഷ് പേരടി

ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസമായിട്ട് ലഹരി കേസുകളിൽ സിനിമ താരങ്ങളുടെ വാർത്തകളാണ് നിറയുന്നത്, നടന്മാരായ ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്‌മാൻ, അഹ്സറഫ് ഹംസ എന്നിവരെ പോലീസ് ചോദ്യ ചെയ്ത് വരികയാണ്, കൂടാതെ യുവ തലമുറയുടെ ആവേശമായ റാപ്പർ വേടനെയും കഞ്ചാവ് കേ,സി,ൽ അറസ്റ് ചെയ്തിരുന്നു.  എന്നാൽ സിനിമ രംഗത്തുള്ള പലരും ഇവരെ സപ്പോർട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ എത്തുന്നുണ്ട്.

എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, കഞ്ചാവും രാസലഹരിയും അടിച്ച് പാട്ടും സിനിമയും ഉണ്ടാക്കുന്ന ഒരു മൈരുകളുമല്ല ശരി… ഇത്തരം കൂതറകളെ നിങ്ങളുടെ സാംസ്കാരിക ലോകത്ത് നിന്ന് അകറ്റി നിർത്തുക… കഷ്ടപ്പെട്ട് PSC പരീക്ഷ എഴുതി ജോലി നേടിയ..പൊതു സമൂഹത്തിനുവേണ്ടി സേവനം ചെയ്യുന്ന ഈ EXCISE DEPARTMENT ലെ പാവപ്പെട്ട ഉദ്യോഗസ്ഥരാണ് ശരി…നിങ്ങളുടെ സാംസ്കാരിക ചിന്തകളിൽ അവർക്ക് ഇടം നൽകുക… … അവരോടൊപ്പം നിൽക്കുക..  എന്നാണ് അദ്ദേഹം കുറിച്ചത്.

നടൻ നസ്ലിൻ ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റിലായ സംവിധായകൻ ഖാലിദ് റഹ്മാന്റെ ചിത്രം പങ്കുവച്ച് ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് ‘എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരും’ എന്നും സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. വേടന്റെ ‘എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ’ എന്ന പാട്ടിനൊപ്പമാണ് ജിംഷി ഖാലിദ് സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ജിംഷി പങ്കുവച്ച ചിത്രത്തിന് നടൻ നസ്‍ലിൻ, ലുക്മാൻ അവറാൻ, ശ്രീനാഥ്‌ ഭാസി തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്. നസ്‍ലിന്റെ ലവ് ഇമോജി കമന്റിന് ‘ബ്രോ ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവും ലഹരിയും നാട്ടിൽ നോർമലൈസ് ആയി’ ‘നാട്ടിലെ മൊത്തം പിള്ളേരും ഇതൊക്കെ അടിച്ചു നടക്കട്ടെ’, ‘കഞ്ചാവ് പ്രതിക്കാണോ ലൗ’ തുടങ്ങിയ വിമര്‍ശന കമന്‍റുകള്‍ ഇപ്പോൾ നസ്‍ലിന് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *